ഉള്ളടക്കത്തിലേക്ക് പോവുക

മാളവിക വെയിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാളവിക വെയിൽസ്
ജനനം (1992-06-06) 6 ജൂൺ 1992 (age 34) വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം2010–നിലവില്

ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയും ക്ലാസിക്കൽ നർത്തകിയുമാണ് മാളവിക വെയിൽസ്. മലർവാടി ആർട്സ് ക്ലബ് എന്ന മലയാള ചിത്രത്തിൽ ആദ്യമായി നായികയായി അഭിനയിച്ചു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പൊന്നമ്പിളിയിൽ പൊന്നൂ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.

വ്യക്തിജീവിതം

[തിരുത്തുക]

തൃശൂരിലെ പി. ജി. വേൽസിലും സുഡിന വെയിൽസിനുമാണ് മാളവികയുടെ മാതാപിതാക്കൾ. ഒരു മൂത്ത സഹോദരൻ മിഥുൻ വെയിൽസുണ്ട്. തൃശൂരിലെ "ഹരി ശ്രീ വിദ്യാ നിധി സ്കൂൾ" എന്ന സ്‌കൂളിൽ പഠിച്ചു. പിന്നീട് മുംബൈയിൽ, നടൻ അനുപം ഖേറിന്റെ സ്കൂൾ ഓഫ് ആക്ടേർഷിൽ അഭിനയത്തിൽ ഡിപ്ലോമ നടത്തുകയും ചെയ്തു. മളവികക്ക് 6 വയസ്സുള്ളപ്പോൾ നൃത്തം പഠിക്കാൻ തുടങ്ങി, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം പ്രസന്ന ഉണ്ണി തുടങ്ങിയ വരിൽ നിന്നും നൃത്തപഠനം പൂർത്തിയാക്കി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ ഇപ്പോൾ പരിശീലനം നൽകുന്നു.[1]

ജലച്ചായം സിനിമയുടെ ചലച്ചിത്ര അവാർഡ് ദാനചടങ്ങിൽ മാളവിക സംസാരിക്കുന്നു

പതിനാറാം വയസ്സിൽ 2009-ലെ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് ‘മിസ് ബ്യൂട്ടിഫുൾ ഐ’ ടൈറ്റിൽ നേടി.[2] അവിടെ വച്ചാണ്‌ വിനീത് ശ്രീനിവാസൻ കണ്ടത്‌. അങ്ങനെയാണ് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലേക്ക്‌ ക്ഷണം ലഭിച്ചത്.[3] ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഐഷ എന്ന ഒരു ഡോക്യുമെന്ററി ഫിലിമിൽ ആദ്യമായി അഭിനയിച്ചത്.[1]

മൂവികൾ

[തിരുത്തുക]
വർഷംപാടപങ്ക്ഭാഷകുറിപ്പുകൾ
2010മലർവാടി ആർട്സ് ക്ലബ്ഗീതുമലയാളം
2011ഇന്നാണ് ആ കല്യാണംനീലിമമലയാളം
2012മകരമഞ്ഞ്മലയാളം
2013മൈ ഫാൻ രാമുഷാലിനിമലയാളം
2013നന്ദീഷകാവ്യകന്നഡ
2013ആട്ടക്കഥമലീനാമലയാളം
2014എന്ന സത്തം ഇന്ത നേരംമീനാക്ഷിതമിഴ്
2014അഴകു മകൻതമിഴ്
2014അരസുവൈ അരശൻഅഞ്ചുതമിഴ്
2014ദാരിതെലുങ്ക്

ടെലിവിഷൻ

[തിരുത്തുക]
വർഷംകാണിക്കുകപങ്ക്ചാനൽകുറിപ്പുകൾ
2013സൂപ്പർ സ്റ്റാർ അൾട്ടിമേറ്റ്ടെലിവിഷൻ ഹോസ്റ്റ്അമൃത ടിവി
2015–2016പൊന്നമ്പിളിപൊന്നുമഴവിൽ മനോരമആദ്യ സീരിയൽ
2017–നിലവില് നന്ദിനി ജാനകി അരുൻ സൺ ടീ.വി
സൂര്യാ ടീ.വി
ജമിനി ടീ.വി
ഉദയ ടീ.വി
ആദ്യത്തെ തമിഴ് സീരിയൽ. കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം.
2017-നിലവിൽഅമ്മൂവിന്റെ അമ്മഅനുപമമഴവിൽ മനോരമ

അവാർഡുകൾ

[തിരുത്തുക]
ജലച്ചായം സിനിമയുടെ ചലച്ചിത്ര അവാർഡ് മാളവിക ഏറ്റുവാങ്ങുന്നു
  • 2016   യൂണിറ്റി ടൈം ഫിലിം അവാർഡ്: മികച്ച നടി (പൊന്നമ്പിളി)
  • 2016   മണിപ്പുരം   മിന്നൽ ടിവി അവാർഡ് മികച്ച ടെലിവിഷൻ നടി 2016 (പൊന്നമ്പിളി). Archived 2016-08-26 at the Wayback Machine

അവലംബങ്ങൾ

[തിരുത്തുക]
  1. 1 2 Nayar, Parvathy S (2011-06-11). "Malavika Wales and her love for dance". The New Indian Express. Archived from the original on 2016-03-04. Retrieved 2013-04-08.
  2. "സിനിമ സ്വപ്നം കണ്ടിരുന്നു, അതു പക്ഷെ ഞാനല്ല..." manoramaon. 2016-10-05. Retrieved 2016-10-05.
  3. "മാളവിക". mangalam.com. 2017-09-24. Archived from the original on 2017-09-02. Retrieved 2017-09-24.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാളവിക_വെയിൽസ്&oldid=4021593" എന്ന താളിൽനിന്ന് ശേഖരിച്ചത്