ബുറൈദ
ബുറൈദ بريدة | |
---|---|
![]() | |
Coordinates: 26°20′N 43°58′E / 26.333°N 43.967°E | |
Country | ![]() |
Region | Al-Qassim Region |
വിസ്തീർണ്ണം | |
• City | 1,291 കി.മീ.2(498.3 ച മൈ) |
• Metro | 1,290.6 കി.മീ.2(498.3 ച മൈ) |
ജനസംഖ്യ (2010) | |
• City | 6,14,093 |
• ജനസാന്ദ്രത | 480/കി.മീ.2(1,200/ച മൈ) |
സമയമേഖല | UTC+3 (EAT) |
വെബ്സൈറ്റ് | www |
സൗദി അറേബ്യയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ബുറൈദ[1]. അൽ-ഖസീം പ്രവിശ്യയുടെ തലസ്ഥാനം കൂടിയായ ഈ നഗരം അറേബ്യൻ ഉപദ്വീപിന്റെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയിലെ പ്രശസ്ത വ്യാപാര കേന്ദ്രമാണ് ബുറൈദയിലെ പഴം, പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രം.
വേനൽക്കാല ഉത്സവം[തിരുത്തുക]
സൗദിയിൽ വേനൽ അവധിക്കാലം ആരംഭിക്കുന്നതോടെ ബുറൈദയിൽ ഖസീം ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ആഘോഷമാണ് ബുറൈദ സമ്മർ ഫെസ്റ്റിവൽ. ബുറൈദയിൽ കിങ് അബ്ദുല്ല സ്‌റ്റേഡിയത്തിൽ പരമ്പരാഗത നൃത്തവും പാട്ടുമായി ഒരു മാസക്കാലം ആഘോഷം നീണ്ടു നിൽക്കും. ആരോഗ്യം, റോഡ് ട്രാഫിക്, സേഫ്റ്റി സർവീസ് എന്നീ വകുപ്പുകളുടെ ദൃശ്യാവിഷ്‌കാരത്തോടെയുള്ള ബോധവത്കരണ പരിപാടിയും ത്രസിപ്പിക്കുന്ന കായികപ്രകടനങ്ങളും വാഹനാഭ്യാസങ്ങളുമടക്കം വൈവിധ്യമാർന്ന പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും
അവലംബം[തിരുത്തുക]
- ↑ "Buraidah". www.saudinf.com. ശേഖരിച്ചത് 2013 സെപ്റ്റംബർ 9. Check date values in:
|accessdate=
(help)