പോച്ചംപള്ളി സാരി
പോച്ചംപള്ളി സാരി | |
---|---|
പ്രദേശം | ഭൂദാൻ പോച്ചംപള്ളി, നൽഗൊണ്ട ജില്ല, തെലുങ്കാന |
രാജ്യം | ഇന്ത്യ |
രജിസ്റ്റർ ചെയ്‌തത് | 2005 |
ആന്ധ്രാപ്രദേശിലെ ഭൂദാൻ പോച്ചംപള്ളി എന്ന സ്ഥലത്ത് പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന സാരികളാണ് പോച്ചംപള്ളി സാരികൾ എന്ന് അറിയപ്പെടുന്നത്. പ്രത്യേകമായ ജ്യാമിതീയ ഡിസൈനുകളാണ് ഈ സാരികളെ പ്രശസ്തമാക്കുന്നത്. 2005-ൽ പോച്ചംപള്ളി സാരി ഭൗമസൂചികയിൽ ഇടം നേടി.[1]
പോച്ചംപള്ളി സാരികളുടെ നിർമ്മാണം താരതമ്യേനെ സങ്കീർണവും ദൈർഘ്യമേറിയതുമാണ്. തുണി മുഴുവനായി ഡൈ ചെയ്യുന്നതിനു പകരമായി ഇവിടെ ഒരോ നൂലും പ്രത്യേക പാറ്റേണിൽ ഡൈ ചെയ്തെടുക്കുന്നു. പോച്ചംപള്ളി ഇക്കത് ഡിസൈനെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒരു ഘടകമാണിത്. നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ തുണിയുടെ ഇരുവശങ്ങളും ഒരേ ഡിസൈനിലായിരിക്കും.[2]
എന്നാൽ ഇന്ന് ഈ വ്യവസായം നിരവധി പ്രതിസന്ധികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. നെയ്ത്തുകാർക്ക് അർഹമായ വേതനം ലഭിക്കുന്നില്ല എന്നതാണ് ഇവയിൽ മുഖ്യമായത്. തങ്ങളുടെ ഡിസൈനുകളുടെ അനുകരണങ്ങൾ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ആധുനിക യന്ത്രത്തറികളിൽ നിന്നുള്ള മൽസരവും ഇവർ നേരിടേണ്ടി വരുന്നു. മറ്റൊന്ന് നിർമ്മാണ വസ്തുക്കളുടെ ലഭ്യതയാണ്. വസ്ത്രനിർമ്മാണത്തിനാവശ്യമായ സിൽക്ക് ബംഗളൂരുവിൽ നിന്നും പരുത്തി കോയമ്പത്തൂരിൽ നിന്നുമാണ് ഇപ്പോൾ ലഭ്യമാകുന്നത്. പരമ്പരാഗത ശൈലിയും ഗുണമേന്മയും നിലനിർത്തുവാനായി യന്ത്രത്തറികളിൽ നിന്ന് വ്യത്യസ്തമായി ഇവർ ചൈന സിൽക്ക് ഉപയോഗിക്കുന്നില്ല.[2]