പ്രദീപ് ചന്ദ്രൻ
പ്രദീപ് ചന്ദ്രൻ | |
---|---|
ജനനം | 1981 നവംബർ 17 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
കലാലയം | എസ്.എം.വി.ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ. വി.എൽ.ബി.ജാനകിയമ്മാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി. എം.ജി.കോളേജ് തിരുവനന്തപുരം |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 2007-ഇത് വരെ |
ജീവിതപങ്കാളി(കൾ) | അനുപമ രാമചന്ദ്രൻ |
മാതാപിതാക്ക(ൾ) | ചന്ദ്രൻ എം.സി.നായർ (അച്ഛൻ) വഝല സി.നായർ (അമ്മ) |
പുരസ്കാരങ്ങൾ | ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് (മികച്ച പുതുമുഖ നടൻ) |
മലയാള ചലച്ചിത്ര മേഖലയിലെ ഒരു അഭിനേതാവാണ് പ്രദീപ് ചന്ദ്രൻ. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സിനിമാരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമായി. മോഹൻലാലിനോടൊപ്പമാണ് പ്രദീപ് കൂടുതലും അഭിനയിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കറുത്ത മുത്ത് എന്ന പരമ്പരയിലെ ഇദ്ദേഹത്തിന്റെ കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 ജനുവരിയിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം: സീസൺ 2 എന്ന റിയാലിറ്റി ടിവി ഷോയിലെ മഝരാർത്ഥികളിലൊരാളായിരുന്നു പ്രദീപ് ചന്ദ്രൻ.[1][2]
ജീവിതരേഖ[തിരുത്തുക]
1981 നവംബർ 17-ന് ചന്ദ്രശേഖരൻ നായർ,വത്സല സി.നായർ ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് പ്രദീപ് ചന്ദ്രൻ ജനിച്ചത്.ഇദ്ദേഹത്തിൻറെ ജേഷ്ഠൻ പേര് പ്രമോദ് ചന്ദ്രൻ എന്നാണ്.[3]എസ്സ്.എം.വി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിനാണ് പ്രദീപ് അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള വിഎൽബി ജാനകിയമ്മാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്നും പ്രദീപ് എംബിഎ ബിരുദം നേടിയിട്ടുണ്ട്. എംബിഎ പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂരിലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് 2007-ൽ പ്രദീപ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു.
സിനിമ ജീവിതം[തിരുത്തുക]
മിഷൻ 90 ഡെയ്സ് (2007) എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് ചന്ദ്രൻ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. നടൻ മോഹൻലാലിനോടൊപ്പം നിരവധി ചിത്രങ്ങളിൽ പ്രദീപ് അഭിനയിച്ചിട്ടുണ്ട്.കുരുക്ഷേത്ര, എയ്ഞ്ചൽ ജോൺ, ഇവിടം സ്വർഗ്ഗമാണ്, കാണ്ഡഹാർ തുടങ്ങിയവയാണ് പ്രദീപ് അഭിനയിച്ച മറ്റു ചലച്ചിത്രങ്ങൾ.[4]
ടെലിവിഷൻ[തിരുത്തുക]
2010 ൽ കുഞ്ഞാലി മരയ്ക്കാർ എന്ന പരമ്പരയിലൂടെ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മികച്ച പുതുമുഖം നടനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് 2011-ൽ നേടി.2014-ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കറുത്ത മുത്ത് എന്ന പരമ്പരയിലെ പ്രദീപിന്റെ കഥാപാത്രത്തിന് നിരവധി പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു.
വിവാഹം[തിരുത്തുക]
പ്രദീപ് ചന്ദ്രന്റെ വിവാഹം 2020 ജൂലൈ 12-ന് നടന്നു.കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അനുപമ രാമചന്ദ്രനാണ് പ്രദീപിന്റെ ഭാര്യ.അനുപമ ഇൻഫോസിസ് ജീവനക്കാരിയാണ്.
അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]
വർഷം | ചലച്ചിത്രം | കഥാപാത്രം |
---|---|---|
2007 | മിഷൻ 90 ഡേയ്സ് | എൻ.എസ്.ജി.കമാൻഡോ |
2008 | കുരുക്ഷേത്ര | ശരവണൻ |
2009 | എയ്ഞ്ചൽ ജോൺ | |
2009 | ഇവിടം സ്വർഗ്ഗമാണ് | ഷിബു അരീകുറ്റി |
2010 | കാണ്ഡഹാർ | മുതിർന്ന ഉദ്യോഗസ്ഥർ |
2011 | വാടാമല്ലി | പോലീസ് ഉദ്യോഗസ്ഥൻ |
2012 | സിംഹാസനം | ചെറിയപള്ളി സദാനന്ദൻ |
2012 | കർമ്മയോദ്ധ | |
2013 | ഗീതാഞ്ജലി | ഡോക്ടർ |
2013 | ലോക്പാൽ | സി ഐ സുനിൽ |
2013 | ദൃശ്യം | പുതിയ സബ് ഇൻസ്പെക്ടർ |
2014 | നാക്കൂ പെൻറ്റാ നാക്കൂ ടാക്കാ | എയർപോർട്ട് ഇൻസ്‌പെക്ടർ |
2015 | ലോഹം | ബിജു |
2016 | ഒപ്പം | ജോർജ് |
2017 | 1971:ബിയോണ്ട് ബോർഡേഴ്സ് | റേഡിയോ ഓപ്പറേറ്റർ അഭിനന്ദ് |
2017 | വില്ലൻ | എസ് ഐ |
2019 | മധുരസ്മൃതം (സംസ്‌കൃതം) | ഐഎഎസ് ഓഫീസർ |
അവലംബം[തിരുത്തുക]
- ↑ https://www.b4blaze.com/tag/pradeep-chandran/amp/
- ↑ https://wikifolder-com.cdn.ampproject.org/v/s/wikifolder.com/pradeep-chandran/?amp_js_v=0.1&usqp=mq331AQFKAGwASA%3D#Actor_Pradeep_Chandran_in_Bigg_Boss_Malayalam_2
- ↑ https://wikibio-in.cdn.ampproject.org/v/s/wikibio.in/pradeep-chandran/amp/?amp_js_v=0.1&usqp=mq331AQFKAGwASA%3D#Family_Caste_Girlfriend
- ↑ https://wikibio-in.cdn.ampproject.org/v/s/wikibio.in/pradeep-chandran/amp/?amp_js_v=0.1&usqp=mq331AQFKAGwASA%3D#Career