ബൊമ്മക്കൊലു
ബൊമ്മക്കൊലു (തമിഴ്), ബൊമ്മല കൊലുവു (തെലുങ്ക്), ബൊംബേ ഹബ്ബ (കന്നഡ) | |
---|---|
![]() Display of Kolu in Tamil Nadu | |
ഇതരനാമം | നവരാത്രി കൊലു |
ആചരിക്കുന്നത് | കന്നഡിഗർ, തെലുങ്കർ, തമിഴർ |
തരം | Hindu |
ആഘോഷങ്ങൾ | ദസറ |
ആരംഭം | മഹാളയ അമാവാസി |
അവസാനം | വിജയദശമി |
ബന്ധമുള്ളത് | നവരാത്രി |
തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു (Bomma Kolu (Golu).[1]
പദോല്പത്തി[തിരുത്തുക]
ബൊമ്മക്കൊലു എന്ന പദം 'പാവ' എന്നർത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികൾ' എന്നർത്ഥം വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേർന്നുണ്ടായതാണ്.
ആചാരം[തിരുത്തുക]
നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ (ആൺ/പെൺ) സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമ്മിക്കുന്നത്. പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൽ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു.
പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ ചിത്രീകരിക്കുന്നത്.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-06-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-04.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Symbolism of Kolu - http://uni5.co/index.php/en/vedic-festivals/golu.html
- Buy Navarathri Golu Dolls Online http://sellywelly.com/