Jump to content

മാമ്മൻ വർഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററുമായിരുന്നു മാമ്മൻ വർഗീസ്(22 മാർച്ച് 1930 - 1 മേയ് 2021 ). ആധുനിക അച്ചടി സാങ്കേതികവിദ്യയിൽ അവഗാഹമുള്ള അദ്ദേഹം കേരള സർക്കാരിന്റെ മലയാള ലിപി പരിഷ്കരണ കമ്മിറ്റിയിൽ അംഗമായിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടിൽ ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മ(മിസിസ് വർഗീസ് മാപ്പിള)യാണ് മാതാവ്. 1930 മാർച്ച് 22നു ജനിച്ചു. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓട്ടമൊബീൽ എൻജിനീയറിങ് പഠനത്തിനു ശേഷം മലബാറിലെ കുടുംബവക എസ്റ്റേറ്റുകളുടെ ചുമതല ഏറ്റെടുത്തു. 1955ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു; 1965ൽ ജനറൽ മാനേജരും 1973ൽ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്. ബ്രിട്ടൻ, ജർമനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ അച്ചടി, പത്രപ്രവർത്തനം, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി. ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഇഎൻഎസ്) പ്രസിഡന്റ് (1981–82), ഓഡിറ്റ് ബ്യൂറോഓഫ് സർക്കുലേഷൻസ് (എബിസി) ചെയർമാൻ (1988-89) എന്നീ പദവികൾ വഹിച്ചു.

അവലംബം

[തിരുത്തുക]
  1. "മാമ്മൻ വർഗീസ് അന്തരിച്ചു". മലയാള മനോരമ. 2 May 2021. Archived from the original on 2021-05-02. Retrieved 2 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മാമ്മൻ_വർഗീസ്&oldid=3970901" എന്ന താളിൽനിന്ന് ശേഖരിച്ചത്