രമേശ് സിപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഹിന്ദി ചലച്ചിത്ര സം‌വിധായകനാണ്‌ രമേശ് സിപ്പി (ജനനം:1947 ജനുവരി 23 കറാച്ചി).ഹിന്ദി ചലച്ചിത്രത്തിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളിലൊന്നായ ഷോലെയുടെ സം‌വിധായകൻ എന്ന നിലയിലാണ്‌ രമേശ് സിപ്പി കൂടുതലായും അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ജി.പി. സിപ്പിയും ഒരു സം‌വിധായകനായിരുന്നു. മകൻ റോഹൻ സിപ്പിയും ചലച്ചിത്ര സം‌വിധാന രംഗത്തുണ്ട്.

ചലച്ചിത്ര ജീവിതം[തിരുത്തുക]

ചെറുപ്രായത്തിൽ തന്നെ ചലച്ചിത്രരംഗത്തേക്ക് വന്നയാളാണ്‌ രമേശ് സിപ്പി.ഏഴു വർഷത്തോളം സഹസം‌വിധായകനായി ജോലിചെയ്തു.അദ്ദേഹത്തിന്റെ സം‌വിധാനത്തിലുള്ള കന്നി ചിത്രം 1969 ൽ ഇറങ്ങിയ അൻ‌ദാസ് ആയിരുന്നു. ആ പടം വലിയ വിജയമായില്ലങ്കിലും 1972 ൽ സം‌വിധാനം ചെയ്ത സീത ഔർ ഗീത എന്ന ചിത്രം വൻവിജയം നേടി[1]. 1975 ൽ അദ്ദേഹം സം‌വിധാനം ചെയ്ത ഷോലെ വൻ വാണിജ്യവിജയം മാത്രമല്ല നിരൂപക പ്രശംസയും നേടുകയുണ്ടായി. ഇന്നും ഹിന്ദി ചലച്ചിത്രത്തിലെ ഒരു മെഗാഹിറ്റായിട്ടാണ്‌ ഷോലെയെ ഭാരതത്തിലെ ചലച്ചിത്ര പ്രേമികൾ വിലയിരുത്തുന്നത്. ഷോലെക്ക് ഇത്ര സ്വീകാര്യത നൽകിയത് അതിലെ ഖബ്ബർ സിംഗ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അംജദ് ഖാന്റെ പ്രകടനമായിരുന്നു. ഷോലെയുടെ വമ്പൻ വിജയം രമേശ് സിപ്പിയുടെ മറ്റ് ചിത്രങ്ങൾക്ക് ലഭിക്കുകയുണ്ടായില്ല.

അദ്ദേഹത്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ:"ഷാൻ"(1980),"ശക്തി"(1982),"സാഗർ" (1985),"അഖേല"(1991),"സമാന ദീവാന"(1995) എന്നിവയാണ്‌. "ബുനിയാദ്" എന്ന പേരിൽ ഒരു ടെലി സീരിയലും അദ്ദേഹം സം‌വിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യാ-പാക് വിഭജനം വിഷയമാക്കുന്ന ഈ സീരിയൽ 1987 ൽ ദൂരദർശൻ സം‌പ്രേക്ഷണം ചെയ്യുകയുണ്ടായി.

ഫിലിംഫെയറിന്റെ "ബെസ്റ്റ് ഫിലിം ഓഫ് ഫിഫ്റ്റി ഇയേ‌ഴ്സ് അവാർഡ്" 2005 ൽ ഷോലെ നേടുകയുണ്ടായി.

അടുത്തകാലത്ത് അദ്ദേഹത്തിന്റെ മകൻ സം‌വിധാനം നിർ‌വ്വഹിച്ച "കുച്‌ ന കഹോ","ബ്ലഫ്ഫ് മാസ്റ്റർ" എന്നീ ചിത്രങ്ങളുടെ നിർമ്മാണം രമേശ് സിപ്പിയായിരുന്നു.

അവലംബം[തിരുത്തുക]

  • Chopra, A (2000), Sholay - The Making Of A Classic, Penguin Books, India, ISBN 014029970x

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രമേശ്_സിപ്പി&oldid=1766333" എന്ന താളിൽനിന്നു ശേഖരിച്ചത്