ബംഗ്ലാദേശിന്റെ ദേശീയപതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Bangladesh
Flag of Bangladesh.svg
NameThe Red & Green (ബംഗാളി: লাল-সবুজ)
UseNational flag
Adopted17 January 1972
DesignA red disc on a green field.
Civil Ensign of Bangladesh.svg
Civil Ensign of Bangladesh
UseCivil ensign
DesignA Red Ensign with the national flag of Bangladesh in the canton.
Naval Ensign of Bangladesh.svg
Naval Ensign of Bangladesh
UseNaval ensign
DesignA White Ensign with the national flag of Bangladesh in the canton.
Flag of Bangladesh (1971).svg
Flag used during Liberation War (1971)
UseFormer flag
Adopted2 March 1971
DesignA red disc with a golden outline of Bangladesh on a green field.

1972 ജനുവരി 17-നാണ് ബംഗ്ലാദേശിന്റെ ദേശീയപതാക (ബംഗാളി: বাংলাদেশের জাতীয় পতাকা pronounced: [baŋlad̪eʃer dʒat̪ie̯o pɔt̪aka]) ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടത്. പച്ച പശ്ചാത്തലത്തിലെ ചുവന്ന വൃത്തമായാണ് രൂപം. വൃത്തം സ്തംഭത്തിനടുത്തേയ്ക്ക് ചെറുതായി നീക്കിയാണ് വരേണ്ടത് (കൊടി പറക്കുമ്പോൾ മദ്ധ്യഭാഗത്തായി തോന്നുവാനാണ് ഇത്). സൂര്യൻ ബംഗാളിന് മുകളിൽ ഉദിക്കുന്നതായാണ് ഈ ദൃശ്യം സൂചിപ്പിക്കുന്ന‌ത്. ചുവപ്പ് നിറം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയവരുടെ രക്തത്തെ സൂചിപ്പിക്കുന്നു. പച്ചനിറം ബംഗ്ലാദേശിന്റെ ഫലഭൂയിഷ്ടിയെ സൂചിപ്പിക്കുന്നു. 1971-ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള യുദ്ധസമയത്ത് ഉപയോഗിച്ചിരുന്ന സമാനമായ ഒരു കൊടിയെ അടിസ്ഥാനമാക്കിയാണ് ഈ കൊടി രൂപകൽപ്പന ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ ഒരു മഞ്ഞനിറത്തിലുള്ള ഭൂപടം ഈ കൊടിയുടെ ചുവന്ന വൃത്തത്തിനുള്ളിലുണ്ടായിരുന്നു. 1972-ൽ ഈ കൊടി ഒഴിവാക്കപ്പെട്ടു. കൊടിയുടെ ഇരുവശത്തും ഭൂപടം കൃത്യമായി വരുവാനുള്ള ബുദ്ധിമുട്ടായിരുന്നു ഇതിന്റെ ഒരു കാരണം.[1]

ഉദ്ഭവം[തിരുത്തുക]

1970 ജൂൺ 6-ന് സ്വാധീൻ ബംഗ്ല ന്യൂക്ലിയസിൽ പെട്ട ചില വിദ്യാർത്ഥി നേതാക്കളാണ് കൊടിയുടെ ആദ്യ രൂപകൽപ്പന നടത്തിയത്. ഡാക്ക സർവ്വകലാശാലയുടെ ഇക്‌ബാൽ ഹാളിലെ 108-ആം റൂമിൽ വച്ചായിരുന്നു ഇത്. ഇപ്പോൾ ഈ ഹാൾ സർജന്റ് സഹ്രുൾ ഹക് ഹാൾ എന്നാണ് അറിയപ്പെടുന്നത്. കാസി ആരെഫ് അഹമദ്, എ.എസ്.എൻ. അബ്ദുർ റബ്, ഷാജഹാൻ സിറാജ്, മനിറുൾ ഇസ്ലാം, സ്വപൻ കുമാർ ചൗധരി, കമറുൾ ആലം ഖാൻ, ഹസനുൾ ഹഖ് ഇനു, യൂസഫ് സലാഹുദ്ദീൻ അഹമദ് എന്നിവരും മറ്റ് ചിലരുമാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. ധാക്ക ന്യൂ മാർക്കറ്റിലെ അപ്പോളോ ടയേഴ്സ് ഉടമ ബസ്ലുർ റഹ്മാൻ ലസ്കർ നൽകിയ തുണി ഉപയോഗിച്ചാണ് പതാക നിർമിച്ചത്.[2] കിഴക്കൻ പാകിസ്താന്റെ (ഇപ്പോൾ ബംഗ്ലാദേശ്) ഭൂപടം ചുവന്ന വൃത്തത്തിന്റെ മദ്ധ്യത്തിൽ ഉണ്ടായിരുന്നു.[3][4] ചുവന്ന വൃത്തത്തിന്റെ മദ്ധ്യത്തിലായി ഭൂപടം പെയിന്റ് ചെയ്തത് ശിബ് നാരായൺ ദാസ് എന്ന വ്യക്തിയാണ്.[5] 1971 മാർച്ച് 2-ന് ഈ പതാകയുടെ ആദ്യ രൂപം ബംഗ്ലാദേശിൽ ആദ്യമായി ഉയർത്തപ്പെട്ടു. ധാക്ക സർവ്വകലാശാലയിലായിരുന്നു ഇത് നടന്നത്. വിദ്യാർത്ഥി നേതാവ് എ.എസ്.എം. അബ്ദുർ റബ് ആയിരുന്നു കൊടി ഉയർത്തിയത്. അദ്ദേഹം അന്ന് ധാക്ക സർവ്വകലാശാല സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡന്റായിരുന്നു.[6] പടിഞ്ഞാറൻ പാകിസ്താന്റെ ചിഹ്നങ്ങളാണെന്ന് കരുതപ്പെട്ട ചന്ദ്രക്കലയും നക്ഷ‌ത്രവും ഒഴിവാക്കിയാണ് പതാക രൂപക‌ൽപ്പന ചെയ്തത്. പച്ചനിറം ബംഗ്ലാദേശിന്റെ ഫലഭൂയിഷ്ടിയെ സൂചിപ്പിക്കുന്നു.[1][7][8][9] 1972 ജനുവരി 13-ന് പതാകയിൽ മാറ്റം വരുത്തി. നടുക്കുള്ള ഭൂപടം ഒഴിവാക്കുകയും ചുവന്ന വൃത്തം സ്തംഭത്തിനടുത്തേയ്ക്ക് മാറ്റുകയുമായിരുന്നു ചെയ്തത്. ചുവന്ന വൃത്തം ബംഗ്ലാദേശികൾ സ്വാതന്ത്ര്യത്തിനായി ചൊരിഞ്ഞ രക്തത്തെ സൂചിപ്പിക്കുന്നു.[9]

രൂപകൽപ്പന[തിരുത്തുക]

ബംഗ്ലാദേശ് ഗവണ്മെന്റിന്റെ നിർദ്ദേശമനുസരിച്ച്,[10] രൂപകൽപ്പന സംബന്ധിച്ച ചട്ടങ്ങൾ ഇവയാണ്:

 • ബോട്ടിൽ ഗ്രീൻ എന്ന നിറമാണ് (ഒരുതരം പച്ച) പതാകയ്ക്കുള്ളത്. 10:6 അനുപാതത്തിലുള്ള ചതുരമാണ് ആകൃതി. നടുക്കായി ചുവന്ന ഒരു വൃത്തമുണ്ട്.
 • കൊടിയുടെ നീളത്തിന്റെ അഞ്ചിലൊന്നാണ് ചുവന്ന വൃത്തത്തിന്റെ വ്യാസാർത്ഥം. നീളത്തിന്റെ ഇരുപതിൽ ഒൻപതും വീതിയുടെ പകുതിയും തമ്മിൽ ചേരുന്ന ബിന്ദുവിലാണ് വൃത്തത്തിന്റെ മദ്ധ്യഭാഗം.
 • പച്ച നിറത്തിലുള്ള പശ്ചാത്തലം പ്രോസയോൺ ബ്രില്യന്റ് ഗ്രീൻ H-2RS 50 പാർട്ട്സ് പെർ 1000 എന്ന നിറത്തിലായിരിക്കും. ചുവന്ന വൃത്തം പ്രോസയോൺ ബ്രില്യന്റ് ഓറഞ്ച് H-2RS 60 പാർട്ട്സ് പെർ 1000 എന്ന നിറത്തിലായിരിക്കും.
 • കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച് 10 അടി × 6 അടി (3.0 മീ × 1.8 മീ); 5 അടി × 3 അടി (1.52 മീ × 0.91 മീ); 2 12 അടി × 1 12 അടി (760 മി.മീ × 460 മി.മീ) എന്നീ വലിപ്പങ്ങൾ ഉപയോഗിക്കാം. കാറിൽ ഉപയോഗിക്കാവുന്ന കൊടിയുടെ വലിപ്പം 12 12 ഇഞ്ച് × 7 12 ഇഞ്ച് (320 മി.മീ × 190 മി.മീ) ആയി നിജപ്പെടു‌ത്തിയിരിക്കുന്നു. ഉഭയകക്ഷ കോൺഫറൻസുകളിൽ 10 ഇഞ്ച് × 6 ഇഞ്ച് (250 മി.മീ × 150 മി.മീ) എന്ന അളവിലുള്ള കൊടിയാണ് ഉപയോഗിക്കുന്നത്.

പ്രോട്ടോക്കോൾ[തിരുത്തുക]

ധാക്ക സർവ്വകലാശാല കാമ്പസ്. 1971 മാർച്ച് രണ്ടിന് ഇവിടെയാണ് കൊടി ആദ്യമായി ഉയർത്തിയത്

പ്രധാനപ്പെട്ട ഗവണ്മെന്റ് കെട്ടിടങ്ങളിലെല്ലാം പ്രവൃത്തി ദിവസങ്ങളിൽ ബംഗ്ലാദേശ് ദേശീയ പതാക ഉയർത്താറുണ്ട്. എല്ലാ മിനിസ്റ്റർമാർക്കും സെക്രട്ടറിയേറ്റ് കെട്ടിടങ്ങളിലും ഹൈക്കോർട്ട് ഓഫീസിലും ജില്ലാ ജഡ്ജിമാർക്കും സെഷൻസ് ജഡ്ജിമാർക്കും, പോലീസ് സ്റ്റേഷനിലും, സ്കൂളുകളിലും മറ്റും കൊടി ഉയർത്താവുന്നതാണ്. ഇതിനായുള്ള ലിസ്റ്റ് ഗവണ്മെന്റ് പുറത്തുവിടാറുണ്ട്.[10]

ഔദ്യോഗിക വസതികൾ[തിരുത്തുക]

താഴെപ്പറയുന്നവർ പതാകൻ അവരുടെ ഔദ്യോഗിക വസതിയിൽ ഉയർത്തേണ്ടതാണ്:[10]

 • ബംഗ്ലാദേശ് പ്രസിഡന്റ്
 • ബംഗ്ലാദേശ് പ്രധാനമന്ത്രി
 • പാർലമെന്റ് സ്പീക്കർ
 • ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്
 • കാബിനറ്റ് മന്ത്രിമാർ
 • ചീഫ് വിപ്പ്
 • പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ
 • പാർലമെന്റിലെ പ്രതിപക്ഷ നേതാവ്
 • സഹമന്ത്രിമാർ
 • ഡപ്യൂട്ടി മന്ത്രിമാർ
 • വിദേശങ്ങളിലെ നയതന്ത്ര മിഷനുകളിലെ തലവന്മാർ
 • ചിറ്റഗോങ് ഹിൽ ട്രാക്റ്റ്സ് ചെയർമാൻ (രങ്കമതി, ഖഗ്രാചാരി, ബന്തർബൻ എന്നീ ജില്ലകൾ)

മോട്ടോർ വാഹനങ്ങളിലും കപ്പലുകളിലും[തിരുത്തുക]

താഴെപ്പറയുന്ന വ്യക്തികൾക്ക് കൊടി അവരുടെ മോട്ടോർ വാഹനങ്ങളിലും കപ്പലുകളിലും ഉപയോഗിക്കാവുന്നതാണ്:[10]

 • ബംഗ്ലാദേശ് പ്രസിഡന്റ്
 • ബംഗ്ലാദേശ് പ്രധാനമന്ത്രി
 • പാർലമെന്റ് സ്പീക്കർ
 • ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്
 • കാബിനറ്റ് മന്ത്രിമാർ
 • ചീഫ് വിപ്പ്
 • പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ
 • പാർലമെന്റിലെ പ്രതിപക്ഷ നേതാവ്
 • വിദേശങ്ങളിലെ നയതന്ത്ര മിഷനുകളിലെ തലവന്മാർ

പ്രദർശനം[തിരുത്തുക]

ബംഗ്ലാദേശ് കൊടിയുമായി കുട്ടികൾ.

ബംഗ്ലാദേശ് ദേശീയ പതാക രാജ്യ‌ത്താകമാനം ഗവണ്മെന്റ് കെട്ടിടങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ നയതന്ത്ര മിഷനുകളിലും താഴെപ്പറയുന്ന ദിവസങ്ങളിൽ ഈ പതാക ഉയർത്താറുണ്ട്:[10]

പകുതി താഴ്ത്തിക്കെട്ടുക[തിരുത്തുക]

താഴെപ്പറയുന്ന ദിവസങ്ങളിൽ കൊടി പകുതിമാത്രമേ ഉയർത്താറുള്ളൂ:[10]

താഴെപ്പറയുന്ന ദിവസങ്ങൾ ഗവണ്മെന്റ് നോട്ടിഫൈ ചെയ്തിട്ടുണ്ട്:

ലോക റെക്കാഡ്[തിരുത്തുക]

2013 ഡിസംബർ 16-ന് ബംഗ്ലാദേശിന്റെ 42-ആമത് വിജയദിവസം 27,117 ആൾക്കാർ ധാക്കയിലെ നാഷണൽ പരേഡ് ഗ്രൗണ്ടിൽ ഒത്തുകൂടി ഒരു മനുഷ്യ പതാക രൂപീകരിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ-ദേശീയ പതാകയായി ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[12][13][14]

ഇതും കാണുക[തിരുത്തുക]

സാമ്യമുള്ള പതാകകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 Flag of Bangladesh, Flags of the World.
 2. http://www.prothom-alo.com/pachmisheli/article/98845/আমাদের_জাতীয়_পতাকা[പ്രവർത്തിക്കാത്ത കണ്ണി]
 3. 'সাক্ষাত্কার-ইউসুফ সালাহউদ্দিন আহমেদ', [1], ২০১৪
 4. 'সাক্ষাত্কার-ইউসুফ সালাহউদ্দিন আহমেদ', [2], ২০১৪
 5. 'আমাদের জাতীয় পতাকার ইতিহাস', আমাদের সময়, ডিসেম্বর ৩, ২০০৯
 6. Glassie, Henry and Mahmud, Feroz. 2008. Living Traditions. Cultural Survey of Bangladesh Series-II. Asiatic Society of Bangladesh. Dhaka. p.580
 7. "Lonely Planet: Bangladesh", 4th Edition, Lonely Planet Publications, (December 2000), ISBN 0-86442-667-4.
 8. "Flag description". The world fact book. CIA USA. മൂലതാളിൽ നിന്നും 1 ജൂലൈ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 മേയ് 2013.
 9. 9.0 9.1 "flag of Bangladesh". Encyclopedia Britannica. ശേഖരിച്ചത് 5 മാർച്ച് 2016.
 10. 10.0 10.1 10.2 10.3 10.4 10.5 PEOPLE'S REPUBLIC OF BANGLADESH FLAG RULES, 1972 (Revised up to 2005) Archived 2017-11-18 at the Wayback Machine., Government of Bangladesh, Cabinet Division
 11. AnydayGuide. "National Mourning Day in Bangladesh / August 15, 2016". AnydayGuide. ശേഖരിച്ചത് 19 ഫെബ്രുവരി 2016.
 12. http://bdnews24.com/bangladesh/2014/01/04/bangladeshs-human-flag-in-guinness-world-records
 13. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 18 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 നവംബർ 2016.
 14. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 16 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 നവംബർ 2016.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]