Jump to content

മ്രൗക്-യു

Coordinates: 20°35′45.90″N 93°11′38.58″E / 20.5960833°N 93.1940500°E / 20.5960833; 93.1940500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മ്രൗക്-യു

မြောက်‌ဦးမြို့
Town
Mrauk U from Shwetaung pagoda
Mrauk U from Shwetaung pagoda
Map of Mrauk U with main temples
Map of Mrauk U with main temples
മ്രൗക്-യു is located in Myanmar
മ്രൗക്-യു
മ്രൗക്-യു
Location in Myanmar (Burma)
Coordinates: 20°35′45.90″N 93°11′38.58″E / 20.5960833°N 93.1940500°E / 20.5960833; 93.1940500
CountryMyanmar
DivisionRakhine State
DistrictMrauk-U District
TownshipMrauk-U Township
Settled16 November 1430
ജനസംഖ്യ189,630[1]
 • Ethnicities
Rakhine
 • Religions
Theravada Buddhism
സമയമേഖലUTC+6.30 (MMT)

മ്രൗക്-യു[i] (/məˈr, ˈmr/ mə-ROW-oo, MROW-oo) മ്യാൻമറിലെ വടക്കൻ റാഖൈൻ സംസ്ഥാനത്തെ ഒരു പട്ടണമാണ്. മ്രൗക്-യു ജില്ലയുടെ ഉപമേഖലയായ മ്രൗക്-യു ടൗൺഷിപ്പിന്റെ തലസ്ഥാനമാണിത്. പ്രാദേശിക റാഖൈൻ (അരാക്കനീസ്) ജനങ്ങൾ മ്രൗക്ക് യു പട്ടണത്തിന് വലിയ സാംസ്കാരിക പ്രാധാന്യം നൽകുന്നതു കൂടാതെ പ്രധാന പുരാവസ്തു സൈറ്റുകളുടെ സ്ഥാനവുമാണിത്. 1430 മുതൽ 1785 വരെയുള്ള കാലഘട്ടത്തിൽ, ഇത് ചരിത്രത്തിലെ ഏറ്റവും വലുതും ശക്തവുമായ റാഖൈൻ രാജ്യമായ മ്രൗക്-യു രാജ്യത്തിൻറെ തലസ്ഥാനമായിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

കാലാടൻ നദിയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ (6.8 മൈൽ) കിഴക്കായി അതിന്റെ ചെറിയ പോഷകനദികളുടെ തീരത്താണ് മ്രൗക്-യു പട്ടണം സ്ഥിതി ചെയ്യുന്നത്. കാലാടൻ നദിയുടെ എക്കൽ സമതലത്തിന്റെ കിഴക്ക് ഭാഗത്ത് റാഖൈൻ യോമ പർവ്വതത്തിൻറെ ഒരൽപ്പം ഉന്തിനിൽക്കുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന് ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങൾ കുന്നുകളാണെങ്കിലും ധാരാളം ചതുപ്പുനിലങ്ങളും കണ്ടൽക്കാടുകളും തടാകങ്ങളും ഇത് ഉൾക്കൊള്ളുന്നു.

കാലാവസ്ഥ

[തിരുത്തുക]

എല്ലാ റാഖൈൻ സംസ്ഥാനങ്ങളേയും പോലെ, മ്രൗക് യു പട്ടണവും ഒരു തീരദേശ ഉഷ്ണമേഖലാ മൺസൂൺ മഴക്കാടുകളുടെ കാലാവസ്ഥാ (Köppen Am) പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്ന് പ്രതിവർഷം 3,600 മില്ലിമീറ്റർ അല്ലെങ്കിൽ 140 ഇഞ്ച് മഴ ഈ നഗരത്തിന് ലഭിക്കുന്നതിനാൽ ഇത് മ്യാൻമറിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശങ്ങളിലൊന്നായി മാറുന്നു.[2] മഴക്കാലം സാധാരണയായി മെയ് അവസാനത്തോടെ ആരംഭിച്ച് ഒക്ടോബർ പകുതിയോടെ അവസാനിക്കുന്നു.[3]

ഉഷ്ണമേഖലാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെങ്കിൽക്കൂടി വരണ്ട വടക്കുകിഴക്കൻ മൺസൂൺ കാലത്ത് മ്രൗക്-യു പട്ടണം താഴ്ന്ന താപനിലയും ആസ്വദിക്കുന്നു. ഒക്ടോബർ പകുതി മുതൽ മാർച്ച് പകുതി വരെയുള്ള തണുത്ത സീസണിൽ താപനില 13 °C അല്ലെങ്കിൽ 55.4 °F വരെ താഴാവുന്നതാണ്.[4] ഈ സീസൺ മ്യാൻമറിലെ ടൂറിസ്റ്റ് സീസണുമായി ഒത്തുപോകുന്നു. 2011 ജൂലൈ 19-ന് പെയ്ത മഴ ഏകദേശം 24 സെന്റീമീറ്ററായിരുന്നു (9.4 ഇഞ്ച്), ഇത് 33 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയായിരുന്നു. 2011 ജൂലൈയിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഇവിടെ വെള്ളപ്പൊക്കമുണ്ടായി.[5]

Mrauk U (1981-2010) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 30.4
(86.7)
32.7
(90.9)
35.2
(95.4)
36.0
(96.8)
34.7
(94.5)
31.0
(87.8)
30.0
(86)
30.4
(86.7)
31.9
(89.4)
33.1
(91.6)
32.1
(89.8)
30.3
(86.5)
32.3
(90.1)
ശരാശരി താഴ്ന്ന °C (°F) 12.1
(53.8)
13.9
(57)
18.3
(64.9)
22.8
(73)
24.0
(75.2)
24.2
(75.6)
23.9
(75)
23.8
(74.8)
24.2
(75.6)
23.2
(73.8)
19.8
(67.6)
14.9
(58.8)
20.4
(68.7)
വർഷപാതം mm (inches) 4.6
(0.181)
8.1
(0.319)
14.2
(0.559)
52.3
(2.059)
286.1
(11.264)
876.4
(34.504)
1,002.5
(39.469)
788.2
(31.031)
355.3
(13.988)
187.1
(7.366)
57.9
(2.28)
10.7
(0.421)
3,643.4
(143.441)
ഉറവിടം: Norwegian Meteorological Institute[6]

ചരിത്രം

[തിരുത്തുക]

1433-ൽ രാജാവ് മിൻ സോ മോൺ, അവസാനത്തെ ഏകീകൃത അരക്കാനീസ് രാജ്യത്തിന്റെ തലസ്ഥാനമായി മ്രൗക്-യു പട്ടണം സ്ഥാപിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ പട്ടണത്തിൻറെ വലിപ്പം 160,000 ജനങ്ങളെ ഉൾക്കൊള്ളുംവിധമായി. 1784-ൽ ബർമീസ് കോൺബോംഗ് രാജവംശം കീഴടക്കുന്നത് വരെയുള്ള കാലത്ത് മ്രൗക്-യു പട്ടണം രാജ്യത്തിന്റെയും 49 രാജാക്കന്മാരുടെയും തലസ്ഥാനമായി സേവനമനുഷ്ഠിച്ചു. മ്രൗക്-യു പട്ടണത്തിൻറെ ചരിത്രത്തെ ആദ്യകാല കാലഘട്ടം (1430-1530), മധ്യകാലം (1531-1638), അവസാന കാലഘട്ടം (1638-1784) എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളായി തരം തിരിച്ചിരിക്കുന്നു. അറാക്കൻ പുരാവസ്തുക്കളിൽ, ബുദ്ധമതം എവിടെയാണ് കുടിയിരുന്നത് എന്നതിന് യുക്തിസഹമായ തെളിവുകൾ നൽകുന്നതായി കാണുന്നു. 16-ഉം 17-ഉം നൂറ്റാണ്ടുകളിലെ മ്രൗക് യു പട്ടണത്തിൻറെ സുവർണ്ണ കാലത്ത് ട്യൂഡർ രാജാക്കന്മാർ, മുഗളന്മാർ, അയുത്തായ രാജാക്കന്മാർ, മ്യാൻമറിലെ അവാ (ഇൻവ), തൗങ്കൂ, ഹന്തവാഡി രാജാക്കന്മാരുടെ കാലത്തിന് സമകാലികമായിരുന്നു ഈ പട്ടണം. 30 കിലോമീറ്റർ നീളമുള്ള കോട്ട കൊത്തളങ്ങളുടേയും കനാലുകളുടെയും സങ്കീർണ്ണമായ ശൃംഖലയാൽ ഉറപ്പിക്കപ്പെട്ട ഒരു കോസ്‌മോപൊളിറ്റൻ പട്ടണമായിരുന്നു അക്കാലത്ത് മ്രൗക്-യു.

  1. ബർമ്മീസ്: မြောက်‌ဦးမြို့; MLCTS: mrauk u: mrui., Burmese pronunciation: [mjaʊʔ ú mjo̰]; also spelled Mrauk-U or Mrauk Oo, and formerly Mrohaung or Myohuang

അവലംബം

[തിരുത്തുക]
  1. "Mrauk-U (District, Myanmar) – Population Statistics and Location in Maps and Charts". Citypopulation.de (in ഇംഗ്ലീഷ്). Archived from the original on 31 January 2017. Retrieved 19 January 2017.
  2. "Western Myanmar" (PDF). Medialonelyplanet.com. Archived (PDF) from the original on 25 September 2020. Retrieved 20 April 2019.
  3. "Journeys Myanmar | Rain fall". Journeysmyanmar.com. Archived from the original on 23 June 2011. Retrieved 24 November 2010.
  4. "Journeys Myanmar | Temperature". Journeysmyanmar.com. Archived from the original on 6 November 2006. Retrieved 24 November 2010.
  5. "Seven townships in Arakan State flooded by record heavy rain". Archived from the original on 31 May 2013. Retrieved 20 April 2019.
  6. "Myanmar Climate Report" (PDF). Norwegian Meteorological Institute. pp. 23–36. Archived from the original (PDF) on 8 October 2018. Retrieved 30 November 2018.
"https://ml.wikipedia.org/w/index.php?title=മ്രൗക്-യു&oldid=3827310" എന്ന താളിൽനിന്ന് ശേഖരിച്ചത്