പൗളിനോസ് പാതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൗളിനോസ് പാതിരി

കാർമലൈറ്റ് സഭയിലെ പ്രമുഖ മിഷിനറി പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു പൗളിനോസ് പാതിരി. യഥാർത്ഥനാമം പൗളിനോ ബാർത്തലോമിയോ (23 ഏപ്രിൽ 1748 - 7 ഫെബ്രുവരി 1806).[1][2]. ജോൺ ഫിലിപ്പ് വെഡ്ഡിൻ എന്നായിരുന്നു ആദ്യ പേര്. 1774 തൊട്ട് 1790 വരെ 14 വർഷത്തോളം കേരളത്തിൽ മിഷനറിയായി പ്രവർത്തിച്ചു. മലയാളത്തിലെ ആദ്യ പഴഞ്ചൊൽ മാലയടക്കം ഇരുപത്തിനാലോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

ജീവിതരേഖ[തിരുത്തുക]

ഓസ്ട്രിയയിലെ പിനോനിയയിൽ ജനിച്ചു. 1774 ൽ മിഷണറി പ്രവർത്തനത്തിനു കേരളത്തിൽ വന്നു. മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷകൾ പഠിച്ചു. നിരവധി ഗദ്യ പദ്യ കൃതികളും സംസ്കൃത വ്യാകരണ ഗ്രന്ഥങ്ങളും ഇരുപതോളം ലത്തീൻ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. [3] അക്കാദമി ഓഫ് സയൻസിൽ അംഗമായും പ്രവർത്തിച്ചു. 1790നോട് അടുത്ത് റോമിലേക്കു മടങ്ങി. റോമിൽ മിഷനറിമാരെ പരിശീലിപ്പിക്കുന്ന കലാലയത്തിന്റെ സെക്രട്ടറിയായിരുന്നു. തിരികെ പോയപ്പോൾ അർണോസ് പാതിരിയുടേതടക്കം നിരവധി കൈയ്യെഴുത്ത് പ്രതികൾ റോമിലേക്ക് കൊണ്ടു പോയി അവിടെ ഒരു മൊണാൺസ്റ്ററിയിൽ സൂക്ഷിച്ചു.

1774 ൽ മാർപാപ്പയായിരുന്ന ക്ലെമന്റ് പതിന്നാലാമൻ ക്രിസ്ത്യാനികളുടെ നേർക്ക് രാമവർമ്മ മഹാരാജാവിനുണ്ടായിരുന്ന വാത്സല്യത്തിനു കൃതജ്ഞത രേഖപ്പെടുത്തി, അയച്ച സന്ദേശം പൗലിനോസാണ് പത്മനാഭപുരത്തു ചെന്നു സമർപ്പിച്ചത്. അദ്ദേഹത്തിന്റെ ആജ്ഞ അനുസരിച്ച് പാതിരി ഒരു മലയാളം - ഇംഗ്ലീഷ് - പോർച്ചുഗീസ് നിഘണ്ടു നിർമ്മിക്കുകയുണ്ടായി. തന്റെ ഇന്ത്യാ യാത്ര എന്ന ഗ്രന്ഥത്തിൽ(A voyage to the east ndies) മലയാള ഭാഷാ സാഹിത്യത്തെപ്പറ്റി ഒരു അധ്യായമുണ്ട്. [4]

1791-ൽ അച്ചടിച്ച പൗളിനോസ് പാതിരിയുടെ "സെന്റം അഡാഗിയ മലബാറിക്ക" എന്ന പുസ്തകത്തിൽ നൂറ് മലയാളം ചൊല്ലുകളും (മലയാളലിപിയിൽ) അതിന്റെ ലത്തീൻ പരിഭാഷയും ആണുള്ളത്. [5] പോളിനോസ് പാതിരിയുടെ മിക്ക കൃതികളിലും അർണ്ണോസ് പാതിരിയുടെ സ്വാധീനം കാണാം. അർണ്ണോസ് പാതിരിയുടെ സംസ്കൃതവ്യാകരണം അതേ പോലെ പകർത്തി എന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.[6]

കൃതികൾ[തിരുത്തുക]

മലയാള കൃതികൾ[തിരുത്തുക]

  • ത്രേസിയാചരിതം (പദ്യകൃതി)
  • ദേവഷഡ്ഗുണം (പദ്യകൃതി)
  • കൂദാശപ്പുസ്തകം (ഗദ്യകൃതി)
  • എട്ടു ദിവസത്തെ ധ്യാനം (ഗദ്യകൃതി)
  • ദിവ്യ ജ്ഞാനലബ്ധിക്കുള്ള സരണി (ഗദ്യകൃതി)
  • മലയാള വ്യാകരണം (കണ്ടു കിട്ടിയിട്ടില്ല)
  • അക്ഷരമാലാ വിസ്താരം (കണ്ടു കിട്ടിയിട്ടില്ല)

മറ്റ് ഭാഷാ കൃതികൾ[തിരുത്തുക]

  1. ബ്രാഹമണ മതവിവരണം"Systema brahmanicum liturgicum, mythologicum, civile, ex monumentis indicis musei Borgiani Velitris dissertationibus historico-criticis illustratum" (Rome, 1791), translated into German (Gotha, 1797); (ഇതിൽ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ചിത്രവും വിവരണവും ചേർത്തിരിക്കുന്നു)
  2. "Examen historico-criticum codicum indicorum bibliothecae S. C. de Propaganda" (Rome, 1792);
  3. "Musei Borgiani Velitris codices manuscripti avences, Peguani, Siamici, Malabarici, Indostani ... illustrati" (Rome, 1793);
  4. "Viaggio alle Indie orientali" (Rome, 1796), translated into German by Forster (Berlin, 1798);
  5. "Sidharubam, seu Grammatica sanscridamica, cui accedit dissert. hiss. crit. in linguam sanscridamicam vulgo Samscret dictam" (Rome, 1799), another edition of which appeared under the title "Vyacaranam" (Rome, 1804);
  6. "India orientalis christiana" (Rome, 1794), an important work for the history of missions in India. Other works bear on linguistics and church history.
  7. Paolino da San Bartolomeo, Viaggio alle Indie Orientali umiliato alla Santita di N. S. Papa Pio Sesto pontefice massimo da fra Paolino da S. Bartolomeo carmelitano scalzo, Roma, presso Antonio Fulgoni, 1796.
  8. Paolino da San Bartolomeo, Voyage aux Indes Orientales, par le p. Paulin de S. Barthelemy, missionnaire; traduit de l'italien ... avec les observations de Mm. Anquetil du Perron, J. R. Forster et Silvestre de Sacy; et une dissertation de M. Anquetil sur la proprieté (in lingua francese), A Paris, chez Tourneisen fils, libraire, rue de Seine, n 12, 1808.
  9. Paulinus a S. Bartholomaeo, Amarasinha. Sectio prima de caelo ex tribus ineditis codicibus indicis manuscriptis curante P. Paulino a S. Bartholomaeo ... (in lingua Latina), Romae, apud Antonium Fulgonium, 1798.
  10. Paulinus von Heilig Bartholomaus, Atlas pour servir au voyage aux Indes orientales. Par le p. Paulin de Saint-Barthelemy, missionaire (in lingua francese), A Paris, chez Tourneisen fils, 1808.
  11. Paulinus a S. Bartholomaeo, De basilica S. Pancratii M. Christi disquisitio. Auctore P. Paulino a S. Bartholomaeo (in lingua Latina), Romae, apud Antonium Fulgonium, 1803.
  12. Paulinus a S. Bartholomaeo, Dissertation on the Sanskrit language, Paulinus a S. Bartholomaeo (in lingua inglese), a reprint of the original Latin text of 1790, together with an introductory article, a complete English translation, and an index of sources by Ludo Rocher, Amsterdam, J. Benjamin, 1977.
  13. Paulinus a S. Bartholomaeo, Examen historico criticum codicum indicorum bibliothecae Sacrae Congregationis de propaganda fide (in lingua Latina), Romae, ex typ. S. C. de Propaganda Fide, 1792.
  14. Paulinus a S. Bartholomaeo, India orientalis christiana continens fundationes ecclesiarum, seriem episcoporum, Auctore P. Paulino a S. Bartholomaeo carmelita discalceato (in lingua Latina), Romae, typis Salomonianis, 1794.
  15. Paulinus a S. Bartholomaeo, Jornandis vindiciae de Var Hunnorum auctore p. Paulino a S. Bartolomeo carmelita discalceato ... (in lingua Latina), Romae, Apud Antonium Fulgonium, 1800.
  16. Paolino da San Bartolomeo, Monumenti indici del Museo Naniano illustrati dal P. Paolino da S. Bartolomeo (in lingua Latina), In Padova, nella Stamperia del Seminario, 1799.
  17. Paulinus a S. Bartholomaeo, Mumiographia Musei Obiciani exarata a P. Paulino a S.Bartholomaeo carmelita discalceato (in lingua Latina), Patavii, ex Typographia Seminarii, 1799.
  18. Paulinus a S. Bartholomaeo, Musei Borgiani Velitris codices manuscripti Avenses Peguani Siamici Malabarici Indostani animadversionibus historico-criticis castigati et illustrati accedunt monumenta inedita, et cosmogonia Indico-Tibetana, auctore p. Paulino a S. Bartholomaeo ... (in lingua Latina), Romae, apud Antonium FUgonium, 1793.
  19. Paulinus a S. Bartholomaeo, Sidharubam seu Grammatica Samscrdamica. Siddarupam. Cui accedit Dissertatio historico-critica in linguam Samscrdamicam vulgo Samscret dictam, in qua huius linguae exsistentia, origo, praestantia, antiquitas, extensio, maternitas ostenditur, libri aliqui ea exarati critice recensentur, & simul aliquae antiquissimae gentilium orationes liturgicae paucis attinguntur, & explicantur auctore Fr. Paulino a S. Bartholomaeo ... (in lingua Latina), Romae, ex typographia Sacrae Congregationis de Propaganda Fide, 1790.
  20. Paulinus a S. Bartholomaeo, Systema Brahmanicum liturgicum mythologicum civile ex monumentis Indicis musei Borgiani Velitris dissertationibus historico-criticis illustravit fr. Paullinus a S. Bartholomaeo carmelita discalceatus Malabariae missionarius Academiae Volscorum Veliternae socius (in lingua Latina), Romae, apud Antonium Fulgonium, 1791.
  21. Paulinus a S. Bartholomaeo, Vitae synopsis Stephani Borgiae S.R.E. cardinalis amplissimi S. Congr. De Propaganda fide praefecti curante p. Paulino a S. Bartholomaeo carmelita discalceato ... (in lingua Latina), Romae, apud Antonium Fulgonium, 1805.
  22. Paulinus a S. Bartholomaeo, Vyacarana seu Locupletissima Samscrdamicae linguae institutio in usum Fidei praeconum in India Orientali, et virorum litteratorum in Europa adornata a P. Paulino a S. Bartholomaeo Carmelita discalceato (in lingua Latina), Romae, typis S. Congreg. de Propag. Fide, 1804.
  23. Paulinus a S. Bartholomaeo, Notitia topographica, civilis, politica, religiosa missionis Malabaricae ad finem saeculi 18. / auctore r. P. Paulino a S. Bartholomaeo, O. C. D (in lingua Latina), Romae, apud Curiam generalitiam, 1937, Tip. A. Manuzio.
  24. Paulinus of St. Bartholomew: De manuscriptis codicibus indicis R. P. Joan Ernesti Hanxleden epistola ad. R. P. Alexium Mariam A. S. Joseph Carmelitam excalceatum, Vienna, 1799.

അവലംബം[തിരുത്തുക]

  1. "Academic Dictionaries and Encyclopedias - Paulinus of St. Bartholomew". en.academic.ru. Retrieved 2012-02-12.
  2. Paulinus a S. Bartholomaeo, Paolino da San Bartolomeo; known as Paulinus Paathiri; secular name Johann Philipp Wesdin.
  3. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. pp. 279–280. ISBN 81-7690-042-7.
  4. ഉള്ളൂർ (1964). കേരള സാഹിത്യ ചരിത്രം. p. 670.
  5. https://commons.wikimedia.org/wiki/File:Centum_Adagia_Malabarica_1791.pdf
  6. Christophe Vielle, Toon Van Hal. Grammatica Grandonica (PDF). University of Potsdam.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Bartholomew, Paulinus Of St.
ALTERNATIVE NAMES Paulinus S. Bartholomaeo,Paolino da San Bartolomeo,Paulinus Paathiri,Paulin de St Barthelemi,Paulinus A S. Bartholomaeo,Johann Philipp Wesdin,Johann Philipp Werdin
SHORT DESCRIPTION
DATE OF BIRTH 25 April 1748
PLACE OF BIRTH
DATE OF DEATH 7 January 1806
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പൗളിനോസ്_പാതിരി&oldid=3638314" എന്ന താളിൽനിന്ന് ശേഖരിച്ചത്