ഫുട്ബോൾ ലോകകപ്പ് 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2018 ഫിഫ ലോകകപ്പ്
Чемпионат мира по футболу FIFA 2018
Chempionat mira po futbolu FIFA 2018
2018 FIFA World Cup official logo
Tournament details
ആതിഥേയ രാജ്യം റഷ്യ
തീയതികൾ14ജൂൺ – 15ജൂലൈ
ടീമുകൾ32 (from 5 confederations)
വേദി(കൾ)12 (in 11 host cities)
ഒടുവിലത്തെ സ്ഥാനപട്ടിക
ചാമ്പ്യന്മാർ ഫ്രാൻസ് (2-ആം title)
റണ്ണർ-അപ്പ് ക്രൊയേഷ്യ
മൂന്നാം സ്ഥാനം ബെൽജിയം
നാലാം സ്ഥാനം ഇംഗ്ലണ്ട്
Tournament statistics
കളിച്ച മത്സരങ്ങൾ64
അടിച്ച ഗോളുകൾ169 (2.64 per match)
കാണികൾ30,31,768 (47,371 per match)
Top scorer(s)ഇംഗ്ലണ്ട് ഹാരി കെയ്ൻ (6 ഗോളുകൾ)
മികച്ച കളിക്കാരൻക്രൊയേഷ്യ Luka Modrić
2014
2022

ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്നത്. ജൂലൈ 15-നു നടന്ന ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ഫ്രാൻസ് ജേതാക്കളായി. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ (യൂറോപ്പ്, ഏഷ്യ).[1] യുറോപ്പ് ഇത് 11-ാം തവണയാണ് ലോകകപ്പിന് വേദിയാകുന്നതെങ്കിലും കിഴക്കൻ യൂറോപ്പിൽ ഇതാദ്യമാണ്. ഏറ്റവും പണം മുടക്കിയ ലോകകപ്പും ഇത് തന്നെ, $14.2 ദശലക്ഷം. വീഡിയോ അസിസ്റ്റന്റ് റഫറീസ് (VARs) സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ചതും റഷ്യയിലാണ്. സാബിവാക്ക എന്ന ചെന്നായയാണ് ഈ ലോകകപ്പിന്റെ ഭാഗ്യചിഹ്നം. ടെൽസ്റ്റാർ 18 ആണ് ഔദ്യോഗിക പന്ത്. നിക്കി ജാം, വിൽ സ്മിത്ത്, എറ ഇസ്ട്രെഫി എന്നിവർ ചേർന്ന് പാടിയ ലിവ് ഇറ്റ് അപ്പ് ആണ് ഔദ്യോഗിക ഗാനം.

32 ടീമുകളാണ് ഇത്തവണയും മത്സരിക്കുന്നത്. അതിൽ ഐസ്ലൻഡും പാനമയും ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. 11 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് ആകെയുള്ളത്. മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ റഷ്യ 5-0 ന് സൗദി അറേബ്യയെ തോൽപ്പിച്ചു.

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. 1938 ന് ശേഷം ആദ്യമായാണ് ജർമ്മനി പ്രീക്വാർട്ടർ കാണാതെ പുറത്താകുന്നത്. അവസാനം നടന്ന 5 ലോകകപ്പുകളിലും അതത് നിലവിലെ ചാമ്പ്യന്മരുടെ അവസ്തയും ഇത് തന്നെയായിരുന്നു. 2002ൽ ഫ്രാൻസും 2010ൽ ഇറ്റലിയും 2014ൽ സ്പെയിനും ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി.

ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ എല്ലാ ആഫ്രിക്കൻ ടീമുകളും പുറത്തായി. ഏഷ്യയിൽനിന്ന് ജപ്പാൻ മാത്രമാണ് പ്രീക്വാർട്ടർ യോഗ്യത നേടിയത്. ഫെയർ പ്ലേയുടെ അടിസ്ഥാനത്തിൽ പ്രീക്വാർട്ടറിൽ കടന്ന ആദ്യ ടീമാണ് ജപ്പാൻ. ലഭിച്ച മഞ്ഞക്കാർഡുകളുടെ കുറവാണ് സെനഗലിനെ മറികടക്കാൻ സഹായിച്ചത്.

സംപ്രേഷണാവകാശങ്ങൾ[തിരുത്തുക]

മത്സരിക്കുന്ന ടീമുകൾ[തിരുത്തുക]

മത്സരവേദികൾ[തിരുത്തുക]

Moscow Saint Petersburg Kaliningrad
Luzhniki Stadium Otkritie Arena
(Spartak Stadium)
Krestovsky Stadium
(Saint Petersburg Stadium)
Kaliningrad Stadium
Capacity: 81,000 Capacity: 45,360 Capacity: 68,134 Capacity: 35,212[13]
(new stadium)
Kazan Nizhny Novgorod
Kazan Arena Nizhny Novgorod Stadium
Capacity: 45,379 Capacity: 44,899
(new stadium)
Samara Volgograd
Cosmos Arena
(Samara Arena)
Volgograd Arena
Capacity: 44,918
(new stadium)
Capacity: 45,568
(rebuilt)
Saransk Rostov-on-Don Sochi Yekaterinburg
Mordovia Arena Rostov Arena Fisht Olympic Stadium
(Fisht Stadium)
Central Stadium
(Ekaterinburg Arena)
Capacity: 44,442
(new stadium)
Capacity: 45,000
(new stadium)
Capacity: 47,659 Capacity: 35,696

അവലംബം[തിരുത്തുക]

  1. "World Cup News Malayalam".
  2. Hassett, Sebastian (28 October 2011). "SBS locks in two more World Cups". Brisbane Times. Retrieved 28 October 2011.
  3. "Globo buys broadcast rights to 2018 and 2022 FIFA World Cups™". FIFA. 28 February 2012. Archived from the original on 2014-07-12. Retrieved 28 February 2012.
  4. "SONY ESPN MALAYALAM".
  5. "Bell Media lands deal for FIFA soccer from 2015 through 2022". TSN. 27 October 2011. Archived from the original on 2013-12-12. Retrieved 27 October 2011.
  6. Myers, Sanjay (28 October 2011). "SportsMax lands long-term FIFA package". Jamaica BServer. Archived from the original on 2011-10-29. Retrieved 28 October 2011.
  7. "EBU in European media rights deal with FIFA for 2018 and 2022 FIFA World Cups™" (Press release). European Broadcasting Union. 2012-03-30. Archived from the original on 2012-07-02. Retrieved 2012-03-31.
  8. "FIFA Executive Committee agrees major governance reforms & Ethics structure". FIFA.com. 2012-03-30. Archived from the original on 2012-04-01. Retrieved 2012-03-31.
  9. Connolly, Eoin (26 January 2011). "Al Jazeera secures first 2018/2022 rights package". SportsPro. Archived from the original on 2013-03-13. Retrieved 22 October 2011.
  10. Connoly, Eoin (2 April 2012). "ARD and ZDF get rights to 2018 World Cup". SportsPro. Archived from the original on 2014-02-22. Retrieved 2 April 2012.
  11. Connoly, Eoin (2012-04-24). "SRG secures Swiss World Cup rights until 2022". SportsPro. Archived from the original on 2013-11-13. Retrieved 2012-04-24.
  12. Longman, Jeré (21 October 2011). "Fox and Telemundo Win U.S. Rights to World Cups". The New York Times. Retrieved 22 October 2011.
  13. "Capacity at 2 of Russia's stadiums to be reduced". The Oklahoman (via Associated Press). 26 സെപ്റ്റംബർ 2014. Archived from the original on 19 ഒക്ടോബർ 2014. Retrieved 28 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_2018&oldid=3960062" എന്ന താളിൽനിന്ന് ശേഖരിച്ചത്