ബ്രെറ്റ്സ്ച്ചനെയ്ഡെറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രെറ്റ്സ്ച്ചനെയ്ഡെറ
Bretschneidera sinensis Hemsl BRETSCHNEIDERACEAE 02.JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Akaniaceae
Genus:
Bretschneidera
Species:
sinensis
Synonyms

Bretschneidera yunshanensis Chun & F.C.How

ബ്രെറ്റ്സ്ച്ചനെയ്ഡെറ ജീനസിലെ ഒരേ ഒരു സ്പീഷീസാണ് ബ്രെറ്റ്സ്ച്ചനെയ്ഡെറ സൈനെൻസിസ്. അക്കാനിയേസീ കുടുംബത്തിൽ കാണപ്പെടുന്ന അപൂർവ്വമായ ഈ സസ്യം വലിയ പൂങ്കുലകളോടുകൂടിയ 10- 20 മീറ്റർ (33-66 അടി) ഉയരമുള്ള മരങ്ങൾ ആണ്. ഇത് തായ്‌വാൻ, വടക്കൻ തായ്ലൻഡ്, വടക്കൻ വിയറ്റ്നാം തെക്കു കിഴക്കൻ ചൈന, ലാവോസ്, വടക്കൻ മ്യാൻമർ എന്നീ ഭൂപ്രദേശങ്ങളിൽ കാണപ്പെടുന്നു. [2]ആവാസവ്യവസ്ഥ നഷ്ടമാകുന്നതിനാൽ ഈ സസ്യം ഭീഷണിയിലാണ്. എമിൽ ബ്രെറ്റ്സ്ച്ചനെയ്ഡറുടെ ബഹുമാനാർത്ഥം ഈ സസ്യത്തിന് നാമകരണം ചെയ്തിരിക്കുന്നു.[3]

തായ്ലൻഡിൽ ഈ സസ്യം ചോംപൂ ഫു ഖാ (Thai: ชมพูภูคา) എന്നറിയപ്പെടുന്നു. ഡോയി ഫു ഖ ദേശീയോദ്യാനത്തിൽ ലുവാംഗ് പ്രാബാങ് മേഖലയിൽ ഈ സ്പീഷീസിനെ കണ്ടെത്തിയിരുന്നു. അവിടെ ഫെബ്രുവരിയിലും മാർച്ചിലും ഈ സസ്യം പുഷ്പിക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. Sun, W. (1998). "Bretschneidera sinensis". The IUCN Red List of Threatened Species. IUCN. 1998: e.T32324A9697750. doi:10.2305/IUCN.UK.1998.RLTS.T32324A9697750.en. ശേഖരിച്ചത് 13 January 2018.
  2. Lianli Lu; David E. Boufford. "Bretschneidera sinensis Hemsley". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. ശേഖരിച്ചത് 31 March 2012. {{cite web}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. Various (1901). "[In Memoriam for] Dr. Emil Bretschneider". Bulletin of miscellaneous information / Royal Botanic Gardens, Kew. London: Darling & Son, Ltd., for His Majesty's Stationery Office: 201–2. ശേഖരിച്ചത് 18 June 2013.
  4. “Doi Phu Kha National Park, Nan”
"https://ml.wikipedia.org/w/index.php?title=ബ്രെറ്റ്സ്ച്ചനെയ്ഡെറ&oldid=3143972" എന്ന താളിൽനിന്ന് ശേഖരിച്ചത്