ഭൂദാൻ പോച്ചംപള്ളി
ദൃശ്യരൂപം
ഭൂദാൻ പോച്ചംപള്ളി | |
സിൽക്ക് സിറ്റി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ആന്ധ്രാപ്രദേശ് |
ജില്ല(കൾ) | നൽഗൊണ്ട |
ജനസംഖ്യ | 21,358 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,184 m (3,885 ft) |
17°23′10″N 78°38′36″E / 17.3861°N 78.6433°E ആന്ധ്രാപ്രദേശിലെ നൽഗൊണ്ട ജില്ലയിലെ ഒരു പ്രദേശമാണ് ഭൂദാൻ പോച്ചംപള്ളി(തെലുഗ്: భూధాన్ పోచంపల్లి). പ്രശസ്തമായ പോച്ചംപള്ളി സാരി അടക്കമുള്ള വസ്ത്രങ്ങളുടെ നിർമ്മാണ കേന്ദ്രമായ പോച്ചംപള്ളിയെ സിൽക്ക് സിറ്റി എന്ന് വിശേഷിപ്പിക്കാറുണ്ട്.
ഭൂദാനപ്രസ്ഥാനവും പോച്ചംപള്ളിയും
[തിരുത്തുക]ഭൂദാനപ്രസ്ഥാനത്തിന്റെ പ്രയോക്താവായിരുന്ന ആചാര്യ വിനോബഭാവെയുടെ അഭ്യർത്ഥന മാനിച്ച് ജമീന്ദർമാർ ഗ്രാമീണർക്കായി ദാനം ചെയ്ത സ്ഥലമായതിനാലാണ് 'ഭൂദാൻ പോച്ചംപള്ളി' എന്ന പേരിൽ ഈ പ്രദേശം അറിയപ്പെടുന്നത്. ഭൂദാനപ്രസ്ഥാനം വഴിയായി രൂപീകൃതമായ ആദ്യ ഗ്രാമവും കൂടിയാണിത്.[1]
അവലംബം
[തിരുത്തുക]- ↑ "ആന്ധ്രാപ്രദേശ് വിനോദസഞ്ചാര വകുപ്പിന്റെ വെബ്‌സൈറ്റ്". Archived from the original on 2013-01-16. Retrieved 2013-02-06.