ഗ്രിഡ് കമ്പ്യൂട്ടിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടർ ഉപയോഗ ക്ഷമതയും വിവരസംഭരണശേഷി(ഡാറ്റാ സ്റ്റോറേജ് കപ്പാസിറ്റി)യും നെറ്റ്വർക്ക് വഴി പങ്ക് ചെയ്യുന്ന സേവനമാണ് ഗ്രിഡ്. കമ്പ്യൂട്ടറുകൾ തമ്മിലുള്ള സാധാരണ വിവര കൈമാറ്റത്തേക്കാളുപരി ലോകത്തുള്ള കമ്പ്യൂട്ടർ നെറ്റ്വർക്കുകളെ ഒറ്റ കമ്പ്യൂട്ടേഷൻ വിഭവമായി(Resource) മാറ്റാനാണ് ഗ്രിഡ് ലക്ഷ്യം വെക്കുന്നത്.

ഗ്രിഡ് ആശയങ്ങൾ ഒന്നിച്ചു ചേർത്തത് ഇയാൻ ഫോസ്റർ, കാൾ കേസ്സെൽമാൻ, സ്റ്റീവ് ട്യൂക്കെ എന്നിവരാണ്. ഇവർ "ഗ്രിഡിന്റെ പിതാക്കന്മാർ" എന്ന് അറിയപ്പെടുന്നു. ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാല, യൂറോപ്യൻ ഗ്രിഡ് ഇൻഫ്രസ്റ്റ്രൿറ്റർ, യൂറോപ്യൻ സെന്റർ ഫോർ ന്യൂക്ലിയർ റിസേർച്ച്‌(CERN) മുതലായ സ്ഥാപനങ്ങളാണ് ഗ്രിഡ് കമ്പ്യൂട്ടിങ്ങ് പരീക്ഷണങ്ങളെ ഇപ്പോൾ മുൻപോട്ടു നയിക്കുന്നത്.

ഇന്റർനെറ്റിൽ സെർവറുകൾക്കാണ് പ്രാധാന്യം. ഫയൽ ഡൌൺലോഡ് ചെയ്യാനും ഡാറ്റ കൈമാറ്റം ചെയ്യുവാനും ഒക്കെ സെർവറാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഗ്രിഡിൽ ഈ സേവനങ്ങൾ ചെയ്യുന്നത് ഒന്നിലധികം കമ്പ്യൂട്ടറുകൾ ചേർന്നാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന പ്രവൃത്തികൾ വളരെ വേഗത്തിൽ തീരും.

CERN നിർമ്മിച്ച ലാർജ്ജ് ഹാർഡോൺ കോളൈഡർ ഉണ്ടാക്കുന്ന ഡാറ്റ കൈകാര്യം ചെയ്യുവാൻ വികസിപ്പിച്ച ഗ്രിഡ് കമ്പ്യൂട്ടിങ്ങ് പദ്ധതിയാണ് എൽ.എച്.സി. കമ്പ്യൂട്ടിങ്ങ് ഗ്രിഡ്.


അനുബന്ധ വിഷയങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രിഡ്_കമ്പ്യൂട്ടിങ്ങ്&oldid=1697474" എന്ന താളിൽനിന്നു ശേഖരിച്ചത്