Jump to content

യുവേഫ യൂറോ 2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുവേഫ യൂറോ 2012
Mistrzostwa Europy w piłce nożnej 2012 (in Polish)
Чемпіонат Європи з футболу 2012 (in Ukrainian)
യുവേഫ യൂറോ 2012 ഔദ്യോഗിക ലോഗോ
Tournament details
Host countriesപോളണ്ട്
യുക്രെയിൻ
Datesജൂൺ 8 – ജൂലൈ 1
Teams16
Venue(s)(in 8 host cities)
Final positions
Champions സ്പെയ്ൻ (3-ആം കീരിടം)
Runners-up ഇറ്റലി
Tournament statistics
Matches played31
Goals scored76 (2.45 per match)
Attendance14,40,896 (46,481 per match)
Top scorer(s)ക്രൊയേഷ്യ Mario Mandžukić
ജെർമനി Mario Gómez
ഇറ്റലി Mario Balotelli
Portugal Cristiano Ronaldo
റഷ്യ Alan Dzagoev
സ്പെയ്ൻ Fernando Torres
(3 ഗോളുകൾ വീതം)
2008
2016

യൂറോപ്പിലെ ദേശീയ ടീമുകൾക്കായി യുവേഫ സംഘടിപ്പിച്ച പതിനാലാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ആണ് യൂറോ 2012 എന്നറിയപ്പെടുന്ന 2012 യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്. പോളണ്ട്, യുക്രെയിൻ എന്നീ രാജ്യങ്ങളിലെ എട്ട് നഗരങ്ങളിലായി 2012 ജൂൺ 8 മുതൽ ജൂലൈ 1 വരെയാണ് ഈ ടൂർണമെന്റ് നടന്നത്. ആദ്യമായിട്ടാണ് ഈ രണ്ട് രാജ്യങ്ങളും യൂറോ കപ്പിന് ആതിഥ്യം വഹിച്ചത്. ഫൈനലിൽ ഇറ്റലിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ തുടർച്ചയായ രണ്ടാം തവണ യൂറോ കപ്പ് ജേതാക്കളായി. സ്പെയിനിന്റെ മൂന്നാമത്തെ കിരീടമാണിത്.

16 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. ആതിഥേയ രാജ്യങ്ങൾക്കൊപ്പം ടൂർണമെന്റിൽ പങ്കെടുക്കാൻ 51 രാജ്യങ്ങളാണ് 2010 ഓഗസ്റ്റ് മുതൽ 2011 നവംബർ വരെ യോഗ്യതാ മത്സരങ്ങൾ കളിച്ചത്. 2010 ഫിഫ ലോകകപ്പ് ജയിച്ചതു വഴി സ്പെയിൻ 2013 ഫിഫ കോൺഫെഡറേഷൻസ് കപ്പിന് നേരിട്ട് യോഗ്യത നേടിയത് കാരണം, രണ്ടാം സ്ഥാനക്കാരായ ഇറ്റലിക്കും കോൺഫെഡറേഷൻസ് കപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിച്ചു.[1]

പങ്കെടുത്ത ടീമുകൾ

[തിരുത്തുക]

ഗ്രൂപ്പ് ഘട്ടം

[തിരുത്തുക]

ഗ്രൂപ്പ് എ

[തിരുത്തുക]

ചെക്ക് റിപ്പബ്ലിക്ക്, റഷ്യ, ഗ്രീസ്, പോളണ്ട് എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്ന് ചെക്ക് റിപ്പബ്ലിക്കും റഷ്യയും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി

ഗ്രൂപ്പ് എ
ടീമുകൾ കളി ജയം തോൽവി സമനില ഗോൾ
വ്യത്യാസം
പോയിന്റ്
ചെക്ക് റിപ്പബ്ലിക്ക് 3 2 1 0 -1 6
റഷ്യ 3 1 1 1 +2 4
ഗ്രീസ് 3 1 1 1 0 4
പോളണ്ട് 3 0 1 2 -1 2

ഗ്രൂപ്പ് ബി

[തിരുത്തുക]

ജർമ്മനി, നെതർലാൻഡ്, പോർച്ചുഗൽ, ഡെൻമാർക്ക് എന്നിവരടങ്ങിയ മരണ ഗ്രൂപ്പിൽ നിന്ന് ജർമ്മനിയും പോർച്ചുഗലും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. പന്തയക്കുതിരകളായ് വന്ന നെതർലാൻഡ്സ് എല്ലാ കളിയും തോറ്റു. ഈ ഗ്രൂപ്പിൽ ഒരു സമനിലപോലും ഉണ്ടായില്ല.

ഗ്രൂപ്പ് ബി
ടീമുകൾ കളി ജയം തോൽവി സമനില ഗോൾ
വ്യത്യാസം
പോയിന്റ്
ജർമ്മനി 3 3 0 0 +3 9
പോർച്ചുഗൽ 3 2 1 0 +2 6
ഡെൻമാർക്ക് 3 1 2 0 -1 3
നെതർലാൻഡ് 3 0 3 0 -3 0

ഗ്രൂപ്പ് സി

[തിരുത്തുക]

സ്പെയിൻ, ഇറ്റലി, ക്രൊയേഷ്യ, ഐർലാൻഡ്, എന്നിവരടങ്ങിയ ഗ്രൂപ്പ് സിയിൽ നിന്ന് സ്പെയിനും ഇറ്റലിയും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.

ഗ്രൂപ്പ് സി
ടീമുകൾ കളി ജയം തോൽവി സമനില ഗോൾ
വ്യത്യാസം
പോയിന്റ്
സ്പെയിൻ 3 2 0 1 +5 7
ഇറ്റലി 3 1 0 2 +2 5
ക്രൊയേഷ്യ 3 1 1 1 +1 4
ഐർലാൻഡ് 3 0 3 0 -8 0

ഗ്രൂപ്പ് ഡി

[തിരുത്തുക]

ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വീഡൻ, യുക്രൈൻ എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും ഫ്രാൻസും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.

ഗ്രൂപ്പ് ഡി
ടീമുകൾ കളി ജയം തോൽവി സമനില ഗോൾ
വ്യത്യാസം
പോയിന്റ്
ഇംഗ്ലണ്ട് 3 2 0 1 +2 7
ഫ്രാൻസ് 3 1 1 1 0 4
സ്വീഡൻ 3 1 2 0 -1 3
ഉക്രെയിൻ 3 1 2 0 -2 0

ക്വാർട്ടർ ഫൈനൽ

[തിരുത്തുക]
  • ചെക്ക് റിപ്പബ്ലിക്കും പോർച്ചുഗലും തമ്മിൽ നടന്ന മത്സരത്തിൽ 1-0 ന് പോർച്ചുഗൽ ജയിച്ചു. 79ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയത്.
  • ജർമ്മനിയും ഗ്രീസും തമ്മിൽ നടന്ന മത്സരത്തിൽ 4-2 ന് ജർമ്മനി ജയിച്ചു. ഫലിപ്പ് ലാം, സമി ഖെദീര, മിറോസ്ലാവ് ക്ലോസെ, മാർക്കോ റിയൂസ് എന്നിവരാണ് ജർമ്മനിക്കുവേണ്ടി ഗോളുകൾ നേടിയത്. ഗ്യോർഗോസ് സമരാസും, ദിമിത്രിസ് സാൽപിഗിഡസുമാണ് ഗ്രീസിനു വേണ്ടി ഗോളുകൾ നേടിയത്.
    ഈ ജയത്തോടെ ഏതെങ്കിലും ഒരു ടൂർണ്ണമെന്റിൽ തുടർച്ചയായ് 15 കളികൾ ജയിക്കുന്ന ആദ്യ ടീമെന്ന ബഹുമതി ജർമ്മനിക്ക് സ്വന്തമായ്.
  • സ്പെയ്നും ഫ്രാൻസും തമ്മിൽ നടന്ന മത്സരത്തിൽ 2-0 ന് സ്പെയിൻ ജയിച്ചു. രണ്ട് ഗോളുകളും സാബി അലോൻസോ ആണ് നേടിയത്. സാബി അലോൻസോയുടെ സ്പെയിന് വേണ്ടിയുള്ള 100ാമത്തെ കളിയായിരുന്നു ഇത്.
  • ഇറ്റലിയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മത്സരത്തിൽ ഇറ്റലി ജയിച്ചു. പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ജയിച്ചത്.

സെമിഫൈനൽ

[തിരുത്തുക]
  • സ്പെയ്നും പോർച്ചുഗലും തമ്മിൽ നടന്ന മത്സരത്തിൽ സ്പെയിൻ ജയിച്ചു. അധിക സമയത്തും 0-0ന് സമനില പാലിച്ചതിനാൽ പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ജയിച്ചത്.
  • ഇറ്റലിയും ജർമ്മനിയും തമ്മിൽ നടന്ന മത്സരത്തിൽ ഇറ്റലി 2-1ന് ജയിച്ചു. ഇറ്റലിക്കു വേണ്ടി രണ്ട് ഗോളുകളും മരിയോ ബലോട്ടെല്ലി നേടി. യൂറോ കപ്പിന്റെ സെമിഫൈനലിൽ ഗോൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി ഇതോടെ ബലോട്ടെല്ലി മാറി. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇറ്റാലിയൻ താരത്തിന്റെ റെക്കോഡിനൊപ്പവും ബലോട്ടെല്ലിയെത്തി. ഇൻജുറി ടൈമിൽ ജർമ്മനിയ്ക്ക് വേണ്ടി മെസ്യൂട്ട് ഓസിൽ പെനാൽറ്റിയിലൂടെ ഗോൾ നേടി.

അവലംബം

[തിരുത്തുക]
  1. The runner-up will qualify if Spain, which have already qualified by winning the 2010 FIFA World Cup, win UEFA Euro 2012. Qualifiers – FIFA Confederations Cup Brazil 2013 Archived 2011-12-29 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=യുവേഫ_യൂറോ_2012&oldid=3789413" എന്ന താളിൽനിന്ന് ശേഖരിച്ചത്