ബേബി അഞ്ചേരി വധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേബി അഞ്ചേരി.

യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ളോക്ക് സെക്രട്ടറിയും ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബർ 13-ന് വധിക്കപ്പെട്ടു. സി.പി.ഐ.(എം.) മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു[1]. ഇദ്ദേഹം പിന്നീട് ബി.ജെ.പി.യിൽ ചേർന്നു[2]. സി.പി.എം. ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ സംസ്ഥാന വൈദ്യുതിമന്ത്രിയുമായ എം.എം. മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മേയ് 25-ന്[3] നടത്തിയ പ്രസ്താവനയെത്തുടർന്ന് ഈ കേസ് പുനരന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ബേബി അഞ്ചേരിക്കൊപ്പം മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടത്.[3]

ഇതിൻ പ്രകാരം എം.എം. മണി,[1] ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരൻ, മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.ജി. മദനൻ[4] എന്നിവരെ പ്രത്യേക അന്വേഷണസംഘം ഒന്നു മുതൽ മൂന്നു വരെ പ്രതികളാക്കി[5]. കേസിലെ ഒന്നാം സാക്ഷി ചിറ്റടി ജോണി, മൂന്നാം പ്രതി പി.എൻ. മോഹൻദാസ് എന്നിവർ അന്വേഷണസംഘത്തിനു നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായതും എം.എം. മണിയെ പ്രതിയാക്കിയതും. സംഭവവുമായി ബന്ധപ്പെട്ട് ഐ.ജി. പത്മകുമാറും സംഘവും ചേർന്ന് മണിയെ സ്വഭവനത്തിൽ നിന്നും പുലർച്ചെ അറസ്റ്റ് ചെയ്യുകയുണ്ടായി.[6] 44 ദിവസം പീരുമേട് സബ്ജയിലിൽ ഇദ്ദേഹം റിമാൻഡിൽ കഴിഞ്ഞിരുന്നു.[7] ഗൂഢാലോചനക്കുറ്റമാണ് മണിക്കെതിരെ ചുമത്തിയിരുന്നത്.[8]

വധം[തിരുത്തുക]

തൊഴിൽ തർക്കം പറഞ്ഞു തീർക്കാനെന്ന വിധം വിളിച്ചു വരുത്തി മണത്തോട്ടിലെ ഏലക്കാട്ടിൽ ഒളിച്ചിരുന്നാണ്[9] എതിരാളികൾ[10] ബേബിയെ വെടിവച്ചത്.[11] അറുപതിലധികം വെടിയുണ്ടകൾ ദേഹത്തു തറച്ചു. തൽക്ഷണം അദ്ദേഹം മരണപ്പെട്ടു.[12]

കേസ് ആദ്യകാലം[തിരുത്തുക]

ഒമ്പത്‌ പ്രതികളും ഏഴ്‌ ദൃക്‌സാക്ഷികളുമാണ് കേസിൽ ഉണ്ടായിരുന്നത്. കോടതിയിൽ സമർപ്പിച്ച തെളിവുകളും തൊണ്ടികളും വ്യാജമായിരുന്നതിനാലും ദൃക്‌സാക്ഷികൾ സമയത്ത് കൂറുമാറിയതിനാലും 1985 മാർച്ച് മാസത്തിൽ കേസ് അവസാനിപ്പിക്കപ്പെട്ടു. ഇതിന് കോൺഗ്രസ് നേതാക്കളും വാദിക്കുവേണ്ടി കേസുനടത്തുന്നവരും ഒരുമിച്ചതായി ആരോപിക്കപ്പെടുന്നു.[12]

പുതിയ അന്വേഷണങ്ങൾ[തിരുത്തുക]

കേസിലെ ഒന്നും മൂന്നു പ്രതികളായിരുന്നു കൈനകരി കുട്ടനെയും മദനനെയും പോലീസ് 2012 നവംബർ 27 ന് രാവിലെ അറസ്റ്റ് ചെയ്തു.[13] കുട്ടനെതിരെ കൊലക്കുറ്റമാണ് പോലീസ് ചുമത്തിയത്. രണ്ടു പേരേയും കട്ടപ്പന സി.ജെ.എം കോടതിയിൽ ഹാജരാക്കി. വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന കൈനകരി കുട്ടനെ കൊല്ലപ്പെട്ട എസ്റ്റേറ്റിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുത്തിരുന്നു.[14]. ഒന്നും പറയാനില്ലെന്നു പറഞ്ഞ് മുഖം തിരിക്കുകയാണ് കുട്ടൻ ചെയ്തത്. [14]2012 ഡിസംബർ 6നാണ് തെളിവെടുപ്പ് നടന്നത്. [14] കേസിലെ പ്രധാന സാക്ഷികളായിരുന്ന ചെമ്പോത്തിങ്കൽ ദാസൻ, മാവറയിൽ മാത്തച്ചൻ എന്നിവരെയും അന്വേഷണ ഉദ്യോഗസ്ഥർ ഇവിടെ എത്തിച്ചിരുന്നു.[14] ദാസൻ ഇവിടെ വച്ച് അന്നു നടന്ന സംഭവം ഉദ്യോഗസ്ഥരെ വിവരിച്ചു കേൾപ്പിച്ചിരുന്നു.[വിവരണം]

കുട്ടനെ ചോദ്യം ചെയ്ത ശേഷം പോലീസ് മദനനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരുടെ മൊഴികളിൽ വ്യത്യാസം ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.[14] അറസ്റ്റിലായിരുന്ന എം.എം. മണി 44 ദിവസം പീരുമേട് സബ്ജയിലിൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു.[15]

കുറിപ്പുകൾ[തിരുത്തുക]

 • വിവരണം ^ ബക്കറ്റിൽ നിറച്ച ബോംബുകളുമായിട്ടാണ് കൈനകരി കുട്ടൻ എത്തിയത്. കുട്ടൻ ബോംബ് എറിഞ്ഞുവെങ്കിലും മണ്ണു കിളച്ചിട്ട ഏലത്തോട്ടമായതിനാൽ പൊട്ടിയില്ല. മണത്തോടുള്ള മറ്റൊരു എസ്‌റ്റേറ്റിൽ തൊഴിലാളി പ്രശ്നം പരിഹരിക്കാനാണ് ബേബിയും ദാസും മാത്തച്ചനും ഉൾപ്പെടെയുള്ള സംഘം മേലെ ചെമ്മണ്ണാറിൽനിന്ന് 1982 നവംബർ 13ന് പകൽ 11 മണിയോടെ മണത്തോടിലേക്ക് നടന്നുവന്നത്. സ്വാമി എസ്‌റ്റേറ്റിലെത്തിയപ്പോൾ കിഴക്കു ഭാഗത്തുനിന്ന് ആരോ കുഴലൂതി. ഇൗ സമയം മറ്റൊരു ഭാഗത്തുനിന്നു മരച്ചില്ലകളൊടിയുന്ന ശബ്ദം കേട്ടു. പൊടുന്നനെ ബേബിക്ക് വെടിയേറ്റു. ബേബിയോടൊപ്പമുണ്ടായിരുന്ന സംഘം ചിന്നിച്ചിതറിയോടി. കയ്‌യിൽ ഒരു ബക്കറ്റുമായി കൈനകരി കുട്ടനെ വ്യക്തമായി കണ്ടു. ബക്കറ്റിനുള്ളിൽ നിറയെ ബോംബായിരുന്നു.[14]

അവലംബം[തിരുത്തുക]

 1. 1.0 1.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 3. 3.0 3.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-24.
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-22.
 10. http://metrovaartha.com/2012/07/11120848/ANCHERY-BABY-CASE-20120711.html[പ്രവർത്തിക്കാത്ത കണ്ണി]
 11. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 12. 12.0 12.1 "അഞ്ചേരി ബേബിയെ അനുസ്‌മരിക്കാൻ കോൺഗ്രസ്‌; വിയോജിച്ച്‌ കുടുംബാംഗങ്ങൾ". മംഗളം. 12 നവംബർ 2012. മൂലതാളിൽ നിന്നും 2013-05-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 മെയ് 2013. Check date values in: |accessdate= (help)
 13. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-24.
 14. 14.0 14.1 14.2 14.3 14.4 14.5 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-24.
 15. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-24.
"https://ml.wikipedia.org/w/index.php?title=ബേബി_അഞ്ചേരി_വധം&oldid=3777181" എന്ന താളിൽനിന്ന് ശേഖരിച്ചത്