ബിൽ ബ്രൈസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിൽ ബ്രൈസൺ

ബിൽ ബ്രൈസൺ 2005
ബിൽ ബ്രൈസൺ 2005
ജനനംവില്യം മക്ഗ്വയർ 'ബിൽ' ബ്രൈസൺ
(1951-12-08) ഡിസംബർ 8, 1951  (71 വയസ്സ്)
Des Moines, Iowa, United States
Occupationഎഴുത്തുകാരൻ
Genre
Website
billbryson.co.uk

ജന പ്രിയ ആംഗ്ലോ - അമേരിക്കൻ എഴുത്തുകാരനാണ് വില്യം മക്ഗ്വയർ 'ബിൽ' ബ്രൈസൺ.(ജനനം ഡിസംബർ 8, 1951) നിരവധി യാത്രാവിവരണങ്ങളും ഇംഗ്ലീഷ് ഭാഷ, ശാസ്‌ത്രസാഹിത്യ പുസ്‌തകങ്ങളുമെഴുതിയിട്ടുണ്ട്. ‘എ ഷോർട്‌ ഹിസ്‌റ്ററി ഓഫ്‌ നിയർലി എവരിതിങ്ങ്‌ ഇംഗ്ലണ്ടിൽ മാത്രം മൂന്നുലക്ഷത്തിലേറെ പ്രതികൾ വിറ്റഴിഞ്ഞു.  അമേരിക്കയിൽ ജനിച്ച ബിൽ 1973 ൽ ബ്രിട്ടൻ സന്ദർശിക്കാനെത്തി, അവിടെ തുടരാൻ തീരുമാനിക്കുകയായിരുന്നു.  1995 നും 2003 നുമിടയ്ക്ക് വീണ്ടും അമേരിക്കയിലേക്കു വന്നു. ഡർഹാം സർവകലാശാല യുടെ ചാൻസലറായി  2005 മുതൽ2011 വരെ പ്രവർത്തിച്ചു.[1][2][3][4]

‘നോട്‌സ്‌ ഫ്രം എ സ്‌മാൾ ഐലൻഡ്‌’(1995), എന്ന യാത്രാവിവരണം പ്രസിദ്ധീകരിച്ചതോടെ യു.കെ. യിൽ ശ്രദ്ധേയനായി.  ‘എ ഷോർട്‌ ഹിസ്‌റ്ററി ഓഫ്‌ നിയർലി എവരിതിങ്ങ്‌’ (2003), എന്ന  ശാസ്ത്രസഞ്ചാര കൃതി ലോകമെമ്പാടും വില്പനയിൽ ചരിത്രം സൃഷ്ടിച്ചു .

ആദ്യ കാല ജീവിതം[തിരുത്തുക]

സ്പോർട്സ് ലേഖകനായിരുന്ന ബിൽ ബ്രൈസൺ സീനിയറിന്റെയും ഐറിഷുകാരിയായ ആഗ്നസ് മേരിയുടെയും മകനായി അമേരിക്കയിലെ ഡെയ്മൊയിൻസ്, അയോവയിൽ  ജനിച്ചു.  .[5] മൈക്കൽ(1942–2012), എന്നൊരു സഹോദരനും മേരി ജെയിൻ ​എലിസബത്ത് എന്നൊരു സഹോദരിയുമുണ്ട്. 2006 ൽ പ്രസിദ്ധീകരിച്ച ലൈഫ് ആൻഡ് ടൈംസ് ഓഫ് ദ തണ്ടർബൾട്ട് കിഡ് എന്ന ഗ്രന്ഥത്തിൽ ഡെയ്മൊയിൻസിലെ തന്റെ ബാല്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്മരണകളുണ്ട് . 

ഡ്രേക്ക് സർവകലാശാലയിൽ രണ്ടു വർഷത്തോളം പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല.1972 ൽ നാലു മാസത്തെ യൂറോപ്പ് സന്ദർശനത്തിനിറങ്ങി.  അടുത്ത വർഷം ഹൈസ്കൂൾ കാലത്തെ സുഹൃത്ത് സ്റ്റീഫൻ കാറ്റ്സുമൊത്ത് വീണ്ടും  യൂറോപ്പിലേക്കു മടങ്ങി.[6] 

യുണൈറ്റഡ് കിങ്ഡത്തിലേക്ക്[തിരുത്തുക]

ബിൽ ബ്രൈസൺ പ്രഭാഷണത്തിനിടെ, 2013

1973 ൽ യൂറോപ്പ് യാത്രയ്ക്കിടെ ബ്രിട്ടൺ സന്ദർശിച്ച ബിൽ   അവിടെ തുടരാൻ തീരുമാനിച്ചു.[7] ഒരു മാനസിക രോഗാശുപത്രിയിലായിരുന്നു ജോലി.[8] അവിടെ നഴ്സായിരുന്ന സിന്തിയാ ബില്ലനെ പിന്നീട് വിവാഹം കഴിച്ചു [8] 1975 ൽ ഡെയ്മൊയിൻസിലേക്കു സർവകലാശാലാ ഡിഗ്രി പൂർത്തിയാക്കാനായി രണ്ടു പേരും മടങ്ങി.  1977 ൽ ബ്രിട്ടനിൽ സ്ഥിരതാമസമായി.[9]

പത്രപ്രവർത്തകനായാണ്‌ ജോലി തുടങ്ങുന്നത്‌. പിന്നെ മുഴുവൻസമയ എഴുത്തുകാരനായി. ടൈംസ് പത്രത്തിന്റെ ബിസിനസ് വിഭാഗത്തിന്റെ കോപ്പി എഡിറ്ററും ഇൻഡിപെൻഡന്റ് പത്രത്തിന്റെ ദേശീയ ഉപ മേധാവിയുമായി പ്രവർത്തിച്ചു.  1987, ൽ പത്ര പ്രവർത്തനമുപേക്ഷിച്ചു.  മുഴുവൻസമയ എഴുത്തുകാരനായി.

ബില്ലിന് ബ്രിട്ടനിലും അമേരിക്കയിലുമായി ഇപ്പോൾ ഇരട്ട പൗരത്വമുണ്ട്.[8]

രചനകൾ[തിരുത്തുക]

2003, ലെ ലോക പുസ്തക ദിനത്തിൽ ബ്രിട്ടീഷ് വോട്ടർമാർ ബ്രൈസന്റെ ‘നോട്‌സ്‌ ഫ്രം എ സ്‌മാൾ ഐലൻഡ്‌’ എന്ന പുസ്തകം ബ്രിട്ടീഷ് വ്യക്തിത്വത്തിന്റെ ചുരുക്കമായി തെരഞ്ഞെടുത്തു.[10] ആ വർഷം അദ്ദേഹത്തെ ഇംഗ്ലീഷ് പൈതൃകത്തിന്റെ കമ്മീഷണറായി നിയമിച്ചു.  2006 നവംബറിൽ അന്നത്തെ ബ്രിട്ടൺ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിനെ ബിൽ ഇന്റർവ്യൂ ചെയ്തു .[11]

ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്ന  ദ മദർ ടങ്, മേഡ് ഇൻ അമേരിക്ക എന്നീ രണ്ടു കൃതികൾ ബില്ലെഴുതിയിട്ടുണ്ട്.  

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

ഡർഹാം സർവകലാശാല യുടെ ചാൻസലറായി ബിൽ ബ്രൈസൺ

2004 ൽ എ ഷോർട്‌ ഹിസ്‌റ്ററി ഓഫ്‌ നിയർലി എവരിതിങ്ങ്‌ എന്ന ഗ്രന്ഥത്തിന് അവന്റിസ് പുരസ്കാരവും 2005 ൽ യൂറോപ്യൻ യൂണിയന്റെ ദെക്കാർത്തസ് പുരസ്കാരവും ലഭിച്ചു. [12][12] 2005 ൽ തന്നെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ പ്രസിഡന്റ് പുരസ്കാരവും ലഭിച്ചു. 2007 ൽ ബോസ്റ്റൺ ശാസ്ത്ര മ്യൂസിയത്തിന്റെ ബ്രാഡ്ഫോർഡ് വാഷ്ബോൺ പുരസ്കാരം ലഭിച്ചു. 

2013 ൽ റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുത്തു. [13] ഈ ബഹുമതിക്കർഹനാകുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യയാളായി.[14][15]  

മലയാളത്തിൽ[തിരുത്തുക]

എ ഷോർട്‌ ഹിസ്‌റ്ററി ഓഫ്‌ നിയർലി എവരിതിങ്ങ്‌ എന്ന പുസ്തകത്തിൻറെ മലയാള പരിഭാഷ പ്രപഞ്ച മഹാകഥ- എല്ലാ പ്രപഞ്ച വസ്തുക്കളുടെയും ഹ്രസ്വ ചരിത്രം എന്ന പേരിൽ ഡി സി ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.[16]

കൃതികൾ[തിരുത്തുക]

Title Publication Date Genre Notes
ദ പാലസ് അണ്ടർ ദ ആൽപ്സ് ആൻഡ് ഓവർ 200 അദർ അൺ യൂസുവൽ അൺസ്പോയിൽഡ് ആൻഡ് ഇൻഫ്രീക്വന്റ്‌ലി വിസിറ്റഡ് സ്പോട്ട്സ് ഇൻ 16 യൂറോപ്യൻ കൺട്രീസ്[17] 1985-01-? യാത്ര
ദ ലോസ്‌ട്‌ കോണ്ടിനന്റ്‌ 1989-08-? യാത്ര
മദർ ടങ്ങ്‌(UK) 1990-06-01 ഭാഷ
Adapted for Journeys in English in 2004 for BBC Radio 4.
നെയ്‌ദർ ഹിയർ നോർ ദേർ 1992-02-01 യാത്ര Featuring Stephen Katz
മെയ്‌ഡ്‌ ഇൻ അമേരിക്ക (U.S.) 1994-07-04 ഭാഷ
നോട്‌സ്‌ ഫ്രം എ സ്‌മാൾ ഐലൻഡ്‌ 1996-05-16 യാത്ര Adapted for television by Carlton Television in 1998.
എ വോക്‌ ഇൻ ദ വുഡ്‌സ്‌ 1998-05-04 യാത്ര Featuring Stephen Katz
നോട്‌സ്‌ ഫ്രം എ ബിഗ്‌ കൺട്രി (UK)   1999-01-01 യാത്ര
ഡൗൺ അണ്ടർ (UK)  2000-06-06 യാത്ര
ബ്രൈസൺസ് ഡിക്ഷണറി ട്രബിൾസം വേഡ്സ് 2002-09-17 ഭാഷ
വാക്ക് എബൗട്ട് 2002-10-01 യാത്ര Single volume containing Down Under and A Walk in the Woods.
ആഫ്രിക്കൻ ഡയറി 2002-12-03 യാത്ര Travels in Africa for CARE International.
എ ഷോർട്‌ ഹിസ്‌റ്ററി ഓഫ്‌ നിയർലി എവരിതിങ്ങ്‌ 2003-05-06 ശാസ്ത്രം
ലൈഫ് ആൻഡ് ടൈംസ് ഓഫ് ദ തണ്ടർബൾട്ട് കിഡ് 2006-10-17 ഓർമ്മ
ഷേക്സ്പീയർ ദ വേൾഡ് അസ് എ സ്റ്റേജ് 2007-01-01 ജീവചരിത്രം
ബ്രൈസൺസ് ഡിക്ഷണറി  ഫോർ റൈറ്റേഴ്‍സ് ആൻഡ് എഡിറ്റർസ്  2008-05-20 ഭാഷ
ഐക്കൺ ഓഫ് ഇംഗ്ലണ്ട്
2008-09-09 ചരിത്രം A collection of essays from various contributors, edited by Bryson
എ ഷോർട്‌ ഹിസ്‌റ്ററി ഓഫ്‌ നിയർലി എവരിതിങ്ങ്‌ 2009-10-27 ശാസ്ത്രം
അറ്റ് ഹോം: എ ഷോർട്ട് ഹിസ്റ്ററി ഓഫ് പ്രൈവറ്റ് ലൈഫ് 2010-12-05 ചരിത്രം
ഒൺ സമ്മർ: അമേരിക്ക, 1927 2013-10-01 ചരിത്രം
ദ റോഡ് ടു ലിറ്റിൽ ഡ്രിബ്ലിംഗ്: മോർ നോട്ട്സ് ഫ്രം എ സ്മാൾ ഐലാൻഡ്   2015-10-08 യാത്ര
ദി ബോഡി എ ഗൈഡ് ഫോർ ഒക്ക്യുപെൻസ്[18] 2019-10-03 ശാസ്ത്രം

അവലംബം[തിരുത്തുക]

  1. Bill Bryson Profile at Durham University
  2. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ബിൽ ബ്രൈസൺ
  3. ബിൽ ബ്രൈസൺ ശേഖരിക്കപ്പെട്ട വാർത്തകളും വിവരണങ്ങളും. ദി ഗാർഡിയനിൽ
  4. ബിൽ ബ്രൈസൺ വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
  5. The Life and Times of the Thunderbolt Kid, p121.
  6. http://www.usatoday.com/story/life/movies/2015/09/01/bill-brysons-stephen-katz/71494350/
  7. http://www.theguardian.com/books/2015/mar/14/bill-bryson-books-interview-follow-up-notes-from-a-small-island
  8. 8.0 8.1 8.2 http://www.belfasttelegraph.co.uk/life/books/bill-bryson-im-american-but-i-cheer-for-england-now-in-the-world-cup-until-they-get-kicked-out-34136384.html
  9. Longden, Tom. "Famous Iowans: Bill Bryson". Des Moines Register.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Bryson tops 'England' poll". BBC News. 2003-03-06. ശേഖരിച്ചത് 2008-08-05.
  11. PM in conversation with Bill Bryson (പ്രസിദ്ധീകരിച്ചത് 2006-11-30), 2006-11-29, മൂലതാളിൽ നിന്നും 2007-10-27-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2009-04-10
  12. 12.0 12.1 Pauli, Michelle (2005-12-07). "Bryson wins Descartes prize for his guide to science". The Guardian. London.
  13. "Mr Bill Bryson OBE FRS Honorary Fellow". London: Royal Society. മൂലതാളിൽ നിന്നും 2015-10-05-ന് ആർക്കൈവ് ചെയ്തത്.
  14. "New Fellows 2013". Royal Society. 2013-05-02. ശേഖരിച്ചത് 2012-05-03.
  15. "Honorary Fellows of the Royal Society". Royal Society. 2013-05-23. ശേഖരിച്ചത് 2013-11-24.
  16. www.dcbooks.com (2019-02-02). "പ്രപഞ്ചമഹാകഥ" (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). ശേഖരിച്ചത് 2021-05-18.
  17. http://www.wanderlust.co.uk/magazine/articles/interviews/bill-bryson-interview-author
  18. "Bill Bryson returns with The Body: A Guide for Occupants". ശേഖരിച്ചത് 2021-05-18.
"https://ml.wikipedia.org/w/index.php?title=ബിൽ_ബ്രൈസൺ&oldid=3751089" എന്ന താളിൽനിന്ന് ശേഖരിച്ചത്