Jump to content

ഭൂട്ടാ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂട്ടാ സിംഗ്
ഭൂട്ടാ സിംഗ് 2012 ൽ
ഭൂട്ടാ സിംഗ് 2012 ൽ
Minister of Home Affairs
ഓഫീസിൽ
1986–1989
പ്രധാനമന്ത്രിരാജീവ് ഗാന്ധി
മുൻഗാമിപി.വി. നരസിംഹ റാവു
പിൻഗാമിമുഫ്തി മുഹമ്മദ് സയീദ്
Minister of Agriculture Minister of Rural Development
ഓഫീസിൽ
1984–1986
പ്രധാനമന്ത്രിരാജീവ് ഗാന്ധി
Governor of Bihar
ഓഫീസിൽ
2004–2006
പിൻഗാമിഗോപാൽകൃഷ്ണ ഗാന്ധി
Chairman National Commission for Scheduled Castes
ഓഫീസിൽ
2007–2010
പ്രധാനമന്ത്രിമൻമോഹൻ സിംഗ്
മുൻഗാമിസൂരജ് ഭാൻ‌
പിൻഗാമിപി.എൽ പുനിയ
Minister of Parliamentary Affairs Minister of Sports
ഓഫീസിൽ
1982–1984
പ്രധാനമന്ത്രിഇന്ദിരാ ഗാന്ധി
Chairman Asian Games Special Organizing Committee
ഓഫീസിൽ
1981–1982
പ്രധാനമന്ത്രിഇന്ദിരാ ഗാന്ധി
Minister of Civil Supplies, Consumer Affairs and Public Distribution
ഓഫീസിൽ
1995–1996
പ്രധാനമന്ത്രിപി.വി. നരസിംഹ റാവു
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-03-21)21 മാർച്ച് 1934
മുസ്തഫാപൂർ, ജലന്ധർ ജില്ല, പഞ്ചാബ് ,ബ്രിട്ടീഷ് ഇന്ത്യ
മരണം2 ജനുവരി 2021(2021-01-02) (പ്രായം 86)[1]
AIIMS, ന്യൂ ഡൽഹി
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമഞ്ജിത് കൌർ
കുട്ടികൾഅർവിന്ദർ സിംഗ് ലവ‍്‍ലി
ബന്ധുക്കൾകുൽദീപ് സിംഗ് വായിദ് (nephew)
വസതിs11 തീൻ മൂർത്തി മാർഗ്, ന്യൂഡൽഹി
ഉറവിടം: [1]

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് ഭൂട്ടാ സിംഗ്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നു. ബീഹാർ ഗവർണർ[2], ദേശീയ പട്ടിക ജാതി കമ്മീഷൻ ചെയർമാൻ തുടങ്ങിയ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.[3]

ആദ്യകാലജീവിതം[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുൾപ്പെട്ട ജലന്ധർ ജില്ലയിലെ മുസ്തഫാപൂരിൽ ഒരു മസാബി സിഖ് കുടുംബത്തിൽ 1934 മാർച്ച് 21 നാണ് ബൂട്ടാ സിംഗ് ജനിച്ചത്. ജലന്ധറിലെ ല്യാൽപൂർ ഖൽസ കോളേജിൽ വിദ്യാഭ്യാസം നിർവ്വഹിച്ച അദ്ദേഹം അവിടെനിന്ന് ബി.എ. ഓണേർസ് ബിരുദം നേടി. ശേഷം  മുബൈയിലെ ഗുരു നാനാക്ക് ഖൽസ കോളേജിൽ ചേർന്ന് ബിരുദാനന്തര ബിരുദം (എം.എ.) നേടിയശേഷം ബുണ്ടേൽഖണ്ഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 1964 ൽ അദ്ദേഹം മഞ്ജിത് കൌറിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.[4]

രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അകാലിദൾ അംഗമെന്ന നിലയിൽ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം 1960 കളിൽ ആ പാർട്ടി പിളർന്നതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1962 ൽ മോഗാ നിയോജകമണ്ഡലത്തിൽനിന്നാണ് ഭൂട്ടാ സിംഗ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.[5] പിന്നീട് നാലാമത്തേയും (1967 ൽ റോപറിൽ നിന്ന്), 5, 7, 8, (ജലോറിൽ നിന്ന്), 10 (1991), 12, 13 ലോക്സഭകളിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. എന്നാൽ മോഗാ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അകാലിദൾ സ്ഥാനാർത്ഥിയായി അദ്ദേഹം ആദ്യമായി ഇന്ത്യൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. [6] [7] 1967 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന നിലയിൽ അദ്ദേഹം റോപ്പാർ നിയോജകമണ്ഡലത്തിലേക്ക് കളം മാറ്റുകയും അവിടെ നിന്ന് രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) ജനറൽ സെക്രട്ടറി (1978-1980) യായി സേവനമനുഷ്ടിച്ച അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി, പിന്നീട് ബീഹാർ ഗവർണർ (2004-2006) എന്നീ പദവികൾ വഹിച്ചിരുന്നു. റെയിൽ‌വേ, വാണിജ്യം, പാർലമെന്ററി കാര്യങ്ങൾ, സ്പോർട്സ്, ഷിപ്പിംഗ്, കൃഷി, കമ്മ്യൂണിക്കേഷൻസ്, ഭവനകാര്യം എന്നിവ അദ്ദേഹം വഹിച്ച മറ്റ് വകുപ്പുകളാണ്. 2007 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനായിരുന്നു (കാബിനറ്റ് മന്ത്രി പദവി).[8]

‘പഞ്ചാബി സ്പീക്കിംഗ് സ്റ്റേറ്റ് - എ ക്രിട്ടിക്കൽ അനാലിസിസ്’ എന്ന പേരിൽ പഞ്ചാബി സാഹിത്യത്തെയും സിഖ് ചരിത്രത്തെയും കുറിച്ചുള്ള ഒരു ലേഖന സമാഹാരം അദ്ദേഹം രചിച്ചിരുന്നു.[9] കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിന്റെ സമയത്ത് പുതിയ പാർട്ടി ചിഹ്നം തിരഞ്ഞെടുക്കാൻ ഇന്ദിരാഗാന്ധി അദ്ദേഹത്തെ നിയോഗിച്ചിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ അദ്ദേഹം അക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുമായി വളരെ അടുത്ത ചേർന്നു പ്രവർത്തിക്കുകയും മന്ത്രിയെന്ന നിലയിൽ സുവർണ്ണക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.[10] ഇന്ദിരയുടെ കാലഘട്ടത്തിൽ ഗ്യാനി സെയിൽ സിംഗിനൊപ്പം ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചിരുന്നു. 1982 ൽ ഇന്ത്യയിലെ ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയുടെ ചെയർപേഴ്‌സൺ കൂടിയായിരുന്നു അദ്ദേഹം.[11] സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ ജലോർ ലോക്സഭാ നിയോജകമണ്ഡലത്തിൽനിന്ന് 2014 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അദ്ദേഹം മൂന്നാം സ്ഥാനത്താണെത്തിയത്.[12]

മരണം[തിരുത്തുക]

ഹൃദയാഘാതത്തെത്തുടർന്ന് 2021 ജനുവരി 2 ന് 86 ആം വയസ്സിൽ ന്യൂഡൽഹിയിൽവച്ച് ഭൂട്ടാം സിംഗ് മരണമടഞ്ഞു.[13][14]

വഹിച്ച പദവികൾ[തിരുത്തുക]

 1. 1962  : Elected to 3rd Lok Sabha.Moga
 2. 1966-68  : Member, Public Accounts Committee.
 3. 1967  : Re-elected to 4th Lok Sabha (2nd term)Ropar (Lok Sabha constituency)
 4. 1971  : Re-elected to 5th Lok Sabha (3rd term).Ropar (Lok Sabha constituency)
 5. 1971  : Chairman, Committee on the Welfare of Scheduled Castes and Scheduled Tribes
 6. 1973-74  : Convenor, All India Congress Committee (Indira) [AICC(I)], Harijan Cell.
 7. 1974-76  : Union Deputy Minister, Railways.
 8. 1976-77  : Union Deputy Minister, Commerce.
 9. 1978-80  : General-Secretary, AICC(I).
 10. 1980  : Re-elected to 7th Lok Sabha (4th term).Ropar (Lok Sabha constituency)
 11. 1980-82  : Union Minister of State, Shipping and Transport.
 12. 1982  : Union Minister of State, Supply and Rehabilitation (Independent Charge).
 13. 1982-83  : Union Minister of State, Supply and Sports (Independent Charge).
 14. 1983-84  : Union Cabinet Minister, Parliamentary Affairs, Sports and Works and Housing.
 15. 1984  : Re-elected to 8th Lok Sabha (5th term).Jalore (Lok Sabha constituency)
 16. 1984-85  : Union Cabinet Minister, Agriculture and Rural Development.
 17. 1985-86  : Union Cabinet Minister, Agriculture.
 18. 1986-89  : Union Cabinet Minister, Home Affairs.
 19. 1991  : Re-elected to 10th Lok Sabha (6th term).Jalore (Lok Sabha constituency)
 20. 1994-95  : Chairman, Parliamentary Committee on Defence.
 21. 1995-96  : Union Cabinet Minister, Civil Supplies, Consumer Affairs and Public Distribution.
 22. 1998  : Re-elected to 12th Lok Sabha (7th term).Jalore (Lok Sabha constituency)
 23. Mar-Apr' 1998: Union Cabinet Minister, Communications.
 24. 1998-99  : Member, Committee on Subordinate Legislation and Member, Committee on Finance.
 25. 1999  : Re-elected to 13th Lok Sabha (8th term).Jalore (Lok Sabha constituency)
 26. 1999-2000 : Member, Committee of Privileges and Member, Committee on Communications.
 27. 1999-2001 : Member, Committee on the Welfare of Scheduled Castes and Scheduled Tribes.
 28. 2002-2003 : Chairman, Public Accounts Committee, Room No.-51, Parliament House, New Delhi.
 29. 2004-2006 : Governor Of Bihar
 30. 2006-2007 : Permanent Invitee Congress Working Committee
 31. 2007-2010 : Chairman National Commission For Schedule Cast (rank of Cabinet Minister)

അവലംബം[തിരുത്തുക]

 1. "Former Union minister and Congress leader Buta Singh passes". The Times of India. 2 January 2021. Retrieved 2 January 2021.
 2. "Former Home Minister Buta Singh Passes Away At 86". Outlook. 2 January 2021. Retrieved 2 January 2021.
 3. "Former Union Minister Buta Singh dies aged 86, PM Narendra Modi, Rahul Gandhi offer condolences". Zee News. 2 January 2021. Retrieved 2 January 2021.
 4. "Hon'ble Governor of Bihar - Sardar Buta Singh". National Informatics Centre, India. Archived from the original on 3 February 2008. Retrieved 17 September 2014.
 5. "Congress veteran Buta Singh passes away". The Hindu (in Indian English). 2021-01-02. ISSN 0971-751X. Retrieved 2021-01-02.{{cite news}}: CS1 maint: url-status (link)
 6. "Members : Lok Sabha". loksabhaph.nic.in.
 7. "1962 India General (3rd Lok Sabha) Elections Results". www.elections.in.
 8. "Former union minister and Congress leader Buta Singh dies". UNI. 2 January 2021. Retrieved 2 January 2021.
 9. "'True public servant, loyal leader': Rahul Gandhi condoles Buta Singh's death". Hindustan Times. 2 January 2021. Retrieved 2 January 2021.
 10. "Former home minister Buta Singh passes away". Financial Express. 2 January 2021. Retrieved 2 January 2021.
 11. "We are also trying to bring the World Cup Football to New Delhi: Buta Singh". India Today. 15 December 1982. Retrieved 2 January 2021.
 12. "Mulayam fields Buta from Jalore-Sirohi". Free Press Journal.
 13. "Congress leader and former Union minister Buta Singh passes away". The Hindustan Times. 2 January 2021. Retrieved 2 January 2021.
 14. "Former Union minister Buta Singh passes away". The Indian Express. 2 January 2021. Retrieved 2 January 2021.
"https://ml.wikipedia.org/w/index.php?title=ഭൂട്ടാ_സിംഗ്&oldid=3508204" എന്ന താളിൽനിന്ന് ശേഖരിച്ചത്