ഉള്ളടക്കത്തിലേക്ക് പോവുക

മാറാട് കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2003 മെയ് 2നാണ് മാറാട് കൂട്ടക്കൊല നടന്നത്. ആയുധധാരികളായ അക്രമികൾ മാറാട് കടപ്പുറത്ത് മത്‌സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന എട്ടുപേരെ കൊല്ലുകയും, നിരവധി പേർക്ക് പരിക്കേല്പിക്കുകയും ചെയ്ത സം‌ഭവമാണ്‌.2002ൽ പുതുവർഷാഘോഷവുമായി തുടങ്ങിയ തർക്കം 2 മുസ്ലിംകളുടെയും 3 ഹിന്ദുക്കളുടെയും കൊലപാതകത്തിൽ കലാശിച്ചിരുന്നു.[1]

ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷൻ

[തിരുത്തുക]

ജസ്റ്റിസ് തോമസ് പി ജോസഫ്[2] കമ്മീഷൻ അന്വേഷണത്തിൽ കൂട്ടക്കൊലക്ക് പിന്നിൽ ഇരു വിഭാഗങ്ങളിലെയും നേതാക്കന്മാർക്ക് പങ്ക് ഉണ്ടെന്നും വിദേശ ഏജൻസികളുടെ പങ്ക് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ട് നൽകി. തുടർന്ന് അന്വേഷണത്തിനായി കേസ് സി.ബി.ഐയ്ക്കു കൈമാറി

അനന്തരഫലങ്ങൾ

[തിരുത്തുക]

കൂട്ടക്കൊലയെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന എ.കെ. ആന്റണി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ചുമതല തോമാസ്സ് പി ജോസഫിനായിരുന്നു. ആ റിപ്പോർട്ടനുസരിച്ച് ഇരു വിഭാഗങ്ങളിലെയും പ്രാദേശിക നേതൃത്വത്തിന്റെയും സമ്മതത്തോടു കൂടിയാണ് കൂട്ടക്കൊല കൂട്ടക്കൊല നടന്നത്.[3] 2001ൽ മാറാടിലെ മീൻ പിടുത്തക്കാർ തമ്മിലുണ്ടായ ചെറിയ തർക്കം ഹിന്ദു ഐക്യവേദി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, സംഘടനകൾ രാഷ്ടീയ മുതലെടുപ്പിന് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും റിപ്പോർട്ടിൽ പറയുന്നു[4]

സി.ബി.ഐ. അന്വേഷണം

[തിരുത്തുക]

മാറാട് കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹരജി 2009 ഫെബ്രുവരി 10-ന് കേരള ഹൈക്കോടതി തള്ളി. [5] കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ ആറു തവണ കേന്ദ്ര സർക്കാരിന്‌ കത്തയച്ചിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിട്ട് 2016 നവംബർ 10ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കൊളക്കാടൻ മൂസ ഹാജി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ഉത്തരവ്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരെ പ്രതികളാക്കി 2017 ജനുവരി 19ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-08. Retrieved 2008-12-31.
  2. https://archive.org/stream/ThomasPJosephCommissionOfInquiry-maradCommunalDistrabances/marad-report-part-I_djvu.txt
  3. "Marad massacre: Kerala govt for CBI probe" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. 2006 സെപ്റ്റംബർ 27. Retrieved 2019 ജനുവരി 31. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://www.rediff.com/news/2006/sep/28gi.htm
  5. "മാറാട്‌ കേസ്‌: സി.ബി.ഐ അന്വേഷണം വേണ്ടെന്ന്‌ ഹൈക്കോടതി". മാതൃഭൂമി. ഫെബ്രുവരി 10, 2009. Retrieved ഫെബ്രുവരി 10, 2009.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മാറാട്_കൂട്ടക്കൊല&oldid=4521994" എന്ന താളിൽനിന്ന് ശേഖരിച്ചത്