മേരി കാൽഡെറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി കാൽഡെറോൺ
സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ ആർക്കൈവ്‌സ് ൽനിന്നുള്ള മേരി കാൽഡെറോണിന്റെ ഛായാചിത്രം.
ജനനം
മേരി റോസ് സ്റ്റെയ്‌ചെൻ

ജൂലൈ 1, 1904
മരണംഒക്ടോബർ 24, 1998(1998-10-24) (പ്രായം 94)
ദേശീയതഅമേരിക്കൻ
കലാലയംVassar College (B.A.)
University of Rochester (M.D.)
Columbia University (M.P.H.)
തൊഴിൽവൈദ്യൻ
തൊഴിലുടമPlanned Parenthood
SIECUS
അറിയപ്പെടുന്നത്ലൈംഗിക വിദ്യാഭ്യാസം
ജീവിതപങ്കാളി(കൾ)
W. Lon Martin
(m. 1926; div. 1933)
Frank A. Calderone
(m. 1941; died 1987)
മാതാപിതാക്ക(ൾ)എഡ്വേർഡ് സ്റ്റീച്ചൻ
ക്ലാര സ്മിത്ത്
ബന്ധുക്കൾCarl Sandburg (uncle)
Willard Dryden Paddock (uncle)

ഡോ. മേരി സ്റ്റെയ്‌ചെൻ കാൽഡെറോൺ (ജനന നാമം, മേരി റോസ് സ്റ്റെയ്‌ചെൻ; ജൂലൈ 1, 1904 - ഒക്ടോബർ 24, 1998) ഒരു അമേരിക്കൻ വൈദ്യനും, എഴുത്തുകാരിയും, പൊതു പ്രഭാഷകയും, പ്രത്യുൽപാദനപരമായ അവകാശങ്ങൾക്കും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയിരുന്ന ഒരു പൊതുജനാരോഗ്യ അഭിഭാഷകയുമായിരുന്നു. "ലൈംഗിക വിദ്യാഭ്യാസത്തിന്റെ മാതാവ്"[1] എന്നും " ഗ്രാൻഡെ ഡെയ്ം ഓഫ് സെക്സ് എഡ്യുക്കേഷൻ"[2] എന്നും അറിയപ്പെട്ടിരുന്ന ഡോ. മേരി കാൽഡെറോൺ, അമേരിക്കൻ ഐക്യനാടുകളിലെ പ്രത്യുൽപാദനപരമായ അവകാശങ്ങളുടെയും ലൈംഗിക വിദ്യാഭ്യാസത്തിന്റെയും പുരോഗതിയുടെ പാതയിലെ ഒരു പ്രധാന വക്താവായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഗർഭച്ഛിദ്ര നിയമങ്ങൾ പുനഃപരിശോധിക്കാനും[3] പരിഷ്കരിക്കാനുമുള്ള ഒരു പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുക, ജനന നിയന്ത്രണം അമേരിക്കൻ വൈദ്യശാസ്ത്രത്തിന്റെ മുഖ്യധാരയിലേക്ക് മാറ്റാൻ സഹായിക്കുക,[4] "രോഗത്തെയും പുനരുൽപ്പാദനത്തെയും കേന്ദ്രീകരിച്ചുള്ള അവ്യക്തമായ ധാർമ്മിക പാഠങ്ങളുടെ ഒരു പരമ്പരയിൽ" നിന്ന് ലൈംഗിക വിദ്യാഭ്യാസത്തെ ശാസ്ത്രീയമായി അറിവുള്ളതും സമഗ്രവുമായ ഒരു ചട്ടക്കൂടിലേക്ക് മാറ്റുക[5] എന്നിവ അവളുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

1953-ൽ മേരി കാൽഡെറോൺ പ്ലാൻഡ് പാരന്റ്ഹുഡ് എന്ന സംഘടനയുടെ ആദ്യത്തെ വനിതാ മെഡിക്കൽ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. അവളുടെ ഭരണകാലത്ത്, സംഘടന ആദ്യം ഗർഭച്ഛിദ്ര നിയമ പരിഷ്കരണത്തിനായി വാദിക്കാൻ തുടങ്ങി. ഡോ. കാൽഡെറോണിന്റെ നേതൃത്വത്തിൽ, സംഘടന 1955-ൽ ഈ വിഷയത്തിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു ദേശീയ സമ്മേളനം വിളിച്ചുകൂട്ടി. "അബോർഷൻ ഇൻ യുണൈറ്റഡ് സ്റ്റേറ്റ്സ്" എന്ന ഈ കോൺഫറൻസ്, ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ പരിഷ്കരിക്കണമെന്ന് വാദിക്കുന്ന ഫിസിഷ്യൻമാരുടെയും മറ്റ് പ്രൊഫഷണലുകളുടെയും ആദ്യ ഉദാഹരണമായിരുന്നു. യുഎസിൽ ഗർഭച്ഛിദ്ര നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ഒരു പ്രസ്ഥാനം സൃഷ്ടിക്കുന്നതിൽ ഇത് ഒരു സുപ്രധാന പങ്ക് വഹിച്ചു.

1960-ൽ, ആദ്യത്തെ വാക്കാലുള്ള ഗർഭനിരോധന മാർഗ്ഗത്തിന് FDA അംഗീകാരം നൽകിയപ്പോൾ, ഡോ. കാൽഡെറോൺ അമേരിക്കൻ മെഡിക്കൽ അസോസിയേഷനെ (AMA) സ്റ്റാൻഡേർഡ് മെഡിക്കൽ പ്രാക്റ്റീസിന്റെ ഭാഗമായി ഗർഭനിരോധനം അംഗീകരിപ്പിക്കാൻ ലോബിയിംഗ് ചെയ്യാൻ തുടങ്ങി. നാല് വർഷത്തെ പോരാട്ടത്തിന് ശേഷം, 1964-ൽ, ജനന നിയന്ത്രണ വിവരങ്ങൾ രോഗികളിലേയ്ക്ക് പ്രചരിപ്പിക്കുന്നതിനെതിരായ എഎംഎയുടെ നയം അവർ വിജയകരമായി അട്ടിമറിക്കുകയും ജനന നിയന്ത്രണം അമേരിക്കൻ വൈദ്യശാസ്ത്രത്തിന്റെ മുഖ്യധാരയിലേക്ക് മാറ്റാൻ സഹായിക്കുകയും ചെയ്തു.

ആദ്യകാലജീവിതം[തിരുത്തുക]

പ്രശസ്ത ലക്സംബർഗിഷ്-അമേരിക്കൻ ഫോട്ടോഗ്രാഫറും കലാകാരനുമായിരുന്ന എഡ്വേർഡ് സ്റ്റൈച്ചന്റെയും അദ്ദേഹത്തിൻറെ ആദ്യ ഭാര്യയും അമേരിക്കൻ ഗായികയുമായിരുന്ന ക്ലാര എമ്മ സ്മിത്തിന്റെയും ആദ്യ സന്താനമായി മേരി റോസ് സ്റ്റൈച്ചന്റെയും എന്ന പേരിൽ  1904 ജൂലൈ 1 ന് ന്യൂയോർക്കിലാണ് കാൽഡെറോൺ  ജനിച്ചത്. അവളുടെ ജനനത്തിനു തൊട്ടുപിന്നാലെ, സ്റ്റെചെൻ കുടുംബം ആദ്യം ഫ്രാൻസിലെ പാരീസിലേക്കും പിന്നീട് പാരീസിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ കിഴക്കുള്ള ഒരു ചെറിയ കാർഷിക ഗ്രാമമായ വൗലാങ്കിസിലേക്കും താമസം മാറി. അവളുടെ ഇളയ സഹോദരി, ഷാർലറ്റ് "കേറ്റ്" റോഡിന സ്റ്റീച്ചൻ, 1908 മെയ് 27 ന് പാരീസിൽവച്ച് ജനിച്ചു.

വൗലാങ്കിസിൽ ആയിരിക്കുമ്പോൾ, കോൺസ്റ്റാന്റിൻ ബ്രാൻകൂസി, അഗസ്റ്റെ റോഡിൻ, ഇസഡോറ ഡങ്കൻ, പോൾ സെസാൻ, ഹെൻറി മാറ്റിസ്, പാബ്ലോ പിക്കാസോ എന്നിവരുൾപ്പെടെയുള്ള എഡ്വേർഡ് സ്റ്റീച്ചന്റെ കലാകാരന്മാരായ സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും കുടുംബത്തിന് പതിവായി സന്ദർശനങ്ങൾ ലഭിച്ചിരുന്നു. ജീവചരിത്രകാരനായ ജെഫ്രി മോറൻ അഭിപ്രായപ്പെടുന്നതുപ്രകാരം മേരിയുടെ പ്രശസ്തനായ പിതാവും അതുപോലെതന്നെ അമ്മാവനും കവിയുമായ കാൾ സാൻഡ്‌ബർഗുമൊത്തുള്ള അവരുടെ ബൊഹീമിയൻ ബാല്യവും ക്വേക്കർ വിശ്വാസത്തിലുള്ള വളർത്തലും ലൈംഗികതയെക്കുറിച്ചുള്ള അവളുടെ ഉദാരമായ വീക്ഷണത്തോടൊപ്പം അവളിലെ ചിന്താഗതിയെയും വികാരാധീനമായ സ്വഭാവവത്തെയും സ്വാധീനിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. More, Ellen S. (2022). Transformation of American Sex Education: Mary Calderone and the Fight for Sexual Health. New York, NY: NYU Press. p. 306. ISBN 9781479812042.
  2. Lief, Howard (1998). "In Memoriam Mary Calderone, MD, MPH". Journal of Sex Education and Therapy. 23 (2). doi:10.1080/01614576.1998.11074216. Retrieved 19 December 2022.
  3. Reagan, Leslie J. (1997). When Abortion Was a Crime: Women, Medicine, and Law in the United States, 1867-1973. Berkeley: University of California Press. p. 219. ISBN 9780520387416.
  4. Brody, Jane Ellen (October 25, 1998). "Mary S. Calderone, Advocate of Sexual Education, Dies at 94". New York Times. Retrieved 2009-12-14. Dr. Mary Steichen Calderone, the grande dame of sex education, died yesterday at the Kendal at Longwood nursing home in Kennett Square, Pa. She was 94 and had suffered from Alzheimer's disease for the last decade.
  5. Moran, Jeffrey. "The Grandmother of Sex Education". Vassar University. Retrieved 22 December 2022.
"https://ml.wikipedia.org/w/index.php?title=മേരി_കാൽഡെറോൺ&oldid=3840197" എന്ന താളിൽനിന്ന് ശേഖരിച്ചത്