മർജോലിൻ ബുയിസ്
Full name | Marjolein Buis |
---|---|
Country (sports) | നെതർലൻ്റ്സ് |
Residence | Beuningen |
Born | Nijmegen, Netherlands | 11 ജനുവരി 1988
Turned pro | 2010 |
Plays | Right handed |
Coach | Wouter Kropman |
Singles | |
Highest ranking | No.3 (21 May 2012) |
Current ranking | No.5 (9 July 2018) |
Grand Slam Singles results | |
Australian Open | SF (2011, 2012, 2013, 2016) |
French Open | W (2016) |
Wimbledon | SF (2016) |
US Open | SF (2013, 2014) |
Other tournaments | |
Masters | 3rd (2013) |
Paralympic Games | QF (2012) |
Doubles | |
Highest ranking | No. 1 (2012) |
Current ranking | No.2 (9 July 2018) |
Grand Slam Doubles results | |
Australian Open | W (2016, 2018) |
French Open | W (2012) |
Wimbledon | F (2017) |
US Open | W (2017) |
Other doubles tournaments | |
Masters Doubles | W (2017, 2018) |
Paralympic Games | Gold Medal (2012), Silver Medal (2016) |
Last updated on: 12 April 2018. |
ഒരു ഡച്ച് വീൽചെയർ ടെന്നീസ് താരമാണ് മർജോലിൻ ബുയിസ് (ജനനം: 11 ജനുവരി 1988). ലണ്ടനിൽ നടന്ന 2012-ലെ പാരാലിമ്പിക് ഗെയിംസിൽ പങ്കെടുത്ത അവർ വനിതാ ഡബിൾസിൽ പങ്കാളിയായ എസ്ഥർ വെർജീറിനൊപ്പം സ്വർണ്ണ മെഡൽ നേടി.[1]
മാർജോലിൻ ബുയിസ് ജനിച്ചത് നെതർലാൻഡിലെ നിജ്മെഗനിലാണ്. പതിനാലാമത്തെ വയസ്സിൽ നടക്കുമ്പോൾ അവർക്ക് പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. സന്ധികളുടെ സ്ഥിരതയെ ബാധിക്കുന്ന എഹ്ലെർസ്-ഡാൻലോസ് സിൻഡ്രോം എന്ന കണക്റ്റീവ് ടിഷ്യു ഡിസോർഡർ അവർക്ക് ഉണ്ടെന്ന് മനസ്സിലായി. ഏബിൾ ബോഡീഡ് സ്പോർട്സ് കളിക്കാൻ അവർക്ക് കഴിഞ്ഞില്ല. പതിനേഴാമത്തെ വയസ്സിൽ ബുയിസ് വീൽചെയർ ടെന്നീസ് കണ്ടെത്തി. 2010-ൽ സോഷ്യൽ വർക്കിൽ ബിരുദം നേടി ഒരു മുഴുസമയ ടെന്നീസ് കായികതാരമായി. ലണ്ടൻ 2012-ലെ പാരാലിമ്പിക് ഗെയിംസിന് യോഗ്യത നേടിയ അവർ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലെത്തി. ഡബിൾസിൽ പങ്കാളിയായ എസ്ഥർ വെർജീറിനൊപ്പം സ്വർണം നേടി. 2016-ലെ റിയോ പാരാലിമ്പിക് ഗെയിംസിൽ ബുയിസ് സിംഗിൾസിൽ വീണ്ടും ക്വാർട്ടർ ഫൈനലിലെത്തി. ഇത്തവണ ഡബിൾസിൽ അവരുടെ പങ്കാളിയായ ഡീഡ് ഡി ഗ്രൂട്ടിനൊപ്പം വെള്ളി നേടി. മുഴുവൻ സമയ കായികതാരമായ ബുയിസ് ഒഴിവുസമയങ്ങളിൽ അവർ മനഃശാസ്ത്രം പഠിക്കുന്നു.[2]
വീൽചെയർ ഗ്രാൻസ്ലാം ഫൈനൽ
[തിരുത്തുക]സിംഗിൾസ്: 1 (1 title)
[തിരുത്തുക]Outcome | Year | Championship | Surface | Opponent | Score |
---|---|---|---|---|---|
Winner | 2016 | French Open | Clay | Sabine Ellerbrock | 6–3, 6–4 |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-24. Retrieved 2020-08-13.
- ↑ https://www.facebook.com/buismarjolein