മാനസ് (ഇതിഹാസകാവ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാനസിൻറെ സ്മാരകം

കിർഗ്ഗിസ്ഥാനിലെ ഇതിഹാസകാവ്യമാണ് മാനസ്. (Kyrgyz: Манас дастаны, Azerbaijani: Manas Dastanı, തുർക്കിഷ്: Manas Destanı). അഞ്ചുലക്ഷത്തോളം വരികളുണ്ട് ഈ കാവ്യത്തിന്. കിർഗിസ് ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഒൻപതാം നൂറ്റാണ്ടിൽ ഉയ്ഘറുകളോട് പൊരുതിയ മാനസിൻറെ കഥയാണ് പ്രമേയം. വടക്കുപടിഞ്ഞാറൻ കിർഗിസ്ഥാനിലെ തലാസ് പ്രവിശ്യയിലുള്ള അലാതു പർവ്വതത്തിലാണ് മാനസ് ജനിച്ചതെന്ന് വിസ്വിക്കപ്പെടുന്നു. തലാസിന് 40 കിലോമീറ്റർ കിഴക്കായുള്ള ഒരു മുസ്സോളിയം മാനസിൻറെ ഭൗതികാവഷിഷ്ടങ്ങൾ ഉൾക്കൊള്ളുന്നതായി കരുതപ്പെടുന്നതിനാൽ അവിടം ഇന്ന് ഒരു സഞ്ചാരകേന്ദ്രമാണ്‌. വാമൊഴിയിൽ പ്രചരിസിരുന്ന മാനസിന് ലിഖിതരൂപമുണ്ടായത് 1885 ൽ ആണ്. കൊമൂസ് എന്ന ത്രിതന്ത്രിവാദ്യമുപയോഗിച്ച് ഉത്സവാഘോഷങ്ങളിൽ മാനസ് പാടാറുണ്ട്. മാനസ്ചികൾ എന്നാണ് പാട്ടുകാർ അറിയപ്പെടുന്നത്. കിർഗിസ് സമൂഹത്തിൽ ബഹുമാന്യസ്ഥാനമാണ് മാനസ്ചികൾക്കുള്ളത്. എഴുതപ്പെട്ട 65 പാഠഭേദങ്ങൾ മാനസിനുണ്ട്. 1995 ൽ വാൾട്ടർ മേയ് ഇതിൻറെ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിച്ചു.

മാനസ് അവതരിപ്പിക്കുന്ന മാനസ്ചികൾ

[1]

അവലംബം[തിരുത്തുക]

  1. ലോകരാഷ്ട്രങ്ങൾ, D.C. Books, Kottayam
"https://ml.wikipedia.org/w/index.php?title=മാനസ്_(ഇതിഹാസകാവ്യം)&oldid=3065830" എന്ന താളിൽനിന്ന് ശേഖരിച്ചത്