ബെലായ്റ്റ് നദി
ബെലായ്റ്റ് നദി (സുംഗായ് ബെലായ്റ്റ്) | |
നദി | |
ബെലായ്റ്റ് നദി, റാസൗ ബൈപ്പാസ് റോഡിൽ നിന്നുള്ള കാഴ്ച്ച
| |
രാജ്യം | ബ്രൂണൈ |
---|---|
പോഷക നദികൾ | |
- ഇടത് | മെൻഡാരം, ദമിത് |
- വലത് | പാലി ബാൻഗുൺ |
നീളം | 206 കി.മീ (128 മൈ) |
ബ്രൂണൈയിലെ ബെലായ്റ്റ് ജില്ലയിലെ ഒരു നദിയാണ് ബെലായ്റ്റ് നദി (മലായ്: സുംഗായ് ബെലായ്റ്റ്). രാജ്യത്തെ നാല് പ്രധാന നദികളിൽ ഏറ്റവും നീളം കൂടിയ നദിയാണിത്.[1]
ചരിത്രം
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധസമയത്ത് 1941 മുതൽ ബ്രൂണൈ മുഴുവൻ 1945 വരെ ജാപ്പനീസ് അധിനിവേശത്തിലായിരുന്നു.[2] 1979 മെയ് 26-ന്, ബോർണിയോയുടെ ഒരേയൊരു ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് ബെലായ്റ്റ് നദിയിൽ എത്തി.[3] 1943-ൽ ഓസ്‌ട്രേലിയയിൽ നിർമ്മിച്ച ഡ്രൈഡോക്ക് മെൽബണിൽ നിന്ന് ഒരു ജാപ്പനീസ് ടഗ് ബോട്ട് ഉപയോഗിച്ച് 50 ദിവസമെടുത്ത് ഇവിടേക്ക് വലിച്ച് എത്തിക്കുകയായിരുന്നു. AD 1001 എന്ന് പേരിട്ട ഈ ഡ്രൈഡോക്ക് കുവാല ബെലായ്റ്റ് കപ്പൽശാല ഏറ്റെടുത്തു. [4][5][6]
നദീതീരം
[തിരുത്തുക]ബെലായ്റ്റ് ജില്ലയിലെ ഏറ്റവും വലിയ മനുഷ്യവാസ കേന്ദ്രങ്ങളിലൊന്നായ കുവാല ബെലായ്റ്റ് ഈ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. [3] പടിഞ്ഞാറൻ കരയിൽ കമ്പോംഗ് സുംഗൈ ടെറാബൻ, കമ്പോംഗ് റസൗ എന്നീ ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നു. [7] കുവാല ബാലായിയിൽ നിന്നാണ് നദി ഇവിടേക്ക് ഒഴുകിയെത്തുന്നത്.[8] ഇത് തെക്കുകിഴക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ ചതുപ്പുനിലത്തിലൂടെ ഏകദേശം 20 മൈൽ (32 കിലോമീറ്റർ) ഒഴുകി ദക്ഷിണ ചൈനാ കടലിലേക്ക് പതിക്കുന്നു.. സുൽത്താന്റെ അമ്പതാം ജന്മദിനാഘോഷത്തിന്റെ സ്മാരകമായ മെനറ സെൻഡേര കെനംഗൻ[9] അടക്കം ബ്രൂണെയിലെ ചരിത്രപ്രധാനമായ ചില സ്ഥലങ്ങൾ ഈ നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. [10] ബ്രൂണെയിൽ നിലവിലുള്ള മൂന്ന് തുറമുഖങ്ങളിൽ ഒന്നാണ് കുവാല ബെലായ്റ്റ് തുറമുഖം. ബ്രൂണെ ഷെൽ കമ്പനിക്കാണ് ഈ തുറമുഖത്തിന്റെ ചുമതല. [11] വാണിജ്യ ആവശ്യങ്ങൾക്കുള്ള ഒരു ചെറിയ ആഴം കുറഞ്ഞ ജെട്ടിയും ഒരു മറൈൻ ഷിപ്പ്‌യാർഡും പ്രധാന തുറമുഖത്തിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "BRUNEI – BELAIT DISTRICT". Borneo Tour Specialist. Archived from the original on 2024-02-27. Retrieved 26 April 2022.
- ↑ Hays, Jeffrey. "LATER HISTORY OF BRUNEI | Facts and Details". factsanddetails.com (in ഇംഗ്ലീഷ്). Retrieved 2022-04-27.
- ↑ 3.0 3.1 "Kuala Belait History, History of Kuala Belait, Kuala Belait City Information :: Traveltill.com". Traveltill. Retrieved 2022-04-26.
- ↑ gp (2019-05-04). "Lest We Forget » Borneo Bulletin Online". Lest We Forget (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-07-24. Retrieved 2022-04-26.
- ↑ Ocean Industry (in ഇംഗ്ലീഷ്). Gulf Publishing Company. 1983. p. 139.
- ↑ "Darwin's Floating Dry-Dock - Page 3 of 3". Naval Historical Society of Australia (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). 2002-12-15. Retrieved 2022-04-27.
- ↑ "www.bsp.com.bn - History of Oil and Gas". 2007-05-15. Archived from the original on 15 May 2007. Retrieved 2022-04-26.
- ↑ "Kuala Belait, the Oil Capital". Kuala Belait, the Oil Capital. Retrieved 2022-04-27.
- ↑ https://www.bruneitourism.com/bruneiplaces/menara-cendera-kenangan/
- ↑ activ8bn. "Menara Cendera Kenangan". Brunei Tourism (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-04-26.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Kuala Belait Port". SHIPNEXT (in ഇംഗ്ലീഷ്). Retrieved 2022-04-26.