മലമ്പുള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലമ്പുള്ള്
Accipiter trivirgatus PA273291.jpg
Adult male
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
Falconiformes (but see there)
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. trivirgatus
ശാസ്ത്രീയ നാമം
Accipiter trivirgatus
(Temminck, 1824)
Crested Goshawk map.jpg
Range map
yellow: possible residence.

മലമ്പുള്ളിന്റെ ഇംഗ്ലീഷിലെ പേര് Crested Goshawk എന്നാണ്. ശാസ്ത്രീയ നാമം Accipiter trivirgatus എന്നുമാണ്. ഇതൊരു ഇരപിടിയൻ പക്ഷിയാണ്. [2]

പൂവൻ. ശിഖ ശ്രദ്ധിക്കുക.

പക്ഷികൾ , സസ്തനികൾ , ഉരഗങ്ങൾ എന്നിവയാണ് ഭക്ഷണം.

Degeeriella storeri എന്ന ഒരിനം പേനുകൾ ഇവയുടെ പരാദം ആണ്.[3]

വിവരണം[തിരുത്തുക]

ഇവയ്ക്ക് കുറിയ വീതിയുള്ള ചിറകുകളും നീളമുള്ള വാലുകളുമൂണ്ട്. നീളം 36-46 സെ.മീ ഉണ്ട്. പിട പൂവനേക്കാൾ വളരെ വലുതാണ്.[2] പൂവന് കടുത്ത തവിട്ടു നിറത്തിലുള്ള ഉച്ചിയുണ്ട്. തലയുടെ വശങ്ങൾ ചാരനിറമാണ്. കറുത്ത മീശ പോലുള്ള വരകളും കഴുത്തിലും വരകളുമുണ്ട്. അടിവശം മങ്ങിയതാണ്. ചെമ്പിച്ച നിറത്തിലുള്ള വരകൾ നെഞ്ചിലും വയറിലുമുണ്ട്. പിടയുടെ തല തവിട്ടു നിറമാണ് അടിവശത്തെ വരകൾ തവിട്ടു നിറത്തിലാണ്.[2]


പ്രജനനം[തിരുത്തുക]

മരത്തില് കമ്പുകള് കൊണ്ടുണ്ടാക്കിയ കൂട്ടിൽ രണ്ടോ മൂന്നോ മുട്ടകളിടും. [2]

ഇവ പ്രജനനം ചെയ്യുന്നത് തെക്കൻ ഏഷ്യയിൽ ഭരതം മുതൽ ശ്രീലങ്ക വരേയും തെക്കൻചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻസിലുമാണ്. ഇവ ദേശാടന സ്വഭാവം ഇല്ലാത്തവയാണ്. [4]

അവലംബം[തിരുത്തുക]

  • Dalgleish, R.C. (ed.) (2003): Birds and their associated Chewing Lice: Accipitridae. Version of 2003-AUG-30. Retrieved 2009-JUN-23.
  • Elbel, Robert E. & Price, Roger D. (1973): Three new Oriental and New Guinean Degeeriella (Mallophaga: Philopteridae). Pacific Insects 15(1) : 95-101. PDF fulltext
  • Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
  • Inskipp, Carol; Inskipp, Tim & Sherub (2000): The ornithological importance of Thrumshingla National Park, Bhutan. Forktail 14: 147-162. PDF fulltext
  • Singh, A.P. (2002): New and significant records from Dehra Dun valley, lower Garhwal Himalayas, India. Forktail 18: 151-153. PDF fulltext
  1. BirdLife International (2012). "Accipiter trivirgatus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. 2.0 2.1 2.2 2.3 Grimmett et al. (1999)
  3. Elbel & Price (1973), Dalgleish (2003)
  4. Grimmett et al. (1999), Inskipp et al. (2000), Singh (2002)
"https://ml.wikipedia.org/w/index.php?title=മലമ്പുള്ള്&oldid=2231645" എന്ന താളിൽനിന്ന് ശേഖരിച്ചത്