ഫ്രാൻസിസ് തടത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ഫ്രാൻസിസ് തടത്തിൽ.[1][2] അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമമായ കേരള ടൈംസിൻറെ ചീഫ് എഡിറ്ററായിരുന്ന അദ്ദേഹത്തിൻറെ രണ്ടര പതിറ്റാണ്ടോളം നീണ്ട മാധ്യമപ്രവർത്തനത്തിലെ അനുഭവങ്ങളുടെ പുസ്തകം, 'നാലാം തൂണിനപ്പുറം' വളരെയധികം നിരൂപക പ്രശംസ നേടിയിരുന്നു. 2022ലെ ഫൊക്കാന(Federation of Kerala Associations in North America) പുരസ്കാരങ്ങളിൽ ഈ പുസ്തകത്തിന്, മികച്ച ജീവിതാനുഭവകുറിപ്പുകൾക്കുള്ള സാഹിത്യ പുരസ്കാരവും മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരവും ലഭിച്ചു. 2018ലും മികച്ച മാധ്യമ പ്രവർത്തകനുള്ള ഫൊക്കാന പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.[3][2][4]

മുത്തങ്ങ വെടിവയ്പ്പിനെ കുറിച്ചും മാറാട് കലാപത്തെ കുറിച്ചും വിവിധ മാദ്ധ്യമങ്ങളിൽ ഫ്രാൻസിസ് എഴുതിയ റിപ്പോർട്ടുകൾ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. മാറാട് കമ്മീഷൻറെ ഫൈനൽ റിപ്പോർട്ടിൽ മാറാട് സംഭവത്തിലെ ഫ്രാൻസിസിൻറെ ശ്രദ്ധേയമായ കണ്ടെത്തലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ദേവഗിരി കോളജിലെ അധ്യാപകനായിരുന്ന പരേതനായ പ്രഫ. ടി.കെ. മാണിയുടേയും എലിസബത്ത് കരിംതുരുത്തേലിൻറേയും പതിനൊന്ന് മക്കളിൽ പത്താമത്തെ മകനായ ഫ്രാൻസിസ്, ദീപിക ദിനപത്രത്തിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. ദീപികയുടെ വിവിധ ബ്യൂറോകളിൽ ബ്യൂഫോ ചീഫായും ഇരുന്നിട്ടുള്ള ഫ്രാൻസിസ് മംഗളം ദിനപത്രത്തിൻറെ കോഴിക്കോട് യൂണിറ്റിൽ ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. 27 വർഷത്തെ കേരളത്തിലെ പത്രപ്രവർത്തനത്തിനുശേഷം 2006 ജനുവരിയിൽ അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം തുടക്കത്തിൽ, അവിടത്തെ പല പത്രങ്ങൾക്കുവേണ്ടിയും ഫ്രീലാൻസായി പ്രവർത്തിക്കുകയുണ്ടായി. ഇ മലയാളി ന്യൂസ് പോർട്ടലിൽ ന്യൂസ് എഡിറ്ററായും അമേരിക്കൻ മലയാളി ചാനലായ എം.സി.എൻ. ചാനലിൻറെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ന്യൂ ജെഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻറെ അംഗമായിരുന്നു.[5][6][7]

രക്താർബുദത്തെതുടർന്ന്, 2022 ഒക്ടോബർ 19ന് ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലുള്ള (East Hanover Township, New Jersey) വീട്ടിൽവെച്ചായിരുന്നു അന്ത്യം. ന്യൂജേഴ്സിയിൽ അക്യൂട്ട് കെയർ നഴ്സ് പ്രാക്ടീഷണറായ നെസി തോമസാണ് ഭാര്യ. ഐറിൻ എലിസബത്ത്, ഐസക് ഇമ്മാനുവേൽ എന്നിവർ മക്കളാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിൽ അമേരിക്കയിൽ അന്തരിച്ചു". asianetnews. 2022-10-19. Archived from the original on 2023-10-02. Retrieved 2023-10-02.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 "മാധ്യമപ്രവർത്തകന് ഫ്രാൻസിസ് തടത്തിൽ അന്തരിച്ചു". twentyfournews. 2022-10-19. Archived from the original on 2022-10-22. Retrieved 2023-10-02.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ഫൊക്കാന മാധ്യമ പുരസ്കാരം സമ്മാനിച്ചു". mathrubhumi. 2022-07-22. Archived from the original on 2022-07-23. Retrieved 2023-10-03.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ ഇരട്ട അംഗീകാരം". manoramaonline. 2022-07-18. Archived from the original on 2023-10-02. Retrieved 2023-10-02.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "പ്രമുഖ മാധ്യമ പ്രവർത്തകനും കേരള ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാൻസിസ് തടത്തിൽ അന്തരിച്ചു". flashnewsonline. 2022-10-19. Archived from the original on 2023-10-03. Retrieved 2023-10-03.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "കേരളാ ടൈംസ് ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ അന്തരിച്ചു". deshabhimani. 2022-10-19. Archived from the original on 2022-10-19. Retrieved 2023-10-02.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "മാധ്യമപ്രവർത്തകൻ തടത്തിൽ ഫ്രാൻസിസ് നിര്യാതനായി". madhyamam. 2022-10-20. Archived from the original on 2022-10-20. Retrieved 2023-10-02.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_തടത്തിൽ&oldid=3978713" എന്ന താളിൽനിന്ന് ശേഖരിച്ചത്