ബോയിൻക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബെർക്ലി ഒപെൻ ഇൻഫ്രസ്റ്റ്രൿറ്റർ ഫൊർ നെറ്റ്വർക് കംപ്യൂട്ടിങ്ങ് (ബോയിൻക്) എന്നത് സന്നദ്ധ ഗ്രിഡ് കംപ്യൂട്ടിങ്ങിനുള്ള ഒരു ഓപ്പൺ സോഴ്സ് മിഡിൽവെയർ ആണ്. സെറ്റി@ഹോം എന്ന പദ്ധതിയെ പിന്താങ്ങുന്നതിനു വേണ്ടിയാണ് ഇത് ആദ്യം വികസിപ്പിച്ചതെങ്കിലും, പിന്നീട് ഇത് ഗണിതശാസ്ത്രപരവും വൈദ്യശാസ്ത്രപരവും കണിക ജീവശാസ്ത്രപരവും കാലാവസ്ഥാവിജ്ഞാനീയപരവും ജ്യോതിശാസ്ത്രപരവുമായ മറ്റു പല ഡിസ്ട്രിബ്യൂട്ടട് ആപ്പ്ളിക്കേഷനുകൾക്കും വേദിയായി. ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാല ആസ്ഥമാക്കി ഡേവിഡ്‌ ആന്റേർസൺ നയിച്ച ഒരു സംഘം ആണ് ബോയിൻക് വികസിപ്പിച്ചെടുത്തത്. സെറ്റി@ഹോം നയിക്കുന്നതും ഡേവിഡ്‌ ആന്റേർസൺ ആണ്.

ലോകവ്യാപകമായ പെഴ്സണൽ കമ്പ്യൂട്ടറുകളുടെ അതിബൃഹത്തായ പ്രവർത്തനശേഷി ഗവേഷകർക്ക്‌ ലഭ്യമാക്കുക എന്നതാണ് ബോയിൻകിന്റെ ഉദ്ദേശ്യം. സന്നദ്ധരായ കമ്പ്യുട്ടർ ഉടമകളുടെ കമ്പ്യൂട്ടറിന്റെ ഉപയോഗരഹിതമായ സമയം ഉപയോഗപ്പെടുത്തിയാണ് ഈ ഗവേഷണങ്ങൾ ചെയ്യുന്നത്. പങ്കെടുക്കുന്ന കമ്പ്യുട്ടർ ഉടമകൾക്ക് അവരുടെ കമ്പ്യൂട്ടറിന്റെ സംഭാവനയ്ക്ക്‌ ആനുപാതികമായി ബോയിൻക് ക്രെഡിറ്റ്‌ (കീർത്തി) നൽകപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോയിൻക്&oldid=1715645" എന്ന താളിൽനിന്ന് ശേഖരിച്ചത്