"തെക്കൻ സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
5,383 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox settlement | name = South Sumatra | native_name = {{nobold|''Sumatera Selatan''}} | image_skyline = Masjid Agung...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
| demographics1_info3 = [[Indonesian language|Indonesian]], [[Musi language|Palembang Malay]], [[Col language|Col]], [[Kubu language|Kubu]], [[Komering language|Komering]]
}}'''തെക്കൻ സുമാത്ര''' (ഇന്തോനേഷ്യൻ: സുമാത്തെറ സെലാറ്റാൻ) [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു പ്രവിശ്യയാണ്. [[സുമാത്ര|സുമാത്ര ദ്വീപിന്റെ]] തെക്കു കിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രവിശ്യ 91,592.43 ചതുരശ്ര കിലോമീറ്റർ (35,364 ചതുരശ്ര മൈൽ) പ്രദേശത്തായി പരന്നുകിടക്കുന്നു.  2010 ലെ സെൻസസിൽ ഈ പ്രവിശ്യയിലെ ജനസംഖ്യ 7,450,394 ആയിരുന്നു. 2015 ലെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ ജനസംഖ്യ 10,675,862 ആയിരുന്നുവെന്നു കാണിക്കുന്നു. പ്രവിശ്യയുടെ തലസ്ഥാനം [[പലേമ്പാങ്ങ്]] ആണ്.
 
== ചരിത്രാതീത കാലഘട്ടം ==
പാലിയോലിത്തിക് കാലഘട്ടത്തിൽത്തന്നെ തെക്കൻ സുമാത്രയിൽ മനുഷ്യവാസമുണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. [[ലഹാത് റീജൻസി]]<nowiki/>യിലെ [[ബുങ്കമാസ്]] ഗ്രാമത്തിൽ [[സലിങ്]], [[കികിം നദി]]<nowiki/>കളുടെ തടത്തിൽനിന്ന് കണ്ടെടുത്ത പാലിയോലിത്തിക് ഉപകരണങ്ങൾ ഈ വസ്തുത തെളിയിക്കുന്നു.  സലിലി നദീതടത്തിലെ പാലിയോലിറ്റിക് ഉപകരണങ്ങൾ, ബംഗ്ലാസ് ഗ്രാമത്തിലെ ലഹത് റീജൻസിയിലെ കിക്കിം നദികളിലെ ചില കണ്ടെത്തലുകൾ തെളിയിക്കപ്പെട്ടതാണ്. ഒഗാൻ കോമറിങ് ഉലു റീഗൻസിയിലെ പാഡാങ് ബിന്ദു വില്ലേജിലെ ഹരിമൗ ഗുഹയിൽ നിന്ന് ഓസ്ട്രോനേഷ്യൻ, ഓസ്ട്രോമെലാനിസോയിഡ് വർഗ്ഗത്തിന്റേതെന്ന് അനുമാനിക്കപ്പെടുന്ന 3,000 മുതൽ 14,000 വരെ വർഷം പഴക്കമുള്ള എഴുപത്തിയെട്ട് അസ്ഥികൂടങ്ങൾ ഉത്ഖനനം ചെയ്തെടുത്തിരുന്നു. 2,500 വർഷം പഴക്കമുള്ളതെന്നു കരുതപ്പെടുന്ന ഏഴ് കല്ലറകളുടെ അവശിഷ്ടങ്ങൾ ലഹാത് റീഗൻസിയിലെ കൊട്ടാരായ ലംബാക്കിലെ കാപ്പിത്തോട്ടത്തിനടുത്തുനിന്നു കണ്ടെത്തിയിരുന്നു. ക്രി.മു. 300-ൽ, ഡ്യൂറ്റെറോ-മലയൻ ജനങ്ങൾ ഈ പ്രദേശത്ത് എത്തിച്ചേരുകയും, തദ്ദേശവാസികളെ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്കു നീങ്ങുന്നതിനു പ്രേരിപ്പിക്കുകയും ചെയ്തു.
 
== ശ്രീവിജയ കാലഘട്ടം ==
ഇന്ന് [[പാലെമ്പാങ്|പാലമ്പാങ്]] എന്നറിയപ്പെടുന്ന പ്രദേശത്ത് ഏകദേശം 7 ആം നൂറ്റാണ്ടിൽ ശ്രീവിജയയുടെ [[ബുദ്ധമതം|ബുദ്ധമത]] സാമ്രാജ്യം നിലനിന്നിരുന്നു. ഇപ്പോൾ [[ഇന്തോനേഷ്യ]], [[മലേഷ്യ]], തെക്കൻ തായ്ലാന്റ് എന്നിവിടങ്ങളിലുൾപ്പെട്ടിരിക്കുന്ന വലിയൊരു പ്രദേശത്തെ നിയന്ത്രിച്ചിരുന്നു. ഫലത്തിൽ [[മലാക്കാ കടലിടുക്ക്|മലാക്കാ കടലിടു]]<nowiki/>ക്ക് ഇവരുടെ നിയന്ത്രണത്തിലായിരിക്കുകയും ആ മേഖലയിലെ വ്യാപാരം നിയന്ത്രിക്കുകയും ചെയ്തിരുന്നു. 1025 ൽ തെക്കേ ഇന്ത്യയിലെ [[ചോളസാമ്രാജ്യം|ചോള സാമ്രാജ്യം]] ([[രാജേന്ദ്ര ചോളൻ|രാജേന്ദ്രചോളൻ]] ഒന്നാമന്റെ കാലത്ത്) ഈ രാജ്യത്തെ കീഴടക്കി. ശ്രീവിജയയുടെ തലസ്ഥാനം അന്തിമമായി വടക്ക് ജാംബിയിലേയ്ക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യന്തികമായി പതിനാലാം നൂറ്റാണ്ടിൽ ഇതിന്റെ പതനത്തിനുശേഷം ദക്ഷിണ സുമാത്രയിൽ ചില ചെറിയ രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടു. ജാവ ദ്വീപ് കേന്ദ്രീകരിച്ചുള്ള ക്ഷയിച്ചുകൊണ്ടിരുന്ന മജാപാഹിത് സാമ്രാജ്യമൊഴികെ  ഈ മേഖലയിലെകൈപ്പിടിയിലൊതുക്കാൻ തക്ക പ്രാമുഖ്യമുള്ള മറ്റൊരു ശക്തിയുടെ അഭാവം ഇവിടെയുണ്ടായിരുന്നു. ഈ അഭാവം പ്രദേശത്ത് കടൽക്കൊള്ളക്കാർ പെരുകുന്നതിനു കാരണമായി.
 
== ചരിത്രം ==
39,992

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2904021" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി