Jump to content

കെ.സി. മാമ്മൻ മാപ്പിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലയാള മനോരമ ദിനപത്രത്തിന്റെ രണ്ടാമത്തെ പത്രാധിപരായിരുന്നു കെ.സി. മാമ്മൻ മാപ്പിള.[1]

ജീവിതരേഖ

[തിരുത്തുക]

1873ൽ ആലപ്പുഴ ജില്ലയിലെ കുട്ടനാടിനടുത്ത് കുപ്പപ്പുറത്തു ജനിച്ചു. കോട്ടയം എം.ഡി.എസ്സ്. സ്കൂളിലെ അദ്ധ്യാപകനും 1901 മുതൽ 1909 വരെ പ്രധാനാധ്യാപകനുമായിരുന്നു.[2]

മലയാള മനോരമയുടെ സ്ഥാപകനായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സഹോദര പുത്രനായിരുന്നു കെ.സി. മാമ്മൻ മാപ്പിള. വർഗീസ് മാപ്പിള മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പുത്രനായിരുന്ന കെ.വി. ഈപ്പൻ പത്രത്തിന്റെ ഓഹരികൾ പിതൃ സഹോദര പുത്രനായ കെ.സി. മാമ്മൻ മാപ്പിളയ്ക്കു വിൽക്കുകയായിരുന്നു[1]. മാമ്മൻ മാപ്പിള തന്റെ സഹോദരനായ കെ.സി. ഈപ്പനോട് ചേർന്ന് ട്രാവൻകൂർ നാഷനൽ ബാങ്ക് എന്ന ബാങ്കിംഗ് സ്ഥാപനവും ആരംഭിച്ചു.[3]

കുടുംബം

[തിരുത്തുക]

വർഗീസ് മാപ്പിള, മോഡിസെറിൽ കുടുംബത്തിലെ കുഞ്ഞമ്മയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് എട്ട് ആൺമക്കളും ഒരു മകളുമുണ്ടായിരുന്നു. കെ. എം. ചെറിയാൻ, കെ. എം. മാത്യു, കെ. എം. മാമ്മൻ മാപ്പിള എന്നിവർ അതിൽ ഉൾപ്പെടുന്നു. പദ്മശ്രീ കെ.എം. ഫിലിപ്പ് ആറാമത്തെ മകനാണ്.[4]

കെ. സി. മാമ്മൻ മാപ്പിള അവാർഡ്

[തിരുത്തുക]

മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷന്റെ മികച്ച വിദ്യാർത്ഥിക്ക് സമ്മാനിച്ചുവരുന്ന കെ. സി. മമ്മൻ മാപ്പിള അവാർഡ് ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ഭൂമി മലയാളത്തിന്റെ അച്ചായൻ". മാതൃഭൂമി ഈവ്സ്. Archived from the original on 2013-08-18. Retrieved 29 ആഗസ്റ്റ് 2013. {{cite web}}: Check date values in: |accessdate= (help)
  2. എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം - IT @ School
  3. "KC MAMMEN MAPPILLAI AND FAMILY". www.mmfamily.in. Retrieved 2019-07-30.
  4. "Koti". Koti. 2005. Archived from the original on 2014-10-13. Retrieved 5 December 2014.
"https://ml.wikipedia.org/w/index.php?title=കെ.സി._മാമ്മൻ_മാപ്പിള&oldid=3803351" എന്ന താളിൽനിന്ന് ശേഖരിച്ചത്