യൂഫോർബിയ മിലി
യൂഫോർബിയ മിലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. milii
|
Binomial name | |
Euphorbia milii |
യൂഫോർബിയേസിയേ (Euphorbiaceae) വർഗ്ഗത്തിൽ പെട്ട യൂഫോർബിയ മിലി[1] (Euphorbia_milii) ക്രൌൺ ഓഫ് തോൺസ് (Crown of thorns), അല്ലെങ്കിൽ ക്രൈസ്റ്റ് ചെടി എന്നൊക്കെ ഇംഗ്ലിഷിൽ അറിയപ്പെടുന്ന ചെടിയാണ്. മഡഗാസ്കർ ആണ് ഇതിൻറെ ഉത്ഭവമെങ്കിലും ചൈനക്കാർ തായിലാന്റിൽ നട്ടുപിടിപ്പിച്ചു എന്നാണു പറയപ്പെടുന്നത്. ഏകദേശം 2000 ഇനങ്ങൾ യൂഫോർബിയ ഉണ്ടെന്ന് കരുതുന്നു.[2] ആഫ്രിക്കൻ കാടുകളിലും സൗത്ത് അമേരിക്കൻ ആമസോൺ വനങ്ങളിലും സമൃദ്ധമായി വളരുന്ന ചെടിയാണ് യൂഫോർബിയ തിരുക്കള്ളി.
ഈ ചെടി ഭാഗ്യം കൊണ്ടുവരുന്നതായി ചൈനാക്കാർ വിശ്വസിക്കുന്നു. നട്ടതിനു ശേഷം എട്ട് പൂക്കൾ വിരിഞ്ഞാൽ അത് ഭാഗ്യത്തിന്റെ ലക്ഷണമായി അവർ കരുതുന്നു. പെൻസിൽ ചെടി എന്ന അപരനാമത്തിൽ ഇതറിയപ്പെടുന്നു. കേരളത്തിലെ വനപ്രദേശത്തും അട്ടപ്പാടിയിലും ഈ ചെടി സുലഭമായി കാണാം. ഇലയില്ലാത്ത, പെൻസിലിന്റെ ആകൃതിയിൽ ഉരുണ്ട പച്ചത്തണ്ടുമായി നില്ക്കുന്ന ഈ ചെടി പൂന്തോട്ടങ്ങളിലെ ഒരു അലങ്കാരച്ചെടി കൂടിയാണ്.
രൂപവിവരണം
[തിരുത്തുക]ചാരനിറമുള്ള കാണ്ഡങ്ങളിൽ ചെറിയ മുള്ളുകളോടു കൂടിയ ഒരു സാധാരണ സസ്യമാണിത്. വളരെ നാൾ നിലനിൽക്കുന്ന ചെറിയ പൂക്കൾ മുള്ളുകളുടെ അറ്റത്ത് ഉണ്ടാകുന്നു. പ്രത്യേകിച്ച് വസന്തകാലത്ത് ഈ ചെടി പൂക്കുന്നു. ചുവപ്പ്, മഞ്ഞ, പിങ്ക്, ഓറഞ്ച്, പച്ച, വെള്ള തുടങ്ങി പല നിറങ്ങളിൽ ലഭ്യമാണ്. സാധാരണ യൂഫോർബിയ ശരാശരി 2 അടി ഉയരത്തിൽ വളരുന്നത് കാണാം. കള്ളിച്ചെടികളെ പോലെതന്നെ തണ്ടുകളിലാണ് വെള്ളം ശേഖരിക്കുന്നത്. കള്ളിച്ചെടികളെ പോലെ മുള്ളുകൾ ഇതിനും ഉണ്ട്. ഈ മുള്ളുകളിൽ വിഷാംശം നിറഞ്ഞ അക്രിഡ് ലാറ്റെക്സ് ഉണ്ട്.
പ്രത്യേകതകൾ
[തിരുത്തുക]ഇവയുടെ മാതൃകാണ്ഡത്തിൽ നിന്നും മുറിച്ചു നടുന്ന ചെടിയിൽ മാതൃചെടിയിലെ അതേ നിറത്തിലുള്ള പൂക്കളും പരാഗണം നടന്ന കായ്കൾ പറിച്ചു നടുമ്പോൾ വ്യത്യസ്തമായ ഏതെങ്കിലും നിറമുള്ള പൂക്കൾ ഉണ്ടാകുന്ന ചെടിയായും വളരുന്നു. വിവിധ നിറങ്ങളിലുള്ള ചെടികൾ ഒരുമിച്ചു വളർത്തുന്ന തോട്ടങ്ങളിലാണ് ഈ പ്രത്യേകത കാണപ്പെടുന്നത്. വളരെ കൂടുതൽ ജൈവ ഇന്ധനമൂല്യമുള്ള സസ്യങ്ങളുടെ കുടുംബമാണ് യൂഫോർബിയസിയ.ഏറ്റവും കൂടുതൽ ഹൈഡ്രോകാർബൺ പോളിമേഴ്സ് ഉള്ള സസ്യങ്ങൾ ഈ കുടുംബത്തിലാണ് എന്നു ശാസ്ത്രീയമായി പറയാം. യൂഫോർബിസിയ കുടുംബത്തിലെ എല്ലാ സസ്യങ്ങളുടെയും പ്രത്യേകതയാണ് ചെടിയിൽ അടങ്ങിയിരിക്കുന്ന പാൽക്കറ. കേരളത്തിൽ സുലഭമായി കാണുന്ന റബ്ബർ ഈ സസ്യത്തിന്റെ കുടുംബത്തിൽപ്പെട്ടതാണ്.[3]
ചിത്രശാല
[തിരുത്തുക]-
യുഫോര്ബിയ മിലീ. തനെന്നാരിവേ തരം.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2005-02-21. Retrieved 2007-07-27.
- ↑ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ, വിഷ്ണു സ്വരൂപ് രചിച്ച “വീട്ടിനകത്തൊരു പൂന്തോട്ടം”
- ↑ Singh, Sanjeet; Sivagnanam, Dr. Selva Kumar (2015-01-01). "Phytochemical and antibacterial efficacy of Hevea brasiliensis". JOCPR. 2015: 777–783.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഡെസർട്ട് ടോപ്പിക്കൽസ്.കോം Archived 2007-07-18 at the Wayback Machine.
- International Union for Conservation of Nature and Natural Resources