അവാ രാജ്യം
അവാ രാജ്യം အင်းဝခေတ် | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1365–1555 | |||||||||||||
Ava c. 1450 | |||||||||||||
സ്ഥിതി | Kingdom | ||||||||||||
തലസ്ഥാനം | സാഗെയ്ങ് പിന്യ അവാ | ||||||||||||
പൊതുവായ ഭാഷകൾ | Old Burmese Old Shan | ||||||||||||
മതം | ഥേരവാദ ബുദ്ധമതം | ||||||||||||
ഭരണസമ്പ്രദായം | Monarchy | ||||||||||||
• 1364–1367 | Thado Minbya | ||||||||||||
• 1367–1400 | Swa Saw Ke | ||||||||||||
• 1400–1421 | Minkhaung I | ||||||||||||
• 1426–1439 | Mohnyin Thado | ||||||||||||
• 1527–1542 | Thohanbwa | ||||||||||||
നിയമനിർമ്മാണസഭ | Hluttaw | ||||||||||||
ചരിത്രം | |||||||||||||
• Thado Minbya seized Sagaing | by 30 May 1364 | ||||||||||||
• Ava Kingdom founded | 26 February 1365 | ||||||||||||
September 1367 | |||||||||||||
1385–1424 | |||||||||||||
• Start of House of Mohnyin | 16 May 1426 | ||||||||||||
• Toungoo secession | 16 October 1510 | ||||||||||||
• Start of Shan period | 14 March 1527 | ||||||||||||
• Toungoo conquest | 22 January 1555 | ||||||||||||
നാണയവ്യവസ്ഥ | kyat | ||||||||||||
|
അവാ രാജ്യം (ബർമ്മീസ്: အင်းဝခေတ်, pronounced [ʔɪ́ɰ̃wa̰ kʰɪʔ]) 1364 മുതൽ 1555 വരെ അപ്പർ ബർമയിൽ (മ്യാൻമർ) നിലനിന്നിരുന്ന ഒരു പ്രബല രാജ്യമായിരുന്നു. 1365-ൽ സ്ഥാപിതമായ ഈ രാജ്യം, പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പാഗൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം മധ്യ ബർമ്മ ഭരിച്ചിരുന്ന മൈൻസിങ്, പിൻയ, സാഗിംഗ് എന്നീ ചെറുരാജ്യങ്ങളുടെ പിൻഗാമിയായിരുന്നു.
മുമ്പുണ്ടായിരുന്ന ചെറു രാജ്യങ്ങളെപ്പോലെതന്നെ, പാഗൻ രാജാക്കന്മാരുടെ വംശപരമ്പര അവകാശപ്പെട്ടിരുന്ന ബമറൈസ്ഡ് ഷാൻ രാജാക്കന്മാരാണ് അവയെ നയിച്ചിരുന്നത്.[1][2] അവാൻ രാജാക്കന്മാരുടെ പൂർവ്വികർ ഷാൻ രാജാക്കന്മാരുടെ ഉയർച്ചയ്ക്കും പ്രാമുഖ്യത്തിനും മുമ്പ് മധ്യ ബർമ്മയിലെ ഷാൻ ഗ്രാമം ഭരിച്ചതിന്റെ രേഖയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം അവാൻ രാജാക്കന്മാരുടെ ഷാൻ വംശപാരമ്പര്യം തെറ്റായ വിവർത്തനത്തിൽ നിന്നാണ് വന്നതെന്ന് പണ്ഡിതന്മാർ വാദിക്കുന്നു.[3]
ചരിത്രം
[തിരുത്തുക]വടക്കൻ ഷാൻ സംസ്ഥാനങ്ങൾ നടത്തിയ റെയ്ഡുകളെ തുടർന്നുള്ള സാഗിംഗ്, പിൻയ രാജ്യങ്ങളുടെ പതനത്തേത്തുടർന്ന് 1364-ൽ താഡോ മിൻബ്യയാണ് ഈ രാജ്യം സ്ഥാപിച്ചത്.[4]:227 ഇതിൻറെ നിലനിൽപ്പിൻറെ ആദ്യ വർഷങ്ങളിൽ, പാഗൻ രാജ്യത്തിന്റെ ശരിയായ പിൻഗാമിയായി സ്വയം അവരോധിച്ച അവാ രാജ്യം, തെക്കുഭാഗത്തെ മോൺ ഹന്തവാഡി രാജ്യത്തിനും വടക്കും കിഴക്കും ഷാൻ സംസ്ഥാനങ്ങൾക്കും പടിഞ്ഞാറ് റാഖൈൻ സംസ്ഥാനങ്ങൾക്കുമെതിരേ നിരന്തരമായ യുദ്ധങ്ങൾ നടത്തിക്കൊണ്ട് മുൻ സാമ്രാജ്യത്തെ വീണ്ടും കൂട്ടിച്ചേർക്കാൻ ശ്രമിച്ചു.[5] തൗങ്കൂവിനെയും ചില സമീപ ഷാൻ സ്റ്റേറ്റുകളെയും (കലയ്‌മിയോ, മൊഹ്‌നിൻ, മൊഗാങ്, ഹ്‌സിപാവ്) രാജ്യത്തിൻറെ ശക്തിയുടെ അത്യുന്നതകാലത്ത് അവർക്ക് പിടിച്ചടക്കാൻ കഴിഞ്ഞെങ്കിലും ബാക്കിയുള്ളവ തിരിച്ചുപിടിക്കുന്നതിൽ അവാ രാജ്യം അമ്പേ പരാജയപ്പെട്ടു. ഹന്തവാഡിയുമായുള്ള നാൽപ്പത് വർഷത്തെ യുദ്ധം (1385–1424) അവാ രാജ്യത്തെ തളർത്തി. 1420 മുതൽ 1480 കളുടെ ആരംഭം വരെ, ഒരു പുതിയ രാജാവ് എപ്പോഴൊക്കെ അധികാരത്തിലെത്തുന്നുവോ അപ്പോഴെല്ലാം അവാ രാജ്യം അതിന്റെ സാമന്ത പ്രദേശങ്ങളിൽനിന്ന് പതിവായി കലാപങ്ങൾ നേരിട്ടിരുന്നു. 1480 കളിലും 1490 കളിലും, തെക്ക് പ്രോം രാജ്യവും വടക്ക് അവായുടെ ആധിപത്യത്തിന് കീഴിലായിരുന്ന ഷാൻ രാജ്യങ്ങളും പിരിഞ്ഞു പോകുകയും, തൗങ്കൂ രാജവംശം അക്കാലത്ത് അതിന്റെ നാമമാത്ര അധിപനായ അവാ രാജ്യത്തെപ്പോലതന്നെ ശക്തമായി. 1510-ൽ തൗങ്കൂവും അവായിൽനിന്ന് വേർപിരിഞ്ഞു.[6]
16-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ അവാ രാജ്യത്തിനു നേരേയുള്ള ഷാൻ റെയ്ഡുകൾ തീവ്രമായിരുന്നു. 1527-ൽ, പ്രോം രാജ്യവുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ട് മൊഹ്‌നിൻ സംസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള കോൺഫെഡറേഷൻ ഓഫ് ഷാൻ സ്റ്റേറ്റ്സ് അവാ രാജ്യത്തെ കൊള്ളയടിച്ചു. ശേഷം കോൺഫെഡറേഷൻ അവാ സിംഹാസനത്തിൽ നാമമാത്ര രാജാക്കന്മാരെ പ്രതിഷ്ഠിച്ചുകൊണ്ട് അപ്പർ ബർമ്മയുടെ ഭൂരിഭാഗവും ഭരിക്കുകയും ചെയ്തു. പ്രോം രാജ്യം കോൺഫെഡറേഷനുമായി സഖ്യത്തിലായിരുന്നതിനാൽ, ബാഗോ യോമ പർവതനിരയുടെ കിഴക്ക് ഭാഗത്ത്, തെക്കുകിഴക്കൻ മൂലയിൽ സ്ഥിതിചെയ്തിരുന്ന ചെറു രാജ്യമായ ടൗങ്കൂ മാത്രമേ അവസാനത്തെ ഏക സ്വതന്ത്ര രാജ്യമെന്ന പദവി കൈവശം വച്ചിരുന്നുള്ളൂ.
ടൗങ്കൂവിനെ നശിപ്പിക്കുന്നതിനുള്ള കോൺഫെഡറേഷന്റെ പരാജയം അത് ചെലവേറിയ പദ്ധതിയാണെന്ന് തെളിയിച്ചു. ശത്രു രാജ്യങ്ങളാൽ വലയംചെയ്യപ്പെട്ട തൗങ്കൂ രാജ്യം അവരുടെ സ്ഥാനം ഉറപ്പിക്കാൻ മുൻകൈയെടുക്കുകയും 1534-1541-ൽ കൂടുതൽ ശക്തരായ ഹന്തവാഡിയെ പരാജയപ്പെടുത്തുകയും ചെയ്തു. തൗങ്കൂ പ്രോമിനെതിരെ തിരിഞ്ഞപ്പോൾ, ഷാൻ കോൺഫെഡറേഷൻ വൈകി അവരുടെ സൈന്യത്തെ അയച്ചു. തൗങ്കൂ 1542-ൽ പ്രോം രാജ്യവും 1544-ൽ അവാ രാജ്യത്തിന് തൊട്ടുതാഴെയുള്ള ബഗാനും പിടിച്ചെടുത്തു.[7] 1555 ജനുവരിയിൽ, ടൗങ്കൂ രാജവംശത്തിലെ രാജാവ് ബയ്ന്നൗങ് അവാ രാജ്യം കീഴടക്കിയതോടെ, ഏകദേശം രണ്ട് നൂറ്റാണ്ടുകളോളം അപ്പർ ബർമ്മയുടെ തലസ്ഥാനമെന്ന നിലയിലുള്ള നഗരത്തിന്റെ പങ്ക് അവസാനിപ്പിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Htin Aung 1967: 84–103
- ↑ Phayre 1883: 63–75
- ↑ Aung-Thwin, Michael (2010). "The Myth of the "Three Shan Brothers" and the Ava Period in Burmese History". Journal of Asian Studies. 55 (4): 881–901. doi:10.2307/2646527. JSTOR 2646527. Retrieved 14 June 2021.
- ↑ Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
- ↑ Htin Aung 1967: 84–103
- ↑ Htin Aung 1967: 84–103
- ↑ Phayre 1883: 100–101