Jump to content

മുഹമ്മദ് റിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് റിയാസ് (ഇടത്) ജഗ്ബീർ സിങ് (വലത്)

ഇന്ത്യൻ നാഷണൽ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു മുഹമ്മദ് റിയാസ് നബി (ജനനം: 1972 മേയ് 5).[1][2] 1996, 2000 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കളിച്ചിരുന്നു.[3] 1998 ൽ അർജുന അവാർഡ് കരസ്ഥമാക്കി. 2012 ൽ നടന്ന ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ കോച്ചായിരുന്നു അദ്ദേഹം.[4]

കായിക ജീവിതം

[തിരുത്തുക]

ഇന്ത്യ ആതിഥ്യം വഹിച്ച 1982 ലെ ഏഷ്യൻ ഗെയിംസിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് മുഹമ്മദ് റിയാസ് ഹോക്കി പരിശീലനം ആരംഭിച്ചു. 1990-2000 കാലയളവിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി ഹോക്കി മത്സരങ്ങൾ കളിച്ചിരുന്നു.[1]

ഹോക്കി ലോകകപ്പ്

[തിരുത്തുക]

1994 ൽ സിഡ്നിയിൽ വെച്ചുനടന്ന ലോകകപ്പിൽ റിയാസ് മത്സരിച്ചിരുന്നു. ഈ മത്സരത്തിൽ അദ്ദേഹം 2 ഗോളുകൾ നേടിയിരുന്നു. 1998 ൽ നെതർലന്റ്സിൽ വെച്ചുനടന്ന പുരുഷ ഹോക്കി ലോകകപ്പിൽ മത്സരിച്ച് 1 ഗോൾ നേടി.[4][5]

ഒളിമ്പിക്സ്

[തിരുത്തുക]

1996 അറ്റ്‌ലാന്റയിൽ നടന്ന ഒളിമ്പിക്സിലും, 2000 സിഡ്നിയിൽ നടന്ന ഹോക്കി ഒളിമ്പിക്സിലും അദ്ദേഹം മത്സരിച്ചിരുന്നു.[1][5]

ഏഷ്യൻ ഗെയിംസ്

[തിരുത്തുക]

1994 ഹിരോഷിമയിൽ നടന്ന ഏഷ്യൻ ഗെയിംസിലും, 1998 ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലും അദ്ദേഹം മത്സരിച്ചിരുന്നു.[1][5]

പരിശീലകനായി

[തിരുത്തുക]

പന്ത്രണ്ട് വർഷത്തോളം ഹോക്കിയിൽ സജീവമായ അദ്ദേഹം ഒരു പരിശീലകനാകാൻ തീരുമാനിച്ചു. പട്ട്യാല, പഞ്ചാബ് എന്നിവിടങ്ങളിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട്സിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പഠനം പൂർത്തിയായി. 1998 മുതൽ പരിശീലകനായി ആയി മുഹമ്മദ് റിയാസ് ഇന്ത്യൻ ടീമിന്റെ ഒപ്പം തുടർന്നു.[6] 2012 ൽ നടന്ന ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ സഹ പരിശീലകനായിരുന്നു അദ്ദേഹം.[4]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Mohammed Riaz". www.bharatiyahockey.org. Retrieved 2018-10-08.
  2. "കെസ്​പ ഇന്റർ സ്‌കൂൾ, കോളേജ് നീന്തൽ മത്സരം നാളെ മുതൽ". Mathrubhumi. Archived from the original on 2019-12-21. Retrieved 2018-10-08. {{cite news}}: zero width space character in |title= at position 5 (help)
  3. "Play hockey matches regularly, says Olympian Mohammed Riaz". The Hindu (in Indian English). 2009-03-21. ISSN 0971-751X. Retrieved 2018-10-08.
  4. 4.0 4.1 4.2 "Defence has been the spoiler, says hockey Olympian Mohammed Riaz" (in ഇംഗ്ലീഷ്). 2017-06-26. Retrieved 2018-10-08.
  5. 5.0 5.1 5.2 "Sydney remains my biggest regret: Mohammed Riaz - TSI correspondent - The Sunday Indian". www.thesundayindian.com. Archived from the original on 2019-12-21. Retrieved 2018-10-08.
  6. Riaz Nabi Mohammed - Coach for the Indian Hockey team at London Olympics (PDF). p. 37.
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_റിയാസ്&oldid=4100641" എന്ന താളിൽനിന്ന് ശേഖരിച്ചത്