മെസ്സിയർ 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെസ്സിയർ 5
Messier 5 Hubble WikiSky.jpg
മെസ്സിയർ 5, ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത 2.85′ ചിത്രം
കടപ്പാട്: NASA/STScI/WikiSky
Observation data (J2000 epoch)
ക്ലാസ്സ് V[1]
നക്ഷത്രരാശി സർപ്പമണ്ഡലം
റൈറ്റ് അസൻഷൻ 15h 18m 33.22s[2]
ഡെക്ലിനേഷൻ +02° 04′ 51.7″[2]
ദൂരം 24.5 kly (7.5 kpc)[3]
ദൃശ്യകാന്തിമാനം (V) +6.65[4]
പ്രത്യക്ഷവലുപ്പം (V) 23′.0
ഭൗതിക സവിശേഷതകൾ
പിണ്ഡം 8.57×105[5] M
ആരം 80 ly
ലോഹീയത –1.12[6] dex
കണക്കാക്കപ്പെടുന്ന പ്രായം 10.62 Gyr[6]
മറ്റ് പേരുകൾ NGC 5904[4]
ഇതും കാണുക: ഗോളീയ താരവ്യൂഹം

സർപ്പമണ്ഡലം രാശിയിലെ ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 5 (M5) അഥവാ NGC 5904. 1702-ൽ ഗോട്ട്ഫ്രഡ് കിർച്ച് ആണ് ഈ താരവ്യൂഹത്തെ കണ്ടെത്തിയത്. ചാൾസ് മെസ്സിയർ തന്റെ ഖഗോളവസ്തുക്കളുടെ പട്ടികയിൽ ഇതിനെ അഞ്ചാം അംഗമായി ചേർത്തു.

നിരീക്ഷണം[തിരുത്തുക]

ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ഗോട്ട്ഫ്രഡ് കിർച്ച് ആണ് 1702-ൽ ഒരു വാൽനക്ഷത്രത്തെ നിരീക്ഷിക്കുന്നതിനിടയിൽ M5 നെ കണ്ടെത്തിയത്. 1764-ൽ ചാൾസ് മെസ്സിയറും ഇതിനെ നിരീക്ഷിച്ചു. നക്ഷത്രങ്ങളൊന്നുമില്ലാത്ത ഒരു നീഹാരികയാണ് ഇതെന്ന് കരുതിയ അദ്ദേഹം ഇതിന്റെ തന്റെ മെസ്സിയർ പട്ടികയിൽ അഞ്ചാമതായി ചേർത്തു. 1791-ൽ വില്യം ഹെർഷലാണ് താരവ്യൂഹത്തിന്റെ ഭാഗമായ നക്ഷത്രങ്ങളെ ആദ്യമായി വേർതിരിച്ചുകണ്ടത്. ഏതാണ്ട് 200 നക്ഷത്രങ്ങളെ അദ്ദേഹത്തിന് എണ്ണാനായി.

വളരെ തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് M5 നെ കഷ്ടിച്ച് കാണാനാകും. 5 സെർപ്പെന്റിസ് എന്ന നക്ഷത്രത്തിനടുത്താണ് ഇതിന്റെ സ്ഥാനം. ബൈനോക്കൂലറുകൾക്കും ചെറിയ ദൂരദർശിനികൾക്കും ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ച് കാണാനാകില്ല, എന്നാൽ വലിയ ദൂരദർശിനികൾക്കാകും. താരവ്യൂഹത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളുടെ ദൃശ്യകാന്തിമാനം 12.2 ആണ്.

സവിശേഷതകൾ[തിരുത്തുക]

ഏതാണ്ട് 165 പ്രകാശവർഷം വ്യാസമുള്ള M5 ഇതുവരെ നിരീക്ഷിക്കപ്പെട്ട ഏറ്റവും വലിയ ഗോളീയ താരവ്യൂഹങ്ങളിൽ പെടുന്നു. 1300 കോടി വർഷം പ്രായമുള്ള താരവ്യൂഹം ആകാശഗംഗയിലെ ഏറ്റവും പഴക്കം ചെന്ന ഗോളീയ താരവ്യൂഹങ്ങളിലൊന്നുമാണ്. 24.5 kly ആണ് സൗരയൂഥത്തിൽ നിന്നുള്ള ദൂരം. ഒരു ലക്ഷത്തിലേറെ നക്ഷത്രങ്ങൾ M5 ലുണ്ട്, ചില കണക്കുകളനുസരിച്ച് ഇത് അഞ്ച് ലക്ഷം വരെയാകാം.

ശ്രദ്ധേയമായ നക്ഷത്രങ്ങൾ[തിരുത്തുക]

M5 ലെ 105 നക്ഷത്രങ്ങൾ ചരനക്ഷത്രങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ 97 എണ്ണം RR ലൈറെ ചരങ്ങളാണ്. ഇത്തരം നക്ഷത്രങ്ങളുടെ പ്രഭയും ആവർത്തനസമയവും തമ്മിലുള്ള ബന്ധം അറിയപ്പെടുന്നതിനാൽ ദൂരമളക്കാൻ standard candles ആയി ഇവയെ ഉപയോഗിക്കാം. M5 ലെ ഏറ്റവും പ്രഭയേറിയ ചരനക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 10.6നും 12.1നും ഇടയിൽ വ്യത്യാസപ്പെടുന്നു, 26.5 ദിനമാണ് ആവർത്തനകാലം. M5ൽ ഒരു കുള്ളൻ നോവയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

M5 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. Shapley, Harlow; Sawyer, Helen B. (August 1927), A Classification of Globular Clusters, Harvard College Observatory Bulletin (849): 11–14, ബിബ്‌കോഡ്:1927BHarO.849...11S.  Unknown parameter |month= ignored (സഹായം)
  2. 2.0 2.1 Goldsbury, Ryan മറ്റുള്ളവർക്കൊപ്പം. (December 2010), The ACS Survey of Galactic Globular Clusters. X. New Determinations of Centers for 65 Clusters, The Astronomical Journal 140 (6): 1830–1837, arXiv:1008.2755, ഡി.ഒ.ഐ.:10.1088/0004-6256/140/6/1830, ബിബ്‌കോഡ്:2010AJ....140.1830G.  Unknown parameter |month= ignored (സഹായം)
  3. Paust, Nathaniel E. Q. മറ്റുള്ളവർക്കൊപ്പം. (February 2010), The ACS Survey of Galactic Globular Clusters. VIII. Effects of Environment on Globular Cluster Global Mass Functions, The Astronomical Journal 139 (2): 476–491, ഡി.ഒ.ഐ.:10.1088/0004-6256/139/2/476, ബിബ്‌കോഡ്:2010AJ....139..476P.  Unknown parameter |month= ignored (സഹായം)
  4. 4.0 4.1 "Messier 5". SIMBAD Astronomical Database. ശേഖരിച്ചത് 2006-11-15. 
  5. Boyles, J. മറ്റുള്ളവർക്കൊപ്പം. (November 2011), Young Radio Pulsars in Galactic Globular Clusters, The Astrophysical Journal 742 (1): 51, arXiv:1108.4402, ഡി.ഒ.ഐ.:10.1088/0004-637X/742/1/51, ബിബ്‌കോഡ്:2011ApJ...742...51B.  Unknown parameter |month= ignored (സഹായം)
  6. 6.0 6.1 Forbes, Duncan A.; Bridges, Terry (May 2010), Accreted versus in situ Milky Way globular clusters, Monthly Notices of the Royal Astronomical Society 404 (3): 1203–1214, arXiv:1001.4289, ഡി.ഒ.ഐ.:10.1111/j.1365-2966.2010.16373.x, ബിബ്‌കോഡ്:2010MNRAS.404.1203F.  Unknown parameter |month= ignored (സഹായം)

Coordinates: Sky map 15h 18m 33.75s, +02° 04′ 57.7″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_5&oldid=1716157" എന്ന താളിൽനിന്നു ശേഖരിച്ചത്