ഭാരതവിലാസം സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിത്രത്തിലുള്ളവർ യഥാക്രമം
ഇരിക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1.കൊട്ടാരത്തിൽ ശങ്കുണ്ണി, 2.ഉള്ളൂർ എസ്. പരമേശ്വരയ്യർ, 3.നടുവത്ത് അച്ഛൻ നമ്പൂതിരി, 4.രാമവർമ്മ അപ്പൻ തമ്പുരാൻ, 5. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 6. പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, 7.പന്തളത്ത് കേരള വർമ്മ തമ്പുരാൻ.
നിൽക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1. ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, 2. കുണ്ടൂർ നാരായണ മേനോൻ, 3. നടുവത്ത് മഹൻ നമ്പൂരി, 4. കാത്തുള്ളിൽ അച്യുതമേനോൻ, 5.പെട്ടരഴിയം വലിയ രാമനിളയത്, 6. വള്ളത്തോൾ നാരായണ മേനോൻ, 7. സി.വി.കൃഷ്ണനിളയത്
നിൽക്കുന്നവർ രണ്ടാം നിര, ഇടത്തുനിന്ന് വലത്തോട്ട് - 1. ചങ്ങരം കോതകൃഷ്ണൻ കർത്താവ്, 2. ഒടുവിൽ ശങ്കരൻ കുട്ടി മേനോൻ

കേരളത്തിലെ ആദ്യകാല സാഹിത്യ സമാജങ്ങളിലൊന്നാണ് ഭാരത വിലാസം സഭ. ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത് കൊല്ലവർഷം 1084 -ൽ (എ.ഡി.1909) തൃശ്ശൂരിലാണ്[1]. അന്ന് തൃശ്ശൂരിലെ ഒരു വ്യാപാരിയും സാഹിത്യ പ്രേമിയും ആയിരുന്ന മാളിയമ്മാവു കുഞ്ഞുവറിയത് ഭാരത വിലാസം എന്ന പേരിൽ തൃശ്ശൂരിൽ ഒരു പ്രസ്സ് സ്ഥാപിക്കുകയുണ്ടായി. അന്നത്തെ പ്രമുഖ സാഹിത്യകാരന്മാർ പലരും അവിടെ വച്ച് കാണുകയും അവരുടെ ചർച്ചകളിൽ നിന്ന് എല്ലാ വർഷവും തൃശ്ശൂർപൂരത്തോടനുബന്ധിച്ച് സമ്മേളിക്കുന്ന ഒരു സാഹിത്യ സമാജം രൂപികരിക്കുന്നതിനുള്ള തീരുമാനമാകുകയും ചെയ്തു[2].1904 മേയ് നാലിനായിരുന്നു ഭാഷയിലെ ഈ ദ്വിതീയ സംഘടനയുടെ ഉദ്ഘാടനം. കേരളവ്യാസനായിരുന്നു അധ്യക്ഷൻ. പിന്നീട് ഏഴു സമ്മേളനങ്ങൾ കെങ്കേമമായി നടത്തി.[3] അന്നത്തെ സാഹിത്യകാരന്മാരിൽ പ്രമുഖരായിരുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, രാജ രാജ വർമ്മ, കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ, ഉള്ളൂർ, അപ്പൻ തമ്പുരാൻ, പുന്നശ്ശേരി നമ്പി, നീലകണ്ഠശർമ്മ, കൊട്ടാരത്തിൽ ശങ്കുണ്ണി, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, നടുവം നമ്പൂതിരിമാർ, കൂനേഴത്ത് പരമേശ്വര മേനോൻ, കാതുള്ളിൽ അച്ചുതമേനോൻമുതലായാവർ ഇതിലെ സജീവാംഗങ്ങളായിരുന്നു.

അവലംബം[തിരുത്തുക]

  1. ഗൂഗിൾ ബുക്സ്
  2. The Encyclopaedia Of Indian Literature (Volume Two) (Devraj To Jyoti), Volume 2 By Amaresh Datta
  3. മാളിയമ്മാവു കുഞ്ഞുവറിയത് - ജി.പ്രിയദർശനൻ,ഭാഷാപോഷിണി, പുസ്തകം 35 ലക്കം 3 ഓഗസ്റ്റ് 2011
"https://ml.wikipedia.org/w/index.php?title=ഭാരതവിലാസം_സഭ&oldid=2186181" എന്ന താളിൽനിന്ന് ശേഖരിച്ചത്