ഓഗൂസ്ത് റോഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓഗൂസ്ത് റോഡൻ
Photo of Rodin wearing a beret, looking into the distance.
ജനനം ഫ്രാങ്കോയിസ് ഓഗൂസ്ത് റെനീ റോഡൻ
1840 നവംബർ 12(1840-11-12)
പാരിസ്
മരണം 1917 നവംബർ 17(1917-11-17) (പ്രായം 77)
മ്യൂഡൻ, Île-de-France
ദേശീയത ഫ്രഞ്ച്
പ്രശസ്തി ശിൽപ്പകല, ചിത്രകല
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)

The Age of Bronze (L'age d'airain), 1877
The Walking Man (L'homme qui marche), 1877–78
The Burghers of Calais (Les Bourgeois de Calais), 1889
The Kiss, 1889

The Thinker (Le Penseur), 1902
പുരസ്കാര(ങ്ങൾ) ലീജിയൻ ഡി ഓണർ

ഒരു ഫ്രഞ്ച് ശിൽപ്പിയായിരുന്നു ഓഗൂസ്ത് റോഡൻ (12 നവംബർ 1840 – 17 നവംബർ 1917). ശിൽപ്പങ്ങളെ അലങ്കാരവസ്തുക്കളായി മാത്രം കണ്ടിരുന്ന ശൈലി തിരസ്ക്കരിച്ചതിനാൽ റോഡൻ ആദ്യകാലത്ത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശിൽപ്പങ്ങളിലൊന്നായ 'ചിന്തകൻ '(The Thinker ദ തിങ്കെർ) ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.

ജീവചരിത്രം[തിരുത്തുക]

പാരിസിലെ ഒരു ഇടത്തരം കുടുംബത്തിൽ 1840ലായിരുന്നു റോഡന്റെ ജനനം. ജീൻ ബാപ്സ്റ്റിറ്റ് റോഡൻ-മേരി ഷെഫെർ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിരുന്നു ഓഗൂസ്ത് റോഡൻ. തന്റെ 10-ആമത്തെ വയസിൽ കുഞ്ഞുറോദൻ ചിത്രരചന ആരംഭിച്ചു. 14-മുതൽ 17 വയസ്സുവരെയുള്ള കാലയളവിൽ പെറ്റിറ്റ്എ ഇകോൾ(Petite École) എന്ന കലാവിദ്യാലയത്തിൽ ചെന്ന് ശിഷ്യണം ആരംഭിച്ചു. ചിത്രരചനയായിരുന്നു റോഡന്റെ പ്രധാന വിഷയം. ഈവിദ്യാലയത്തിൽ വെച്ചാണ് ജൂലിയസ് ഡല്ലൗവിനേയും അൽഫോൺസ് ലെഗ്രോസിനെയും റോഡൻ ആദ്യമായ് കണ്ടുമുട്ടുന്നത്.

റോഡന്റെ ശില്പങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓഗൂസ്ത്_റോഡൻ&oldid=2787477" എന്ന താളിൽനിന്നു ശേഖരിച്ചത്