മെസ്സിയർ 3
NGC 5272 | |
---|---|
Observation data (J2000 epoch) | |
ക്ലാസ്സ് | VI[1] |
നക്ഷത്രരാശി | വിശ്വകദ്രു |
റൈറ്റ് അസൻഷൻ | 13h 42m 11.62s[2] |
ഡെക്ലിനേഷൻ | +28° 22′ 38.2″[2] |
ദൂരം | 33.9 kly (10.4 kpc)[3] |
ദൃശ്യകാന്തിമാനം (V) | +6.2[4] |
പ്രത്യക്ഷവലുപ്പം (V) | 18′.0 |
ഭൗതിക സവിശേഷതകൾ | |
പിണ്ഡം | 4.5×105[5] M☉ |
ആരം | 90 ly |
ലോഹീയത | –1.34[6] dex |
കണക്കാക്കപ്പെടുന്ന പ്രായം | 11.39 Gyr[6] |
മറ്റ് പേരുകൾ | NGC 5272[4] |
ഇതും കാണുക: ഗോളീയ താരവ്യൂഹം |
വിശ്വകദ്രു രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 3 (M3) അഥവാ NGC 5272. ആർക്ടുറസ്, കോർ കരോലി എന്നീ നക്ഷത്രങ്ങൾക്ക് ഏതാണ്ട് മധ്യത്തിലായാണ് ഇതിന്റെ സ്ഥാനം. ചാൾസ് മെസ്സിയറാണ് ഈ താരവ്യൂഹത്തെ കണ്ടെത്തിയത്. ഏറ്റവുമധികം ചരനക്ഷത്രങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുള്ള ഗോളീയ താരവ്യൂഹമാണ് M3.
നിരീക്ഷണം
[തിരുത്തുക]1764 മേയ് 3-ന് ചാൾസ് മെസ്സിയറാണ് ഈ താരവ്യൂഹത്തെ ആദ്യമായി നിരീക്ഷിച്ചത്.[7] തന്റെ പട്ടികയിൽ അദ്ദേഹം ഇതിനെ ഉൾപ്പെടുത്തുകയും ചെയ്തു. 1784-ൽ വില്യം ഹെർഷൽ ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ചുകണ്ടു. ഇതെത്തുടർന്ന് താരവ്യൂഹത്തെകുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. താരവ്യൂഹത്തിലെ അനേകം ചരനക്ഷത്രങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളാരംഭിച്ചത് 1913-ൽ സോളൻ ബെയ്ലിയാണ്.
മെസ്സിയർ 13 കഴിഞ്ഞാൽ ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും സുന്ദരമായ ഗോളീയ താരവ്യൂഹമായാണ് അമേച്വർ ജ്യോതിശാസ്ത്രജ്ഞർ M3 നെ കണക്കാക്കുന്നത്.[1] ദൃശ്യകാന്തിമാനം 6.2 ആയതിനാൽ[4] തെളിഞ്ഞ ആകാശത്തുപോലും ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കുന്നത് വളരെ ദുഷ്കരമാണ്. എന്നാൽ ഇടത്തരം വലിപ്പമുള്ള ദൂരദർശിനി ഉപയോഗിച്ച് താരവ്യൂഹത്തെ നന്നായി നിരീക്ഷിക്കാം. സ്റ്റാർ ഹോപ്പിങ് രീതിയുപയോഗിച്ച് M3 ന്റെ സ്ഥാനം കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. എന്നാൽ ആർക്ടുറസ്, കോർ കരോലി നക്ഷത്രങ്ങൾക്ക് ഏതാണ്ട് നടുവിലായാണ് ഇതിന്റെ സ്ഥാനം എന്നത് സ്ഥാനനിർണ്ണയത്തിന് സഹായകമാകും. 25 സെന്റിമീറ്റർ അപ്പെർച്വർ ഉള്ള ദൂരദർശിനി ഉപയോഗിച്ചാൽ താരവ്യൂഹത്തിന് ഏതാണ്ട് 6 ആർക്‌മിനിറ്റ് വ്യാസമുള്ള കേന്ദ്രമുൾപ്പെടെ ആകെപ്പാടെ 12 ആർക്‌മിനിറ്റ് വ്യാസമുള്ളതായി കാണാൻ സാധിക്കും.
സവിശേഷതകൾ
[തിരുത്തുക]അഞ്ച് ലക്ഷത്തോളം നക്ഷത്രങ്ങളടങ്ങിയതാണ് M3. ഈ താരവ്യൂഹത്തിന് 800 കോടി വർഷത്തോളം പ്രായമുണ്ട്. ആകാശഗംഗയുടെ പ്രതലത്തിന് 31.6 kly (9.7 kpc) മുകളിലും കേന്ദ്രത്തിൽ നിന്ന് 38.8 kly (11.9 kpc) ദൂരെയുമായി സ്ഥിതിചെയ്യുന്ന M3 സൗരയൂഥത്തിൽ നിന്ന് 33.9 kly (10.4 kpc) ദൂരത്തിലാണ്.
274 ചരനക്ഷത്രങ്ങൾ ഈ താരവ്യൂഹത്തിൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോളീയ താരവ്യൂഹങ്ങളിൽ വച്ച് ഏറ്റവുമുയർന്ന സംഖ്യയാണ് ഇത്. ഈയടുത്തകാലത്തും പുതിയ ചരനക്ഷത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടുവരുന്നു.[8] 133 നക്ഷത്രങ്ങൾ RR ലൈറെ ചരങ്ങളാണ്, ഇവയിൽ മൂന്നിലൊന്നോളം ബ്ലാഷ്കോ പ്രഭാവം കാണിക്കുന്നു. M3 ലെ നക്ഷത്രങ്ങളുടെ ലോഹീയത കൂടുതലാണ്. ലോഹീയതയേറിയ ഊസ്റ്റെർഹോഫ് ടൈപ് I താരവ്യൂഹത്തിന് ഉദാഹരണമാണ് M3.[9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Thompson, Robert Bruce; Thompson, Barbara Fritchman (2007), Illustrated guide to astronomical wonders, DIY science O'Reilly Series, O'Reilly Media, Inc., p. 137, ISBN 0-596-52685-7.
- ↑ 2.0 2.1 Goldsbury, Ryan; et al. (2010), "The ACS Survey of Galactic Globular Clusters. X. New Determinations of Centers for 65 Clusters", The Astronomical Journal, 140 (6): 1830–1837, arXiv:1008.2755, Bibcode:2010AJ....140.1830G, doi:10.1088/0004-6256/140/6/1830.
{{citation}}
: Unknown parameter|month=
ignored (help) - ↑ Paust, Nathaniel E. Q.; et al. (2010), "The ACS Survey of Galactic Globular Clusters. VIII. Effects of Environment on Globular Cluster Global Mass Functions", The Astronomical Journal, 139 (2): 476–491, Bibcode:2010AJ....139..476P, doi:10.1088/0004-6256/139/2/476.
{{citation}}
: Unknown parameter|month=
ignored (help) - ↑ 4.0 4.1 4.2 Messier 3, SIMBAD Astronomical Object Database, retrieved 2006-11-15.
- ↑ Marks, Michael; Kroupa, Pavel (2010), "Initial conditions for globular clusters and assembly of the old globular cluster population of the Milky Way", Monthly Notices of the Royal Astronomical Society, 406 (3): 2000–2012, arXiv:1004.2255, Bibcode:2010MNRAS.406.2000M, doi:10.1111/j.1365-2966.2010.16813.x.
{{citation}}
: Unknown parameter|month=
ignored (help)CS1 maint: unflagged free DOI (link) Mass is from MPD on Table 1. - ↑ 6.0 6.1 Forbes, Duncan A.; Bridges, Terry (2010), "Accreted versus in situ Milky Way globular clusters", Monthly Notices of the Royal Astronomical Society, 404 (3): 1203–1214, arXiv:1001.4289, Bibcode:2010MNRAS.404.1203F, doi:10.1111/j.1365-2966.2010.16373.x.
{{citation}}
: Unknown parameter|month=
ignored (help)CS1 maint: unflagged free DOI (link) - ↑ Machholz, Don (2002), The observing guide to the Messier marathon: a handbook and atlas, Cambridge University Press, ISBN 0-521-80386-1.
- ↑ Valcarce, A. A. R.; Catelan, M. (2008), "A semi-empirical study of the mass distribution of horizontal branch stars in M 3 (NGC 5272)", Astronomy and Astrophysics, 487 (1): 185–195, arXiv:0805.3161, Bibcode:2008A&A...487..185V, doi:10.1051/0004-6361:20078231.
{{citation}}
: Unknown parameter|month=
ignored (help) - ↑ Cacciari, C.; Corwin, T. M.; Carney, B. W. (2005), "A Multicolor and Fourier Study of RR Lyrae Variables in the Globular Cluster NGC 5272 (M3)", The Astronomical Journal, 129 (1): 267–302, arXiv:astro-ph/0409567, Bibcode:2005AJ....129..267C, doi:10.1086/426325.
{{citation}}
: Unknown parameter|month=
ignored (help)