യാമ സത് ദൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യാമ സത് ദൗ(ബർമീസ് : ရာမဇာတ်တော်, [jàma̰ zaʔ tɔ̀] ) രാമായണത്തെ അധികരിച്ചുള്ളതും ,അനൗദ്യോഗികമായി മ്യാന്മറിന്റെ ദേശീയ ഇതിഹാസവുമാണ്. മ്യാന്മറിൽ യാമ സത് ദൗവിന് 9 അറിയപ്പെടുന്ന വകഭേദങ്ങളുണ്ട്. കഥയുടെ ബർമ്മീസിലുള്ള പേര് യാമായണ എന്നാണ്. സത് ദൗ അർത്ഥമാക്കുന്നത് നാടകരൂപത്തേയോ, തേരവാദ ബുദ്ധമതത്തിന്റെ ജാതകകഥകളുടെ ഭാഗത്തേയോ ആണ്.

യാമ സത് ദൗ വാമൊഴിയായി അവതരിപ്പിക്കപ്പെട്ടത് അനൗരഥ രാജാവിന്റെ ഭരണകാലത്താണ്. എങ്കിലും ഈ കഥ വാല്മീകിയുടെ സംസ്കൃത ഇതിഹാസമാണോ, അല്ലയോ എന്ന് വ്യക്തമായി അറിയില്ല. വിഷ്ണുക്ഷേത്രമായ നത് ലൗങ് ക്ഷേത്രത്തിൽ, പഴയ നഗരമായ ബഗാന്റെ ചുമരിനകത്ത്, ഏതാനും ശിലാപ്രതിമകളുണ്ട്. അവയിലൊന്ന് രാമന്റേതാണ്. ബർമീസ് സാഹിത്യത്തിന്റെ അടിസ്ഥാനത്തിൽ, കുറഞ്ഞത് 1527 സി.എ യ്ക്ക മുൻപ് തീർച്ചയായും ഹനുമാൻ ബർമയിൽ അറിയപ്പെട്ടിരിക്കും.

കോൻബൗങ് ഡൈനാസ്റ്റിയിലെ രാജാക്കന്മാർ രാജ്യത്തെ കീഴടക്കുന്ന കാലഘട്ടത്തിൽ ബർമ്മൻ രാമായണത്തെ വലിയതോതിൽ അയുത്തയ രാജ്യം സ്വാധീനിച്ചിട്ടുണ്ട്. ആക്രമണം പലപ്പോഴും യുദ്ധത്തിന്റെ കൊള്ളമുതലായി ഇതിഹാസത്തിലേക്ക് രാമകീനിലെ ( രാമായണത്തിന്റെ തായ് വകഭേദം) ഭാഗങ്ങളുൾപ്പെടെ കൊണ്ടുവന്നു. 1775ൽ യു ആങ് ഫ്യോ ചിട്ടപ്പെടുത്തിയെന്നു കരുതുന്ന ബർമ്മയിലെ ഏറ്റവും അറിയപ്പെടുന്ന സാഹിത്യരചനയായ രാമ-സ-ഖ്യാൻ രാമായണത്തിലേതുപോലെ ബാല കാണ്ഡത്തിൽ ആരംഭിക്കുകയും, യുദ്ധകാണ്ഡത്തൽ അവസാനിക്കുകയും ചെയ്യുന്നു. യു ടൊയ്യുടെ 1784ൽ എഴുതിയ യമ യകൻ( രാമന്റെ ഗാനം, ရာမရကန်), തിദ യകൻ ( സീതയുടെ ഗാനം, သီတာရကန်); 1789ലെ യാമ പ്യാസത് ( രാമായണ ബല്ലറ്റ്, ရာမပြဇာတ်); 1800ലെ കലൈ യമ വുതുറ്റു ( യുവരാമന്റെ ജീവിതം, ကလေးရာမဝတ္ထု) [1] പോലെയുള്ളവ രാമായണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ആ കാലഘട്ടത്തെ സാഹിത്യരചനകളും, ശാസ്ത്രീയ സംഗീതങ്ങളുമാണ്.


മോൺ വംശജരുടെ രാമായണത്തിനനുരൂപമായിട്ടുള്ള"ലോയിക് സമോയിങ് രാം" എഴുതിയത് 1834 സി. ഇയിൽ ബുദ്ധമതസന്യാസിയായ ഉത്തമയാണ്. . തലസ്ഥാനത്തെ ബർമ്മീസ് വകഭേദത്തിന്റെ പ്രചാരത്തെ കടം കൊണ്ടതാണെന്ന് എഴുത്തുകാരൻ ആമുഖത്തിൽ പ്രസ്താവിച്ച നിലയ്ക്ക് ലോയിക് സമോയിങ് രാം പ്രധാനമായും ബർമ്മീസ് വകഭേദത്തിൽ നിന്നാണ് ഉൽഭവിച്ചതെന്ന കാര്യം സ്പഷ്ടമാണ്. എങ്കിലും, മോൺ വകഭേദം തായ്, ജാവൻ, മലയൻ വകഭേദങ്ങളുമായുള്ള ബന്ധങ്ങൾ പ്രകടിപ്പിക്കുമ്പോഴും അതിന് തായ്, ജാവൻ, മലയൻ വകഭേദങ്ങളിലില്ലാത്ത അദ്വിതീയമായ സ്വന്തം ഭാഗങ്ങളുണ്ട്. [2]

കഥാപാത്രങ്ങൾ[തിരുത്തുക]

യാമ സത് ദൗവിലെ കഥാപാത്രങ്ങൾ യഥാർത്ഥ കഥയിലെ കഥാപാത്രങ്ങളുടെ അതേ പ്രകൃതവും, സ്വഭാവവിശേഷവും ഉള്ളവരാണ്. അഭിനയത്തിനുള്ള വേഷം ബർമ്മയിലേയും. തായ് ലന്റിലേയും വേഷങ്ങളുടെ സങ്കരരൂപമാണ്. കഥാപാത്രങ്ങളുടെ പേരുകൾ പൊതുവെ സംസ്കൃതനാമങ്ങളുടെ ബർമ്മീസിലുള്ള ലിപ്യന്തരണമാണ്.

അവലംബം[തിരുത്തുക]

  1. ""Ramayana, the old ancient wonder of the world was one center of a romantic powerful empire"". Archived from the original on 2009-01-20. Retrieved 2015-06-25.
  2. "Salient features of Mon Rama story" by Toru Ohno

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യാമ_സത്_ദൗ&oldid=3642308" എന്ന താളിൽനിന്ന് ശേഖരിച്ചത്