മരേഷ
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇസ്രയേൽ [1] |
മാനദണ്ഡം | v |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1370 1370 |
നിർദ്ദേശാങ്കം | 31°35′35″N 34°53′54″E / 31.592963°N 34.898241°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
ഇസ്രയേലിന്റെ തെക്ക് താഴ്ന്ന പ്രദേശത്തെ പൗരാണിക നഗരമാണ് ടെൽ മരേഷ(ഹീബ്രു: תל מראשה)മരീസ(ماريسا the Arabized form),[2] .ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞനായ ബ്ലിസ്സും മകലിസ്റ്റെറുമാണ് ഇവിടെ ആദ്യമായി ഖനനം നടത്തിയത്.പലസ്തീൻ എക്സ്സ്പ്ലൊറേഷൻ ഫണ്ടാണ് ഇത് നടതിയത്.ഇസ്താംബുൾ ആർക്കിയോളജി മ്യൂസിയത്തിലാണ് ഭൂരിഭാഗം ഇവിടെ നിന്ന് കിട്ടിയ സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.ബെറ്റ് ഗുവ്രിൻ-മരേഷ ദേശീയ പാർക്കിന്റെ ഭാഗമായി ഇവിടെ സംരക്ഷിക്കുന്നു.യുനെസ്ക്കോ ഇവിടം ലോക പൈതൃക കേന്ദ്രമായി തീരഞ്ഞെടുത്തു[3].
ചരിത്രം
[തിരുത്തുക]ഇരുമ്പ് യുഗം മുതൽ ഹെല്ലെനിസ്റ്റിക് കാലഘട്ടം വരെ ജുദഹിലെ നഗരങ്ങളിൽ ഒന്നായിരുന്നു മെരേഷ ആദ്യ കാലഘട്ടത്തിൽ.പ്രാചീന ഇസ്രലിറ്റെസ് ഇവിടം പിടിച്ചെടുത്തു.ജൊഷുവ(Joshua) പുസ്തകത്തിൽ പറയുന്നു.ബുക്ക് ഓഫ് ക്രോണിക്കിൽസ് റെഹോബോയം രാജാവിന്റെ കോട്ട്കെട്ടിയതിനെ പറ്റി പരാമർശിക്കുന്നു[4] .ബി.സി ആറാം നൂറ്റാണ്ടിൽ സെഡെകിയഹിന്റെ വിപ്ലവം ബാബിലോണിയൻ രാജാവായ നെബുക്ക്ദ് നെസ്സാർ രണ്ടാമനെതിരെ നടത്തുകയുംജൂദിയൻ രാജഭരണം പിടിച്ചടക്കുകയും ചെയ്തു.ധാരാളം നിവാസികളെ പുറത്താക്കുകയും ചെയ്തു.ഇങ്ങനെ മരേഷ അവസാനിക്കുകയും ജൂദ നഗരമാവുകയും ചെയ്തു.
ഈ സംഭവങ്ങൾക്ക് ശേഷം തെക്ക് താമസിച്ചിരുന്ന ഡെഡ്(Dead) കടൽ നിവാസികളായ എഡോമിറ്റെസ് പേർഷ്യൻ ഭരണത്തിൻ നിന്നും ഇവിടെക്ക് കുടിയേറി.അങ്ങനെ ഹെല്ലെനിസ്റ്റിക് രാജാക്കന്മാർ ഈ പ്രദേശം ഭരിക്കാൻ തുടങ്ങി(6-1 ബി.സി വരെ) മെരേഷ ഇതിന്റെ ചെറിയ ഒരു ഭാഗമായൈ ഇഡുമിയ.എഡോമിറ്റെസ് നഗരത്തിലെ പ്രധാന നഗരമായി മരേഷ ഉയർന്ന് വന്നു.ഈ സമയം അലക്സാണ്ടർ ഇവിടം കീഴടക്കി.വിരമിച്ച് ഗ്രീക്ക്-പടയാളികൾ ഇവിടം താമസിക്കാൻ ആരംഭിച്ചു.മരേഷ ഹെല്ലെനിസ്റ്റിക് നഗരമായി ഗ്രീകുകാർ നിറഞ്ഞു.സിഡൊണിയന്മാരും നബറ്റയിയൻസ് ഈ സംസ്ക്കാരത്തിന്റെ ഭാഗമായി ജീവിച്ചു..
അവലംബം
[തിരുത്തുക]- ↑ Geographic Names Server. 11 ജൂൺ 2018 https://geonames.nga.mil/geon-ags/rest/services/RESEARCH/GIS_OUTPUT/MapServer/0/query?outFields=*&where=ufi+%3D+-781583.
{{cite web}}
: Missing or empty|title=
(help) - ↑ The Interpreter's Bible,1956, Abingdon Press, Volume VI, page 897
- ↑ [1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-19. Retrieved 2015-11-23.
പുസ്തകങ്ങൾ
[തിരുത്തുക]- Kloner, Amos, Maresha Excavations Final Report I: Subterranean Complexes 21, 44, 70 (Jerusalem, Israel Antiquities Authority, 2003).
- Jacobson, D. M., The Hellenistic Paintings of Marisa (London, Palestine Exploration Fund, 2005).
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Bet Guvrin-Maresha National Park Archived 2014-05-05 at the Wayback Machine. - official site
- Pictures of Maresha