അയുത്തായ രാജ്യം
Kingdom of Ayutthaya อาณาจักรอยุธยา | |||||||||||
---|---|---|---|---|---|---|---|---|---|---|---|
1351–1767 | |||||||||||
Map of Southeast Asia in the 1400's: Blue Violet: Ayutthaya Kingdom Dark Green: Lan Xang Purple: Lanna Orange: Sukhothai Kingdom Red: Khmer Empire Yellow: Champa Blue: Dai Viet | |||||||||||
തലസ്ഥാനം | Ayutthaya | ||||||||||
പൊതുവായ ഭാഷകൾ | Thai | ||||||||||
മതം | Theravada Buddhism, Hinduism, Roman Catholicism, Islam | ||||||||||
ഗവൺമെൻ്റ് | Monarchy | ||||||||||
• 1351–69 | Ramathibodi I | ||||||||||
• 1590–1605 | Naresuan | ||||||||||
• 1656–88 | Narai | ||||||||||
• 1758–67 | Boromaracha V | ||||||||||
നിയമനിർമ്മാണം | Chatu Sabombh | ||||||||||
ചരിത്ര യുഗം | Middle Ages & Renaissance | ||||||||||
• King Ramathibodi I ascends the throne in Ayutthaya | 1351 | ||||||||||
• Personal union with Sukhothai kingdom | 1468 | ||||||||||
• Vassal of Burma | 1564, 1569 | ||||||||||
• Independence from Burma | 1584 | ||||||||||
• End of Sukhothai Dynasty | 1629 | ||||||||||
1767 | |||||||||||
|
AD1351 മുതൽ 1767 വരെ നില നിന്നിരുന്ന പ്രാചീന സയാമിലെ ഒരു രാജ്യം ആയിരുന്നു അയുത്തായ (Thai: อาณาจักรอยุธยา). ശ്രീരാമന്റെ തലസ്ഥാന നഗരിയായ അയോദ്ധ്യയുടെ ബഹുമാനാർത്ഥമാണ് അയുത്തായ എന്ന പേര്. പ്രാചീന സയാമിലെ നല്ലൊരു ശതമാനം ജനങ്ങൾ ഹിന്ദു മത വിശ്വാസികളായിരുന്നു. അവരുടെ രാജാക്കന്മാരെ വിഷ്ണു ഭഗവാന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരായിട്ടാണ് കരുതിയിരുന്നത്. രാജാക്കന്മാർ സ്ഥാനമേറുമ്പോൾ രാമാ ഒന്നാമൻ, രാമാ രണ്ടാമൻ എന്നിങ്ങനെ വരുന്ന പേരുകൾ സ്വീകരിച്ചിരുന്നു. തായ്ലാൻഡിന്റെ ഇപ്പോഴത്ത രാജാവു് ഭൂമിബൊൽ അതുല്യതെജ് വരെ രാമാ IX എന്ന പേരിലാണ് അറിയപ്പെടുന്നത്. അയുത്തായ രാജ്യത്തിന്റെ പ്രതാപത്തിന്റെ മൂർധന്യാവസ്ഥയിൽ ഇതിന്റെ തലസ്ഥാന നഗരിയായ അയുത്തായ നഗരം തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ നഗരമായിരുന്നു. ചൈന, ഇൻഡ്യ, വിയറ്റ്നാം, ജപ്പാൻ, പേർഷ്യ എന്നീ രാജ്യങ്ങളുമായി വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ മലയ് പെനിൻസുലയിലെ ചില നാട്ടുരാജ്യങ്ങൾ, സുഖോതായ്, കംബോഡിയ എന്നിവ അയുത്തായയുടെ സാമന്ത രാജ്യങ്ങളായിരുന്നു.