മെസ്സിയർ 26

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Messier 26
Messier object 026.jpg
Observation data (J2000.0 epoch)
നക്ഷത്രരാശിപരിച
റൈറ്റ് അസൻഷൻ18h 45.2m
ഡെക്ലിനേഷൻ−09° 24′
ദൂരം5.0 kly (1534 pc)
ദൃശ്യകാന്തിമാനം (V)8.0
ദൃശ്യവലുപ്പം (V)15.0′
ഭൗതികസവിശേഷതകൾ
ആരം22 ly
കണക്കാക്കപ്പെട്ട പ്രായം8.9 കോടി വർഷം
മറ്റ് പേരുകൾNGC 6694
ഇതും കാണുക: തുറന്ന താരവ്യൂഹം

പരിച രാശിയിൽ സ്ഥിതിചെയ്യുന്ന തുറന്ന താരവ്യൂഹമാണ് മെസ്സിയർ 26 (M26) അഥവാ NGC 6694. ചാൾസ് മെസ്സിയർ 1764 ജൂൺ 20ന് ഈ താരവ്യൂഹത്തെ കണ്ടെത്തുകയും തന്റെ പട്ടികയിൽ ഇരുപത്തി ആറാമത്തെ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തു.[1]

സവിശേഷതകൾ[തിരുത്തുക]

22 പ്രകാശവർഷം വ്യാസമുള്ള ഈ താരവ്യൂഹം ഭൂമിയിൽ നിന്ന് 5,000 പ്രകാശവർഷം അകലെയായാണ് സ്ഥിതിചെയ്യുന്നത്. 8.9 കോടി വർഷം പ്രായം കണക്കുകൂട്ടുന്ന ഈ താരവ്യൂഹത്തിലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 11.9 ആണ്. താരവ്യൂഹകാമ്പിനടുത്ത് നക്ഷത്രസാന്ദ്രത കുറവാണെന്നതാണ് M26 ന്റെ ഒരു സവിശേഷത. താരവ്യൂഹത്തിനും നമുക്കുമിടയിൽ താരവ്യൂഹത്തെ മറയ്ക്കുന്ന നക്ഷത്രാന്തരീയ മാദ്ധ്യമം ഉള്ളതാവാം ഇതിനു കാരണം.

M26 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. "മെസ്സിയർ 26". സെഡ്സ് മെസിയർ ഡാറ്റാബേസ്. സ്റ്റുഡന്റ്സ് ഫോർ ദി എക്സ്‌പ്ലൊറേഷൻ ആൻഡ് ഡെവലപ്മെന്റ് ഓഫ് സ്പേസ്. ശേഖരിച്ചത് 16 ഫെബ്രുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മെസ്സിയർ_26&oldid=3674279" എന്ന താളിൽനിന്ന് ശേഖരിച്ചത്