മ്രൗക്-യു രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മ്രൗക്-യു രാജ്യം

1429–1785
Early Dutch map of Arakan (present-day Rakhine State, Myanmar, and Chittagong Division, Bangladesh)
Early Dutch map of Arakan (present-day Rakhine State, Myanmar, and Chittagong Division, Bangladesh)
സ്ഥിതിKingdom
തലസ്ഥാനം
പൊതുവായ ഭാഷകൾArakanese
മതം
ഭരണസമ്പ്രദായംAbsolute Monarchy
• 1429–1433
Min Saw Mon
• 1433–1459
Min Khayi
• 1531–1554
Min Bin
• 1593–1612
Min Razagyi
• 1782–1785
Maha Thammada
ചരിത്രം 
• Founding of dynasty
18 April 1429
• Vassal of Bengal Sultanate
1429–1437
• Conquest of Chittagong
1459
• Joint-control of Lower Burma
1599–1603
• Loss of Chittagong
1666
• End of kingdom
2 January 1785
നാണയവ്യവസ്ഥDinga
മുൻപ്
ശേഷം
Laymro Kingdom
Interregnum
Bengal Sultanate
Konbaung Dynasty
Bengal Sultanate
Portuguese settlement in Chittagong

രാജ്യം (Burmese: မြောက်ဦး ခေတ်) 1429 മുതൽ 1785 വരെയുള്ള കാലഘട്ടത്തിൽ അരാകൻ തീരപ്രദേശത്ത് നിലനിന്നിരുന്ന ഒരു രാജ്യമായിരുന്നു. ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ തീരത്തിനടുത്തുള്ള തലസ്ഥാനമായ മ്രൗക്-യു ആസ്ഥാനമാക്കി, ഇന്നത്തെ റാഖൈൻ സംസ്ഥാനം, മ്യാൻമർ, ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഡിവിഷൻ എന്നിവിയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ രാജ്യം ഭരിച്ചു. 1429 മുതൽ 1437 വരെ ബംഗാൾ സുൽത്താനേറ്റിന്റെ ഒരു സംരക്ഷിത പ്രദേശമായി ആരംഭിച്ചെങ്കിലും, 1459-ൽ ചിറ്റഗോംഗിനെ കീഴടക്കാൻ ആരംഭിച്ചു. 1546-1547 ലും 1580-1581 ലും രാജ്യം കീഴടക്കാനുള്ള ടൗങ്കൂ ബർമ്മയുടെ ശ്രമങ്ങളെ ഇത് രണ്ടുതവണ തടഞ്ഞിരുന്നു. പ്രശസ്തിയുടെ ഉന്നതിയിൽ, 1599 മുതൽ 1603 വരെ സുന്ദർബൻസ് മുതൽ മർതാബൻ ഉൾക്കടൽ വരെയുള്ള ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശം ഇത് ഹ്രസ്വമായി നിയന്ത്രിച്ചു.[1][2] 1666-ൽ മുഗൾ സാമ്രാജ്യവുമായുള്ള യുദ്ധത്തെത്തുടർന്ന് ചിറ്റഗോങ്ങിന്റെ നിയന്ത്രണം രാജ്യത്തിന് നഷ്ടപ്പെട്ടു. 1785-ൽ ബർമ്മയിലെ കോൺബോങ് രാജവംശം കീഴടക്കുന്നതുവരെ അതിന്റെ ഭരണം തുടർന്നു.[3][4]

പള്ളികൾ, ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ, സെമിനാരികൾ, ലൈബ്രറികൾ എന്നിവയുടെ ആസ്ഥാനമായ മ്രൗക്-യു നഗരx ബഹുവംശ ജനവിഭാഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു.[5] കടൽക്കൊള്ളയുടെയും അടിമക്കച്ചവടത്തിന്റെയും കേന്ദ്രം കൂടിയായിരുന്നു ഈ രാജ്യം. അറബ്, ഡാനിഷ്, ഡച്ച്, പോർച്ചുഗീസ് വ്യാപാരികൾ ഇത് പതിവായി സന്ദർശിച്ചിരുന്നു.[6]

ചരിത്രം[തിരുത്തുക]

ലോങ്‌ഗ്യെറ്റ് രാജ്യം[തിരുത്തുക]

അരാക്കൻ രാജാക്കന്മാർ പഗാൻ രാജവംശത്തിന് കപ്പം നൽകിയെങ്കിലും, തെക്കൻ പ്രദേശം കൂടുതലും പഗാൻ ആധിപത്യത്തിൽ നിന്ന് മുക്തമായിരുന്നതോടൊപ്പം ബർമ്മയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ ഒറ്റപ്പെട്ടിരുന്നു. മറ്റ് ബർമീസ് പ്രദേശങ്ങളേക്കാൾ കൂടുതൽ സ്വതന്ത്രമായി അരാകാൻ വികസിച്ചു. 11-ാം നൂറ്റാണ്ടിന് മുമ്പ് തൈബെയ്‌ക്‌തൗംഗിൽ നിന്ന് ധന്യവാദിയിലേക്ക് വെസാലിയിലേക്കും പിന്നീട് 12-ാം നൂറ്റാണ്ടിൽ പിൻസ, പാരിൻ, ഹ്‌ക്രിത് എന്നിവിടങ്ങളിലേക്കും പലതവണ മാറിയ ഇതിൻറെ തലസ്ഥാനം 1180-ൽ വീണ്ടും പിൻസയിലേക്കും പിന്നീട് 1237-ൽ ലോങ്‌ഗ്യെറ്റിലേക്കും മാറി.[7]

ബംഗാൾ സുൽത്താനേറ്റിൻറെ സാമന്തരാജ്യം[തിരുത്തുക]

പശ്ചാത്തലം

ബംഗാളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അരകാൻ, കിഴക്കോട്ട് വികസിച്ചുകൊണ്ടിരുന്നതിനാൽ പിന്നീട് അതുമായി പൂർണ്ണ സമ്പർക്കത്തിൽ വന്നു. 14-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സത്ഗാവും പിന്നീട് സോനാർഗോണും പിടിച്ചെടുത്ത ബംഗാൾ അരാക്കൻ രാജാവായ മിൻ ഹ്തിയുടെ (1279-1374) ഭരണകാലത്ത്, കടൽമാർഗം അരകാൻ ആക്രമിച്ചുകൊണ്ട് ചിറ്റഗോങ്ങിലെ ഹിന്യ നദീമേഖലയിൽ മിന്നലാക്രമണം നടത്തി.[8][9] പഗാൻ ശക്തിയുടെ തകർച്ചയ്ക്കും മിന് ഹ്റ്റിയുടെ മരണത്തിനും ശേഷം, അരാകാൻ ഒരു ശൂന്യതയിലേയ്ക്ക് വീഴുകയും കൂടാതെ ബർമ്മാക്കാരും താലയ്ങും നിരന്തരമായ റെയ്ഡുകൾ നടത്തുകയും ചെയ്തു. 1404-ൽ അധികാരമേറ്റ പുതിയ രാജാവായ മിൻ ഹ്തിയുടെ ചെറുമകനായിരുന്ന നരമൈഖ്‌ലയെ ബർമീസ് കിരീടാവകാശിയായ മിനി ക്യാവ്‌സ്വയുടെ സൈന്യം ഉടൻ പുറത്താക്കുകയും ലോങ്‌ഗ്യെറ്റിനെ പിടിച്ചടക്കിയ അദ്ദേഹം നരമൈഖ്‌ലയെ ഗൗറിലെ ബംഗാൾ സുൽത്താനേറ്റിന്റെ കൊട്ടാരത്തിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനാക്കുകയും ചെയ്തു.[10][11] നരമൈഖ്‌ലയുടെ 24 വർഷത്തെ പ്രവാസത്തിനിടയിൽ, ആവ രാജ്യത്തിനും പെഗു രാജ്യത്തിനും വേണ്ടി അരകാൻ ഒരു വിപുലമായ യുദ്ധക്കളമായി മാറി. നരമൈഖ്‌ലയുടെ 24 വർഷത്തെ പ്രവാസത്തിനിടയിൽ, അവാ രാജ്യത്തിൻറേയും പെഗു രാജ്യത്തിൻറേയും ഒരു വിപുലമായ യുദ്ധക്കളമായി അരകാൻ മാറി. അവeയിലെ രാജാവ് തന്റെ മരുമകനെ അനോരാഹ്ത എന്ന പദവി നൽകിക്കൊണ്ട് അരാകന്റെ സിംഹാസനത്തിൽ അവരോധിച്ചു. പിന്നീട് പെഗു സൈന്യം അദ്ദേഹത്തെ പിടികൂടി വധിച്ചു. റസാദാരിത്ത് ഒന്നാമതെത്തുകയും 1423 വരെ അധികാരത്തിലിരുന്ന ടൗങ്‌ഗ്യെറ്റിനെ പിടികൂടി സ്വന്തം ഗവർണറെ നിയമിക്കുകയും ചെയ്തതോടെ അധികാരത്തർക്കം അവസാനിച്ചു.[12]

നരമൈഖ്ലയുടെ ഭരണം[തിരുത്തുക]

1426-ൽ അഹമ്മദ് ഷായുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ നസീർ ഷാ ബംഗാളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. 24 വർഷത്തെ പ്രവാസത്തിന് ശേഷം, ബംഗാളി കമാൻഡർമാരായ വാലി ഖാൻ, സിന്ധി ഖാൻ എന്നിവരുടെ സൈനിക സഹായത്തോടെ 1430-ൽ നരമൈഖ്‌ല അരാക്കാനീസ് സിംഹാസനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. അദ്ദേഹത്തോടൊപ്പമെത്തിയ ബംഗാളികൾ ഈ മേഖലയിൽ സ്വന്തം വാസസ്ഥലങ്ങൾ ഉണ്ടാക്കി.[13] നരമൈഖ്‌ല ബംഗാൾ സുൽത്താന് കുറച്ച് പ്രദേശം വിട്ടുകൊടുക്കുകയും ചില പ്രദേശങ്ങളുടെ മേലുള്ള അദ്ദേഹത്തിന്റെ പരമാധികാരം അംഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാജ്യത്തിന്റെ സാമന്ത പദവി കണക്കിലെടുത്ത്, ബുദ്ധമത വിശ്വാസികളായിരുന്നിട്ടും, അറകാനിലെ രാജാക്കന്മാർ ഇസ്ലാമിക പദവികൾ സ്വീകരിക്കുകയും ബംഗാളിൽ നിന്നുള്ള ഇസ്ലാമിക സ്വർണ്ണ ദിനാർ നാണയങ്ങൾ രാജ്യത്തിനുള്ളിൽ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുകയും ചെയ്തു. രാജാക്കന്മാർ തങ്ങളെ സുൽത്താന്മാരുമായി താരതമ്യപ്പെടുത്തിക്കൊണ്ട് മുഗൾ ഭരണാധികാരികളെപ്പോലെ രൂപമാറ്റം നടത്തുകയും ചെയ്തു. അവർ മുസ്ലീങ്ങളെ രാജകീയ ഭരണത്തിനുള്ളിൽ അഭിമാനകരമായ സ്ഥാനങ്ങളിൽ നിയമിച്ചു.[14] ഒരു വശത്ത് ബർമീസ് കഥാപാത്രങ്ങളും മറുവശത്ത് പേർഷ്യൻ കഥാപാത്രങ്ങളുമായി നരമൈഖ്‌ല സ്വന്തമായി നാണയങ്ങൾ തയ്യാറാക്കി. ബംഗാളിന്റെ ഭാഗങ്ങളുടെ ഭരണം ലഭിച്ചിട്ടും 1531 വരെ ബംഗാൾ സുൽത്താന്റെ ഒരു സംരക്ഷക പ്രദേശമായി ഇത് തുടർന്നു.[15]

1431-ൽ അരക്കനീസ് രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട മ്രൗക് യു നഗരം നരമൈഖ്‌ലയാണ് സ്ഥാപിച്ചത്. നഗരം വളർന്നപ്പോൾ നിരവധി ബുദ്ധ പഗോഡകളും ക്ഷേത്രങ്ങളും നിർമ്മിക്കപ്പെട്ടു. ഇന്നും അവശേഷിക്കുന്ന അവയിൽ പലതും മ്രൗക്-യു നഗരത്തിലെ പ്രധാന ആകർഷണങ്ങളാണ്. 15 മുതൽ 18 വരെ നൂറ്റാണ്ടുകൾ വരെ, അറാകൻ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മ്രൗക്-യു പോർച്ചുഗീസും ഡച്ചുകാരും ഉൾപ്പെടെയുള്ള വിദേശ വ്യാപാരികൾ പതിവായി സന്ദർശിച്ചിരുന്നു.[16] പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്രിസ്ത്യൻ സന്യാസി സെബാസ്റ്റ്യൻ മാൻറിക് ഈ പ്രദേശം സന്ദർശിച്ചതിന് ശേഷമാണ് മ്രാക് യു എന്ന സുവർണ്ണ നഗരം യൂറോപ്പിൽ പൗരസ്ത്യ പ്രതാപത്തിന്റെ നഗരമായി അറിയപ്പെട്ടത്. 1635-ൽ തിരി തുധമ്മ രാജാവിന്റെ കിരീടധാരണത്തെക്കുറിച്ചും[17] പോർച്ചുഗീസ് സാഹസികരുടെ ഉപജാപങ്ങളെക്കുറിച്ചും റാഖൈൻ കോടതിയെക്കുറിച്ചുമുല്ള ഫാദർ മാൻറിക്കിന്റെ ഉജ്ജ്വലമായ വിവരണം പിൽക്കാല എഴുത്തുകാരുടെ ഭാവനയെ പ്രചോദിപ്പിക്കുന്നതായിരുന്നു. ഇംഗ്ലീഷ് എഴുത്തുകാരൻ മൗറിസ് കോളിസ് അരകാനിലെ ഫ്രിയർ മാൻറിക്കിൻറെ യാത്രകളെ അടിസ്ഥാനമാക്കി രചിച്ച 'ദി ലാൻഡ് ഓഫ് ദി ഗ്രേറ്റ് ഇമേജ്: ബിയിംഗ് എക്സ്പിരിയെൻസസ് ഓഫ് ഫ്രിയർ മാൻറിക്വ് ഇൻ അരക്കാൻ' എന്ന പുസ്തകത്തിന് ശേഷം മ്രൗക്-യു, റാഖൈൻ എന്നിവ കൂടുതൽ പ്രശസ്തമായി.[18]

ബംഗാളിൽ നിന്നുള്ള സ്വാതന്ത്ര്യം[തിരുത്തുക]

നരമൈഖ്‌ലയുടെ പിൻഗാമിയായി അധികാരത്തിലെത്തിയെ അദ്ദേഹത്തിന്റെ സഹോദരൻ മിൻ ഖായി അലി ഖാൻ (ഭരണകാലം, 1434-59) 1437-ൽ സാൻഡോവേയെയും രാമുവിനെയും രാജ്യത്തോട് ചേർക്കുകയും സുൽത്താൻ ജലാലുദ്ദീൻ മുഹമ്മദ് ഷായുടെ മരണത്തെത്തുടർന്ന് 1433-ൽ ബംഗാളിൻറെ സാമന്തരാജ്യമെന്ന പദവി അസാധുവാകുകയും ചെയ്തു. അലി ഖാന്റെ പിൻഗാമിയായ ബാ സാവ് ഫ്യു (കലിമ ഷാ, 1459-82 ഭരണകാലത്ത്, കലിമ പതിപ്പിച്ച നാണയങ്ങളുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടു) തൻറെ ഭരണത്തിന്റെ പ്രാരംഭകാലത്ത് 1666 വരെ അരക്കൻ കൈവശം വച്ചിരുന്ന ഒരു നഗരമായ ചിറ്റഗോംഗ് കീഴടക്കി.[19][20]

പോർച്ചുഗീസ് ഇടപെടൽ[തിരുത്തുക]

രാജാക്കന്മാരുടെ നിരയിൽ മിന് റസാഗി (1593-1612) അധികാരത്തിലെത്തി. 1597-ൽ, പെഗുവിന്റെ ഉപരോധത്തിൽ അദ്ദേഹം ഒന്നാം ടൗങ്കൂ സാമ്രാജ്യത്തോടൊപ്പം ചേരുകയും അതിൽ തന്നെ സഹായിക്കാൻ പോർച്ചുഗീസ് ക്യാപ്റ്റൻ ഫിലിപ്പെ ഡി ബ്രിട്ടോയുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.[21]

മുഗൾ കാലഘട്ടം[തിരുത്തുക]

ചിറ്റഗോങ്ങിന്റെ മുഗൾ അധിനിവേശത്തിനു ശേഷം തെക്കുകിഴക്കൻ ബംഗാളിലെ കലദാൻ നദിയുടെ കിഴക്കൻ തീരത്തിന്റെ നിയന്ത്രണം അരക്കാന് നഷ്ടപ്പെട്ടു. 1660-ൽ, മുഗൾ സാമ്രാജ്യത്തിലെ ബംഗാൾ ഗവർണറും മയൂര സിംഹാസനത്തിന്റെ അവകാശിയുമായിരുന്ന ഷാ ഷൂജ രാജകുമാരൻ, ഖജ്‌വ യുദ്ധത്തിൽ സഹോദരൻ ഔറംഗസീബിനോട് പരാജയപ്പെട്ടതിനെത്തുടർന്ന് കുടുംബത്തോടൊപ്പം അരകാനിലേക്ക് പലായനം ചെയ്തു.[22] സന്ദ തുധമ്മ രാജാവ് അദ്ദേഹത്തിന് അഭയം നൽകി.

ബർമീസ് അധിനിവേശം[തിരുത്തുക]

1785-ൽ കോൺബൗങ് രാജവംശം അരാകാൻ കീഴടക്കിയതിനെത്തുടർന്ന്, 35,000-ത്തോളം ആളുകൾ റാഖൈൻ സംസ്ഥാനത്തിൻറെ അയൽരാജ്യമായ ബ്രിട്ടീഷ് ബംഗാളിലെ ചിറ്റഗോംഗ് മേഖലയിലേക്ക് 1799-ൽ ബാമറിന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാനും ബ്രിട്ടീഷ് രാജിന്റെ കീഴിൽ സംരക്ഷണം തേടാനുമായി പലായനം ചെയ്തു.[23]

അവലംബം[തിരുത്തുക]

  1. Myint-U 2006: 77
  2. Topich, Leitich 2013: 21
  3. Phayre 1883: 78
  4. Harvey 1925: 140–141
  5. William J. Topich; Keith A. Leitich (9 January 2013). The History of Myanmar. ABC-CLIO. pp. 17–22. ISBN 978-0-313-35725-1.
  6. William J. Topich; Keith A. Leitich (9 January 2013). The History of Myanmar. ABC-CLIO. pp. 17–22. ISBN 978-0-313-35725-1.
  7. Harvey 1925: 76
  8. Harvey 1925: 76
  9. Akhtaruzzaman, Md. "POLITICAL RELATIONS BETWEEN MEDIEVAL BENGAL AND ARAKAN." Proceedings of the Indian History Congress, vol. 61, 2000, pp. 1081–1092., www.jstor.org/stable/44144423. Accessed 5 Feb. 2020.
  10. Harvey 1925: 77
  11. Phayer 1883: 77
  12. Phayer 1883: 77
  13. Yegar, Moshe (2002). Between integration and secession: The Muslim communities of the Southern Philippines, Southern Thailand and Western Burma / Myanmar. Lanham, MD: Lexington Books. p. 23. ISBN 0739103563. Retrieved 8 July 2012.
  14. Yegar 2002, പുറം. 24.
  15. Yegar 2002, പുറം. 23-24.
  16. Richard, Arthus (2002). History of Rakhine. Boston, MD: Lexington Books. p. 23. ISBN 0-7391-0356-3. Archived from the original on 2020-04-08. Retrieved 8 July 2012.
  17. H. Hosten (15 May 2017). Travels of Fray Sebastien Manrique 1629–1643: A Translation of the Itinerario de las Missiones Orientales. Volume I: Arakan. Taylor & Francis. p. 357. ISBN 978-1-317-00639-8.
  18. Maurice Collis (1995). Land of the Great Image. Asian Educational Services. p. 5. ISBN 978-81-206-1023-1.
  19. Phayre 1883: 78
  20. Harvey 1925: 140–141
  21. Harvey 1925: 78
  22. Niccolò Manucci (1907). Storia Do Mogor: Or, Mogul India, 1653–1708. J. Murray.
  23. Aye Chan 2005, പുറങ്ങൾ. 398–9.
"https://ml.wikipedia.org/w/index.php?title=മ്രൗക്-യു_രാജ്യം&oldid=3828106" എന്ന താളിൽനിന്ന് ശേഖരിച്ചത്