രേഖീയസമവാക്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏകമാന സമവാക്യങ്ങളുടെ ആരേഖചിത്രീകരണം

നിർദ്ദിഷ്ടചരങ്ങളുടെ ഏറ്റവും കൂടിയ ഘാതം 1 ആയ സമീകരണമാണ് ഏകമാന സമവാക്യം. ഒന്നാം കൃതിയിലുള്ള ഒരു ചരത്തിന്റേയും സ്ഥിരാങ്കത്തിന്റേയും ഗുണനമോ അഥവാ സ്ഥിരാങ്കം മാത്രമോ ആയ ഒരു ബീജീയ സമവാക്യമാണ് ഏകമാന സമവാക്യം അഥവാ രേഖീയ സമവാക്യം. ഒന്നാം കൃതിയിലുള്ള ഒന്നോ രണ്ടോ അതിൽക്കൂടുതലോ ചരങ്ങൾ ഒരു ഏകമാന സമവാക്യത്തിനുണ്ടാവാം. ഒരു ഏകമാന സമവാക്യത്തിന്റെ പൊതുരൂപം

ആണ്. ഇവിടെ mഉം b ഉം സ്ഥിരാങ്കങ്ങളാണ്. രേഖീയം എന്ന പേരിനുകാരണം ഈ സമവാക്യത്തിന്റെ നിർദ്ധാരണമൂല്യങ്ങൾ പ്രതലത്തിൽ ഒരു നേർരേഖ രൂപവത്കരിക്കുന്നു എന്നതിനാലാണ്. m എന്ന സ്ഥിരാങ്കം നേർരേഖയുടെ ചെരിവിനെ(Slope) സൂചിപ്പിക്കുന്നു.b എന്ന സ്ഥിരാങ്കം നേർരേഖ ,Yഅക്ഷത്തിന് കുറുകെകടക്കുമ്പോഴുണ്ടാകുന്ന ബിന്ദുവിനെ സൂചിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=രേഖീയസമവാക്യം&oldid=1716418" എന്ന താളിൽനിന്നു ശേഖരിച്ചത്