രാമനഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയും ബെംഗളൂരുവിൽനിന്നും ഏകദേശം 50 കിലോമീറ്റർ ‍ദൂരെയായിട്ടാണ് രാമനഗരം സ്ഥിതിചെയ്യുന്നത്.ഇത് സിൽക്ക് നഗരം എന്നും അറിയപ്പെടുന്നു. പച്ചയിൽ കുലിച്ചുനിൽക്കുന്ന പുൽമേടുകളും, തോട്ടങ്ങളും, കുറ്റിക്കാടുകളും, മേഘങ്ങൾ നിറഞ്ഞ നീലാകാശവും പ്രകൃതി രമണീയമാണ്. രാമനഗരം ഒരു കൂട്ടം കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.ഇവിടെ 10.കി. മീ ചുറ്റുവട്ടത്തിൽ 7മലകളുടെ ഒരു സമൂഹമുണ്ട്.രാമനഗരത്തിനരികിലൂടെയാണ് ആർക്കാവതി നദി ഒഴുകുന്നത്. കുന്നുകളിൽ ഏറ്റവും വലുത് രാംഗിരിയാണ്. ഈ ശിലകൾ granite formations ആണ്. ഈകുന്നുകൾ പഴമക്കാരുടെ അഭിപ്രയത്തിൽ ഈ പിളർന്ന പാറകൾ എഴു ഋഷിമാരെ പ്രതിനിധാനം ചെയ്യുന്നു. കലിയുഗം അടുക്കുന്നതിലുണ്ടയ മാനസികവേദനയിൽ അവർ പാറകളായിപ്പോയതാണെന്നും പറയപ്പെടുന്നു. ഷോലെ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ ചില രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. കൂടാതെ ഡേവിഡ് ലീന്റെ“പാസേജ് റ്റു ഇന്ത്യ“യും, ആറ്റൻബൊറോയുടെ “ഗാന്ധി”യും ഇവിടെയാണ് ചിത്രീകരിച്ചത്. ഈ മലനിരകൾ പശ്ചിമഘട്ടത്തിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു. ചെറിയകുന്നുകളുടെ ഒരു നിര ഇവിടെ തുടച്ചയായിക്കാണം. ഇത് തെക്കോട്ട് 30 കി. മീ. ർ നീണ്ട് നീലഗിരിയുടെ അടുത്തു വരെ തുടരുന്നു. ബ്രിട്ടീഷുകാർ ഇതിനെ ക്ലോസ്പെറ്റ്(closepet) എന്നണ് വിളിച്ചിരുന്നുത്. സ്വാതന്ത്രത്തിനുശേഷമാണ് ഇവിടം രാമനഗരമെന്ന് അറിയപ്പെടാൻ തുടങ്ങിയത്.


"https://ml.wikipedia.org/w/index.php?title=രാമനഗരം&oldid=1757016" എന്ന താളിൽനിന്നു ശേഖരിച്ചത്