ബേനസീർ ഭൂട്ടോ വധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബേനസീർ ഭൂട്ടോ വധം
സ്ഥലംലിയാഖത്ത് നാഷണൽ ബാഗ്, റാവൽപിണ്ടി, പഞ്ചാബ്, പാകിസ്താൻ
തിയതി27 ഡിസംബർ 2007 (പാകിസ്താൻ സമയം വൈകീട്ട് 5:07)
ആക്രമണലക്ഷ്യംബേനസീർ ഭൂട്ടോ
ആക്രമണത്തിന്റെ തരം
കൊലപാതകം
വെടിവെപ്പ്
തോക്ക്[1]
മരിച്ചവർ24

പാകിസ്താന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവമാണ് ബേനസീർ ഭൂട്ടോ വധം എന്നറിയപ്പെടുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ നേതാവും, പ്രതിപക്ഷനേതാവുമായിരുന്ന ബേനസീർ ഭൂട്ടോ, 2008 ലെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് റാവൽപിണ്ടിയിലെ ലിയാഖത്ത് പാർക്കിൽ വച്ച് തീവ്രവാദികൾ അവർക്കെതിരേ നിറയൊഴിക്കുകയായിരുന്നു.[2] അതോടൊപ്പം തന്നെ ഒരു മനുഷ്യബോംബ് പൊട്ടിത്തെറിച്ച് ശക്തമായ സ്ഫോടനവും ഉണ്ടായി. പ്രാദേശിക സമയം ആറുമണിക്ക് ബേനസീർ ഭൂട്ടോ അന്തരിച്ചുവെന്ന് ഔദ്യോഗിക അറിയിപ്പുണ്ടായി.[3] ഇരുപത്തിനാലോളം ആളുകൾ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.

ശക്തമായ സ്ഫോടനത്തെത്തുടർന്ന് ഭൂട്ടോയുടെ ശിരസ്സ് വാഹനത്തിന്റെ മുകൾ ഭാഗത്ത് ഇടിച്ച ആഘാതത്തിലാണ് അവർ മരണമടഞ്ഞതെന്ന് പാകിസ്താൻ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ പറയുന്നു.[4] ഭൂട്ടോയുടെ ശരീരത്തിലുണ്ടായ മുറിവുകൾ ഇതിനെതിരായിരുന്നു. സ്ഫോടനത്തിനു മുമ്പു തന്നെ അവർക്കു വെടിയേറ്റിരുന്നുവെന്ന് ശരീരത്തിലുണ്ടായിരുന്നു മുറിവുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ, ആഭ്യന്തര മന്ത്രാലയം തങ്ങളുടെ കുറിപ്പു പിൻവലിച്ചു.[5]

2007 മേയിൽ ബേനസീർ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുടെ സഹായം തേടിയിരുന്നു. മതിയായ സുരക്ഷ ഉണ്ടായിരുന്നുവെങ്കിൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് ഐക്യരാഷ്ട്രസംഘടന ഈ കൊലപാതകത്തെതുടർന്ന് നടത്തിയ അന്വേഷണത്തിനുശേഷം പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. .[6]

പശ്ചാത്തലം[തിരുത്തുക]

ദുബായിലും, ലണ്ടനിലുമായി കഴിഞ്ഞ എട്ടുവർഷക്കാലത്തെ രാജ്യഭ്രഷ്ടിനുശേഷം. 2007 ഒക്ടോബർ 18നാണ് ബേനസീർ കറാച്ചിയിലേക്കു തിരിച്ചെത്തുന്നത്. 2008 ലെ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾക്കായാണ് അവർ ജന്മനാട്ടിലേക്കു വന്നെത്തിയത്. [7][8] 18 ആം തീയതി ബേനസീർ ഭൂട്ടോ ഒരു കൊലപാതകശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. വിമാനത്താവളത്തിൽനിന്നും ബേനസീർ പോയ ഉടനെ തന്നെ ശക്തമായ രണ്ടു ബോംബ് സ്ഫോടനങ്ങൾ അവിടെ നടന്നിരുന്നു. 130 പേർ ഈ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടു.[9][10][11][12]

ഈ സംഭവത്തെത്തുടർന്ന് തനിക്കുള്ള സുരക്ഷ വർദ്ധിപ്പിക്കാൻ ബേനസീർ പർവേസ് മുഷറഫിനോടാവശ്യപ്പെടുകയുണ്ടായി. ഇറാൻ , അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളോട് തനിക്ക് സംരക്ഷണം നൽകുന്ന കാര്യം ബേനസീർ ആരാഞ്ഞിരുന്നു. പാകിസ്താനുമായുള്ള ബന്ധം നിലനിർത്തേണ്ടതുകൊണ്ട് ഇറാൻ തുടക്കത്തിലെ ഈ ആവശ്യത്തെ നിരാകരിച്ചു.[13][14] തന്റെ സുരക്ഷക്കായി വിദേശത്തു നിന്നുമുള്ള സ്വകാര്യ സുരക്ഷാ ഏജൻസികളെ ബേനസീർ ഏർപ്പെടുത്തിയെങ്കിലും, അതിലെ ഉദ്യോഗസ്ഥർക്ക് വിസ നൽകുവാൻ പാകിസ്താൻ വിദേശകാര്യമന്ത്രാലയം തയ്യാറായില്ല. അപകടസാദ്ധ്യത കണക്കിലെടുത്ത് ബേനസീർ റാലിയിൽ നിന്നും വേഗം തന്നെ പിൻവാങ്ങണമായിരുന്നുവെന്ന് പ്രസിഡന്റ് പർവ്വേസ് മുഷറഫ് അഭിപ്രായപ്പെടുകയുണ്ടായി.[15]

വധം[തിരുത്തുക]

27 ഡിസംബർ 2007 നു റാവൽപിണ്ടിയിലെ ലിയാഖത്ത് പാർക്കിൽ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ പങ്കെടുക്കവേ, ബേനസീറിനു നേരെ വെടിവെപ്പുണ്ടായി. അതിനെതുടർന്ന് ശക്തമായ സ്ഫോടനങ്ങളും നടന്നു. രക്ഷപ്പെടാൻ ശ്രമിച്ച ബേനസീറിന്റെ ബുള്ളറ്റ് പ്രൂഫ് കാറിനുനേർക്കും കൊലയാളി വെടിയുതിർത്തുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.[16]

അവലംബം[തിരുത്തുക]

 1. Moore, Matthew; Henry, Emma (2007-12-28). "Benazir Bhutto killed in gun and bomb attack". The Telegraph. London. Retrieved 2017-03-13. 
 2. "Bhutto 'wounded in suicide blast'". BBC. 2007-12-27. Retrieved 2017-03-14. 
 3. "Bhutto exhumation OK, Pakistan official says". CNN. 2007-12-29. Retrieved 2017-03-14. 
 4. "Pakistan: Fractured skull killed Bhutto". CNN. 2007-12-28. Retrieved 2017-03-14. 
 5. "Bhutto death explanation 'pack of lies'". News.com. 2007-12-29. Retrieved 2017-03-14. 
 6. "Could the U.S. Have Prevented Benazir Bhutto's Death?". The Atlantic. 2011-05-25. Retrieved 2017-03-14. 
 7. "Benazir Bhutto killed in attack". BBC. 2007-12-27. Retrieved 2017-03-14. 
 8. "Supporters flock to Karachi for Bhutto's return". CBC. 2007-10-07. Retrieved 2017-03-14. 
 9. "Bomb Attack Kills Scores in Pakistan as Crowds Celebrate Bhutto's Return". Newyork times. 2007-10-19. Retrieved 2017-03-14. 
 10. "Death toll rises in Bhutto attack". CNN. 2007-10-19. Retrieved 2017-03-14. 
 11. "CHRONOLOGY-Attacks in Pakistan since July 2007". Reuters. 2007-12-27. Retrieved 2017-03-15. 
 12. "Attack on bhutto convoy kill 130". BBC. 2007-10-19. Retrieved 2017-03-15. 
 13. "Bhutto said she'd blame Musharraf if killed". CNN. 2007-12-28. Retrieved 2017-03-15. 
 14. "Israel, US, Britain Ignored Bhutto Appeals for Protection". Israelnationalnews. 2007-12-28. Retrieved 2017-03-15. 
 15. "Musharraf: Bhutto Knew Of Risks". CBC. 2008-01-25. Retrieved 2017-03-15. 
 16. "Can Musharraf Survive?". Newsweek. 2007-12-27. Retrieved 2017-03-15. 
"https://ml.wikipedia.org/w/index.php?title=ബേനസീർ_ഭൂട്ടോ_വധം&oldid=2583740" എന്ന താളിൽനിന്നു ശേഖരിച്ചത്