കാൾ സാൻഡ്‌ബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ സാൻഡ്‌ബർഗ്
Photograph of Sandburg
സാൻഡ്ബർഗ് 1955ൽ
ജനനംകാൾ ആഗസ്റ്റസ് സാൻഡ്ബർഗ്[1]
(1878-01-06)ജനുവരി 6, 1878
ഗെയ്‌ൽസ്ബർഗ്, ഇല്ലിനോയി, യു.എസ്.
മരണംജൂലൈ 22, 1967(1967-07-22) (പ്രായം 89)
Flat Rock, North Carolina, U.S.
തൊഴിൽപത്രപ്രവർത്തകൻ, രചയിതാവ്
ദേശീയതഅമേരിക്കൻ
പഠിച്ച വിദ്യാലയംലൊംബാർഡ് കോളജ് (non-graduate)
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾ
പങ്കാളിലിലിയൻ സ്റ്റീച്ചൻ m. 1908–1967
കുട്ടികൾ3, മാർഗരറ്റ്, ഹെൽഗ, ജാനറ്റ്.
കയ്യൊപ്പ്

കാൾ ആഗസ്റ്റ് സാൻഡ്‌ബർഗ് (ജീവിതകാലം: ജനുവരി 6, 1878 - ജൂലൈ 22, 1967) ഒരു അമേരിക്കൻ കവിയും ജീവചരിത്രകാരനും പത്രപ്രവർത്തകനും എഡിറ്ററുമായിരുന്നു. കവിതകളുടെ പേരിൽ രണ്ട്, മുൻ യു.എസ്. പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ ജീവചരിത്രത്തിൻറെ പേരിൽ ഒന്ന് എന്നിങ്ങനെ അദ്ദേഹം ആകെ മൂന്ന് പുലിറ്റ്സർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്ത്, പ്രത്യേകിച്ചും ഷിക്കാഗോ പോയംസ് (1916), കോൺഹസ്‌കേഴ്സ് (1918), സ്മോക്ക് ആൻഡ് സ്റ്റീൽ (1920) എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ സമാഹരിക്കപ്പെട്ട കാവ്യ വാല്യങ്ങളുടെ പേരിൽ "സമകാലിക സാഹിത്യത്തിലെ ഒരു പ്രധാന വ്യക്തി" ആയി സാൻഡ്‌ബർഗ് വ്യാപകമായി കണക്കാക്കപ്പെട്ടിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്ത് ഗെയ്‌ൽസ്ബർഗിലെ 313 ഈസ്റ്റ് തേർഡ് സ്ട്രീറ്റിലെ മൂന്ന് മുറികളുള്ള ഒരു കോട്ടേജിൽ സ്വീഡിഷ് വംശജരായ[3] ക്ലാര മത്തിൽഡ (മുമ്പ്, ആൻഡേഴ്സൺ), ആഗസ്റ്റ് സാൻഡ്‌ബെർഗ് (Sandberg) എന്നിവരുടെ പുത്രനായി കാൾ സാൻഡ്‌ബർഗ് ജനിച്ചു.[4] പ്രാഥമിക വിദ്യാലയത്തിൽ "ചാൾസ്" അല്ലെങ്കിൽ "ചാർലി" എന്ന വിളിപ്പേര് സ്വീകരിച്ച അദ്ദേഹം ഏതാണ്ട് ഒരേ സമയം തൻറെയും രണ്ട് മൂത്ത സഹോദരങ്ങളുടേയും അവസാന പേരിന്റെ അക്ഷരവിന്യാസം "Sandburg" എന്നാക്കി മാറ്റി.[5][6]

പതിമൂന്നാം വയസ്സിൽ അദ്ദേഹം വിദ്യാലയം വിട്ട അദ്ദേഹം ഒരു പാൽ വണ്ടി ഓടിക്കാൻ തുടങ്ങി. ഏതാണ്ട് പതിനാലാം വയസ്സുമുതൽ പതിനേഴോ പതിനെട്ടോ വയസ്സുവരെ അദ്ദേഹം ഗെയ്‌ൽസ്ബർഗിലെ യൂണിയൻ ഹോട്ടൽ ബാർബർഷോപ്പിൽ ഒരു ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തു.[7] അതിനുശേഷം 18 മാസത്തേക്ക് വീണ്ടും ഒരു പാൽക്കാരൻറെ ജോലിയിലേയ്ക്ക മാറി. പിന്നീട് അദ്ദേഹം കൻസാസിലെ ഗോതമ്പ് പാടങ്ങളിൽ ഇഷ്ടികത്തൊഴിലാളിാഉം, കർഷകത്തൊഴിലാളിയായും ജോലികൾ ചെയ്തു.[8] ഗെയ്‌ൽസ്ബർഗിലെ ലോംബാർഡ് കോളേജിൽ[9] ചെലവഴിച്ച ഒരു ഇടവേളയ്ക്ക് ശേഷം ഡെൻവറിലെ ഒരു ഹോട്ടൽ സേവകനായ അദ്ദേഹം പിന്നീട് ഒമാഹയിൽ ഒരു കൽക്കരി ജോലിക്കാരനായി. ഷിക്കാഗോ ഡെയ്‌ലി ന്യൂസിന്റെ പത്രപ്രവർത്തകനായി ജോലിയ ചെയ്യുമ്പോഴാണ് അദ്ദേഹം തന്റെ സാഹിത്യ ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം കവിത, ചരിത്രം ജീവചരിത്രങ്ങൾ, നോവലുകൾ, ബാലസാഹിത്യം ചലച്ചിത്ര നിരൂപണങ്ങൾ എന്നിവ എഴുതി. നാടോടിപ്പാട്ടുകളുടേയും നാടോടിക്കഥകളുടെയും പുസ്തകങ്ങൾ ശേഖരിക്കുകയും എഡിറ്റുചെയ്യുകയും ചെയ്ത സാൻഡ്‌ബർഗ് വടക്കൻ കരോലിനയിലേക്ക് പോകുന്നതിനുമുമ്പ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇല്ലിനോയി, വിസ്കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിലാണ് ചെലവഴിച്ചത്.

അവലംബം[തിരുത്തുക]

  1. Sandburg, Carl (1953). Always the Young Strangers. New York: Harcourt, Brace and Company. pp. 29, 39. Sandburg's father's last name was originally "Danielson" or "Sturm". He could read but not write, and he accepted whatever spelling other people used. The young Carl, sister Mary, and brother Mart changed the spelling to "Sandburg" when in elementary school.
  2. Danilov, Victor (September 26, 2013). Famous Americans: A Directory of Museums, Historic Sites, and Memorials. Scarecrow Press. p. 198. ISBN 9780810891869. Retrieved January 6, 2015.
  3. "Carl Sandburg", United States History.
  4. "Carl Sandburg", United States History.
  5. Sandburg in 1953 was not able to recall his younger self's reasons, but he relates that being able to correctly pronounce "ch" was a mark of assimilation among Swedish immigrants.
  6. Penelope Niven (August 18, 2012). "American Masters: Carl Sandburg Timeline". PBS. Retrieved January 19, 2014.
  7. Prairie-Town Boy, by Carl Sandburg, 1955. "timforsythe.com" Archived February 16, 2013, at Archive.is
  8. Selected Poems of Carl Sandburg, edited by Rebecca West, 1954
  9. Carl Sandburg College. "History" Archived February 7, 2013, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കാൾ_സാൻഡ്‌ബർഗ്&oldid=3779241" എന്ന താളിൽനിന്ന് ശേഖരിച്ചത്