മോളി ലാമോണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോളി ലാമോണ്ട്
മോലി ലാമോണ്ട് സ്കെയേർഡ് ടു ഡെത്ത് (1947) എന്ന ചിത്രത്തിൽ.
ജനനം(1910-05-22)22 മേയ് 1910
മരണം7 ജൂലൈ 2001(2001-07-07) (പ്രായം 91)
തൊഴിൽഅഭിനേത്രി
സജീവ കാലം1930–1951
ജീവിതപങ്കാളി(കൾ)
എഡ്വേർഡ് ബെല്ലാൻഡെ
(m. 1938⁠–⁠1975)
(his death)

ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടിയായിരുന്നു മോളി ലാമോണ്ട് (ജീവിതകാലം: 22 മെയ് 1910 - 7 ജൂലൈ 2001).

ആദ്യകാല ജീവിതം[തിരുത്തുക]

ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിലെ ബോക്സ്ബർഗിലാണ് ലാമോണ്ട് ജനിച്ചത്. ദക്ഷിണാഫ്രിക്കയിൽ നടന്ന സൗന്ദര്യമത്സരത്തിൽ വിജയിയായതിനു ശേഷം ബ്രിട്ടീഷ് ഇന്റർനാഷണൽ പിക്ചേഴ്സ് അവർക്ക് ഒരു കരാർ വാഗ്ദാനം ചെയ്തു.[1] 1930-ൽ ബ്രിട്ടീഷ് സിനിമകളിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ വർഷങ്ങളോളം ചെറുതും അപ്രധാനവുമായ നിരവധി വേഷങ്ങൾ ചെയ്തു. 1930 കളുടെ പകുതിയോടെ ലണ്ടനിൽ താമസിച്ചിരുന്ന കാലത്ത് അവർ മികച്ച വേഷങ്ങൾ അവതരിപ്പിച്ചുതുടങ്ങി. പിന്നീട് ഹോളിവുഡിലേക്ക് തട്ടകം മാറ്റിയ അവർ ദി അവ്‌ഫുൾ ട്രൂത്ത് (1937) എന്ന സിനിമയിൽ കാരി ഗ്രാണ്ടിന്റെ പ്രതിശ്രുതവധുവായി അഭിനയിക്കുകയും ചെയ്തു. ദ വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവർ, മിസ്റ്റർ സ്കീഫിംഗ്ടൺ (രണ്ടും 1944) പോലെയുള്ള മറ്റു ജനപ്രിയ ചിത്രങ്ങളിലും അവർ അഭിനയിച്ചിരുന്നു. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചതിനുശേഷം 1951-ൽ ലാമോണ്ട് അഭിനയ രംഗത്തുനിന്ന് വിട പറയുകയും ചെയ്തു.

1937 ഏപ്രിൽ 1 ന് എഡ്വേർഡ് ബെല്ലാൻഡെ എന്ന എയർലൈൻസ് പൈലറ്റിനെ അവർ വിവാഹം കഴിക്കുകയും 1976-ൽ അദ്ദേഹം മരിക്കുന്നതുവരെ ആ ബന്ധം നിലനിൽക്കുകയും ചെയ്തു.[1] 2001 ജൂലൈ 7 ന് ലോസ് ഏഞ്ചൽസിലെ ബ്രെന്റ്വുഡിൽവച്ച് 91 വയസ് പ്രായമുള്ളപ്പോൾ അവർ അന്തരിച്ചു.

സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Painter, Deborah (January 31, 2018). "South African Classic Film Star Molly Lamont". ImagineMag. Retrieved November 4, 2019.

ഗ്രന്ഥസൂചിക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോളി_ലാമോണ്ട്&oldid=3780219" എന്ന താളിൽനിന്ന് ശേഖരിച്ചത്