മാന്വേൽ അൻറോണിയോ ദേശീയോദ്യാനം

Coordinates: 9°22′32″N 84°08′09″W / 9.37556°N 84.13583°W / 9.37556; -84.13583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാന്വേൽ അൻറോണിയോ ദേശീയോദ്യാനം
The park is well known for sights of natural beauty similar to the above
Map showing the location of മാന്വേൽ അൻറോണിയോ ദേശീയോദ്യാനം
Map showing the location of മാന്വേൽ അൻറോണിയോ ദേശീയോദ്യാനം
Locationകോസ്റ്റാറിക്ക
Nearest cityകേപ്പോസ്
Coordinates9°22′32″N 84°08′09″W / 9.37556°N 84.13583°W / 9.37556; -84.13583
Area1,983 ha (7.66 sq mi)
Established1972
Governing bodyNational System of Conservation Areas (SINAC)

കോസ്റ്റാറിക്കയുടെ പസഫിക് തീരത്ത്, സെൻട്രൽ പസിഫിക് കൺസർവേഷൻ ഏരിയയിലെ ഒരു ചെറിയ ദേശീയ ഉദ്യാനമാണ് മാന്വേല‍ അൻറോണിയോ ദേശീയോദ്യാനം (Spanish: the Parque Nacional Manuel Antonio ). ഇത് പുൻററെനാസ് പ്രോവിൻസിലെ ക്വെപ്പോസ് നഗരത്തിന് തെക്കായി ദേശീയ തലസ്ഥാനമായ സാൻ ജോസിൽനിന്ന് 132 കിലോമീറ്റർ (82 മൈൽ) ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്.1972 ൽ പ്രവർത്തനമാരംഭിച്ച ഈദേശീയോദ്യാനത്തിൻറെ ഭൂവിസ്തൃതി 1983 ഹെക്ടർ ആണ്. കോസ്റ്റാറിക്കയിലെ മറ്റു ദേശീയോദ്യാനങ്ങളേക്കാൽ വളരെ ചെറുതാണിത്. വർഷം തോറും ഏകദേശം 150,000 സന്ദർശകരുള്ള ഈ ഉദ്യാനം മനോഹരമായ ബീച്ചുകളാലും മലകയറ്റ പാതകളാലും അറിയപ്പെടുന്നു. 2011 ൽ ഫോർബ്സ് മാഗസിൻ, മാന്വേൽ അൻറോണിയോ ദേശീയോദ്യാനത്തെ ലോകത്തിലെ 12 ഏറ്റവും മനോഹരമായ ദേശീയ പാർക്കുകളുടെ പട്ടികപ്പെടുത്തിയിരുന്നു.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jane Levere (2011-08-29). "The World's Most Beautiful National Parks". Forbes. Retrieved 2011-10-04.

പുറം കണ്ണികൾ[തിരുത്തുക]