കൂടല്ലൂർ (പാലക്കാട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ആനക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണു കൂടല്ലൂർ. നിളാനദിയുടെ തീരത്താണ് കൂടല്ലൂർ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ അതിരുകൾ കിഴക്കു കൂമാൻതോട് മുതൽ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെയാണ്. വടക്കു ഭാഗത്തു കൂടെ നിള ഒഴുകുന്നു. തെക്കു താണിക്കുന്നും മലമക്കാവു കുന്നും. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയിൽ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം.

എം.ടി. വാസുദേവൻ നായരുടെ ജന്മസ്ഥലമാണ് കൂടല്ലൂർ.[1]. അതുപോലെ കൂടല്ലൂർ മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.[അവലംബം ആവശ്യമാണ്]

കൂടല്ലൂർ
കൂടല്ലൂർ കൂട്ടക്കടവ് അങ്ങാടി

പേരിന്റെ ഉദ്ഭവം[തിരുത്തുക]

ഭാ‍രതപ്പുഴയിൽ തൂതപ്പുഴ കൂടിച്ചേരുന്ന ഊര് കൂടല്ലൂരായി എന്ന് കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "കടലോളം വളർന്ന കൂടല്ലൂർ ഓളം" (PDF). മലയാളം വാരിക. 2012 ഫെബ്രുവരി 17. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 24. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കൂടല്ലൂർ_(പാലക്കാട്)&oldid=3699847" എന്ന താളിൽനിന്ന് ശേഖരിച്ചത്