പ്രഭാകരൻ പഴശ്ശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ.പ്രഭാകരൻ പഴശ്ശി
ജനനംമെയ്‌ 25, 1956
പഴശ്ശി, കണ്ണൂർ ജില്ല, കേരളം
Nationality ഇന്ത്യ
Genreബാലസാഹിത്യം, ചെറുകഥ നോവൽ ജീവചരിത്രം ഗവേഷണം
Literary movementപുരോഗമന കലാസാഹിത്യസംഘം

മലയാളത്തിലെ ഒരു കഥാകൃത്തും നോവലിസ്റ്റും ഗവേഷകനും ജീവചരിത്രകാരനും ബാലസാഹിത്യകാരനുമാണ് പ്രഭാകരൻ പഴശ്ശി. ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട പരിചിതമായ ഒരു ഗന്ധം എന്ന കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.[അവലംബം ആവശ്യമാണ്] പ്രൊഫ.എം.കൃഷ്ണൻ നായരും പ്രൊഫ.കെ.പി.അപ്പനും മറ്റു നിരൂപകരും പ്രശംസിച്ച 'ഉദകമണ്ഡല'മാണ് മറ്റൊരു ശ്രദ്ധേയമായ കഥ. ചിരിക്കുന്ന പൂച്ച, മൃഗഡോക്ടർ, മാജിക് മാമൻ തുടങ്ങിയ കൃതികൾ സമാഹരിച്ച് സാഹിത്യ പ്രവർത്തക സംഘം പ്രസിദ്ധീകരിച്ച 'പഴശ്ശിയുടെ ബാലസാഹിത്യ കൃതികൾ' ശ്രദ്ധേയമാണ്. 'മിനിക്കഥ', 'കുളിര് ', 'ഉം...', അമ്മ പെയ്യുന്നു, കണ്ടക്ടറും കുട്ടിയും തുടങ്ങിയ കൊച്ചു കഥകൾ ഡി.സി.ബുക്സ് പുറത്തിറക്കിയ 'പോസ്റ്റ് മോഡേൺ ഹിതോപദേശ കഥ'കളിലുണ്ട്.

ആർ.കെ. പ്രഭാകരൻ എന്നാണ് ഔദ്യോഗിക നാമം. കണ്ണൂർ ജില്ലയിലെ പഴശ്ശിയാണ് സ്വദേശം. ഗവ.ബ്രണ്ണൻ കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്, കേരള യൂനിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളിൽ പഠിച്ചു. ഡോ. ദേശമംഗലം രാമകൃഷണന്റെ കീഴിൽ ഗവേഷണം ചെയ്ത് മലയാള ബാലസാഹിത്യം: കുട്ടികളുടെ മനശ്ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം കണ്ണൂരിലെയും കൊല്ലത്തെയും എസ്.എൻ. കോളേജുകളിൽ ലക്ചററായും റീഡറായും അസോസിയേറ്റ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിൽ എഡിറ്ററായും രണ്ടു തവണ കേരള സംഗീത നാടക അക്കാദമിയിൽ സെക്രട്ടറിയായും [1] പ്രവർത്തിച്ചിട്ടുണ്ട്. ഇരുപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2] കേരള സംസ്ഥാന സാക്ഷരതാമിഷന്റെ ഡയറക്ടറായും [3] പ്രവർത്തിച്ചിട്ടുണ്ട്‌. യു.ജി.സി.യുടെ എമെറിറ്റസ് പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ യൂനിവേഴ്സിറ്റിയുടെ അംഗീകൃത ഗൈഡായിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കാനായി സർക്കാർ രൂപീകരിച്ച സാംസ്കാരിക ഉന്നതസമിതി (Apex Council for Culture) യുടെ ആദ്യത്തെയും അവസാനത്തെയും സെക്രട്ടറി. കുചേലന്റെ കുട്ടികൾ, ഉദകമണ്ഡലം, തിരുനാവായ, പരിചിതമായ ഒരു ഗന്ധം, പോസ്റ്റ് മോഡേൺ ഹിതോപദേശ കഥകൾ (കഥകൾ), വസൂരിമാല (നോവൽ), മാജിക് മാമൻ, ചിരിക്കുന്ന പൂച്ച, മൃഗഡോക്ടർ, ദേ.... പിന്നേം മൃഗഡോക്ടർ, എ.കെ.ജി യുടെ കഥ (ബാലസാഹിത്യം), ചെറുകാടിന്റെ ലോകം, സഞ്ജയൻ: കാലത്തിന്റെ മന:സാക്ഷി (ജീവചരിത്രം), ന്യൂ ജനറേഷൻ മലയാള സിനിമ, കുട്ടികളുടെ മനസ്സും സാഹിത്യവും, പഴശ്ശിരാജ (പഠനം), ചെറുകാടിന്റെ സാഹിത്യ ലോകം (നിരൂപണം), മലയാള ബാലസാഹിത്യ ചരിത്രത്തിനൊരാമുഖം (സാഹിത്യചരിത്രം) സൗന്ദര്യം നഷ്ടമായ ശൈശവം: പഴശ്ശിയുടെ തെരഞ്ഞെടുത്ത ഫീച്ചറുകൾ എന്നിവയാണ് പ്രധാന കൃതികൾ. ചെറുകാട് അവാർഡ്, പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ്, അബുദാബി ശക്തി അവാർഡ്, എസ്.ബി.ടി.അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] അദ്ദേഹത്തിനും ഭാര്യ എസ്.എൻ. കോളജദ്ധ്യാപികയായിരുന്ന ഡോ.സുജയയ്ക്കും അതുൽ, ഡോ. അമൽ എന്നീ മക്കളുണ്ട്.

ഡോ. പ്രഭാകരൻ പഴശ്ശി

(പ്രഭാകരൻ രയരോത്തുകുന്നുമ്മൽ)

* കഥാകൃത്ത്

* ബാലസാഹിത്യകാരൻ

* നോവലിസ്റ്റ്

* നാടകകൃത്ത്

* ഉപന്യാസകാരൻ

* ഫലിതസാഹിത്യകാരൻ

* മിനിക്കഥാകാരൻ

* നിരൂപകൻ

* ഗവേഷകൻ

* ജീവചരിത്രകാരൻ

* ആത്മകഥാകാരൻ

* ഫീച്ചറെഴുത്തുകാരൻ

* ഫ്രീലാൻസ് പത്രലേഖകൻ

* യാത്രാവിവരണഗ്രന്ഥകാരൻ

* ചാനൽ അവതാരകൻ

* പത്രാധിപർ (സംസ്കാരകേരളം, കേളി, അക്ഷര കൈരളി, സാംസ്കാരികകേരളം, നിരവധി സോവനീറുകൾ, പുസ്തകങ്ങൾ)

* പ്രഭാഷകൻ

* നാടക നടൻ, സംവിധായകൻ

* ഫോട്ടോഗ്രാഫർ

* ഡോക്യു. തിരക്കഥാകൃത്ത്

* ഡോക്യു. സംവിധായകൻ

* സാംസ്കാരിക പ്രവർത്തകൻ

* സംഘാടകൻ

* എം.എ, എം.ഫിൽ, പി.എച്ച്.ഡി.  ബിരുദധാരി

* ടി.ടി.സി, സി.ഐ.സി. സർട്ടിഫിക്കറ്റ് ഹോൾഡർ

* സ്കൂൾ അദ്ധ്യാപകൻ 

* കോളജ് ജൂനിയർ ലക്ചറർ, ലക്ചറർ, റീഡർ, അസോ.പ്രൊഫസ്സർ

* എസ്.എൻ. കോളജ്  മലയാള വിഭാഗം മുൻ അദ്ധ്യക്ഷൻ

* കണ്ണൂർ യൂനിവേഴ്സിറ്റി റിസർച്ച് ഗൈഡ്

* യൂനി.പി.ജി.ബോർഡംഗം

* യൂനി. ചോദ്യപേപ്പർ ബോർഡ് ചേർമാൻ

* യു.ജി.സി.എമെറിറ്റസ് പ്രൊഫസർ

* സാംസ്കാരിക  പ്രസിദ്ധീകരണ വകുപ്പ് മുൻ എഡിറ്റർ

* കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി (2 തവണ)

* സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി മുൻ ഡയറക്ടർ

* സി.പി.ഐ.(എം) മെമ്പർ

* ഡി.വൈ.എഫ്.ഐ. വില്ലേജ് സെക്രട്ടറി / ബ്ലോക്ക് കമ്മറ്റിയംഗം

* എ.കെ.പി.സി.റ്റി.എ. ജില്ലാ പ്രസിഡൻറ് / സംസ്ഥാനക്കമ്മറ്റിയംഗം

* പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ.സെക്രട്ടറി / വൈസ് പ്രസിഡന്റ് / സംസ്ഥാനക്കമ്മിറ്റി മെമ്പർ

* ദേശാഭിമാനി ബാലസംഘം താലൂക്ക് വൈസ് പ്രസിഡന്റ്

* ഇറ്റ് ഫോക്‌ (ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ) ആദ്യ /മുഖ്യ സംഘാടകൻ

* അതുല്യം (സമ്പൂർണ്ണ പ്രാഥമികവിദ്യാഭ്യാസ പദ്ധതി) ആദ്യ ഡയറക്ടർ

* ഹോപ് ഫെസ്റ്റിവൽ ആദ്യ/ മുഖ്യസംഘാടകൻ

* തേക്കിൻകാട് ഫെസ്റ്റിവൽ മുഖ്യസംഘാടകൻ

* രക്തസാക്ഷ്യം മുഖ്യസംഘാടകൻ

* ലീപ് കേരളാ മിഷൻ  ആദ്യത്തേയും അവസാനത്തേയും ഡയറക്റ്റർ

* സാംസ്കാരിക വകുപ്പു മന്ത്രിയുടെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി

* സൗത്ത് സോൺ കൾച്ചറൽ സെന്റർ എക്സി. കമ്മറ്റിയംഗം

* സാംസ്കാരിക ഉന്നത സമിതിയുടെ ആദ്യത്തേയും അവസാനത്തേയും സെക്രട്ടറി

* ചെറുകാട് അവാർഡ് ജേതാവ്

* പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ് ജേതാവ്

* അബുദാബി ശക്തി അവാർഡ് ജേതാവ്

* എസ്.ബി.ടി. അവാർഡ് ജേതാവ്

മറ്റു കൃതികൾ[തിരുത്തുക]

  • ചെറുകാട്: വ്യക്തിയും സാഹിത്യകാരനും

പഴശ്ശിയുടെ ബാലസാഹിത്യ കൃതികൾ

കുട്ടികളുടെ മനസ്സും ബാലസാഹിത്യവും

പുരസ്കാരം[തിരുത്തുക]

  • ഇദ്ദേഹത്തിന്റെ മാജിക് മാമൻ എന്ന കൃതിക്ക് 1997-ലെ ചെറുകാട് അവാർഡ് ലഭിച്ചിട്ടുണ്ട്.

അബുദാബി ശക്തി അവാർഡ് 2004 പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ് 2004 SBT അവാർഡ് 2010 തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ലളിതം-ഇ മലയാളം". കേരള ഗവണ്മെന്റ്. മൂലതാളിൽ നിന്നും 2013-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഏപ്രിൽ 2013.
  2. "ആർ.കെ. പ്രഭാകരൻ പഴശ്ശി". ബുക്കർ വേം.കോം. ശേഖരിച്ചത് 14 ഏപ്രിൽ 2013.
  3. "". The Hindu. മൂലതാളിൽ നിന്നും 2011-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=പ്രഭാകരൻ_പഴശ്ശി&oldid=3828955" എന്ന താളിൽനിന്ന് ശേഖരിച്ചത്