പാലെമ്പാങ്
പാലെമ്പാങ് | |||||||
---|---|---|---|---|---|---|---|
Kota Palembang City of Palembang | |||||||
Other transcription(s) | |||||||
• Jawi | ڤلامبڠ | ||||||
• Chinese | 巨港 | ||||||
| |||||||
Nickname(s): Kota Pempek (City of Pempek), Venetië Van Andalas, Bumi Sriwijaya (The Land of Srivijaya) | |||||||
Motto(s): Palembang BARI (Bersih, Aman, Rapi, Indah) (Palembang: Clean, Safe, Neat, and Beautiful) | |||||||
Coordinates: 2°59′10″S 104°45′20″E / 2.98611°S 104.75556°E | |||||||
Country | ![]() | ||||||
Province | ![]() | ||||||
Settled (town) | 16 June 683 (Kedukan Bukit Inscription) | ||||||
Incorporated (city) | 1 April 1906 (Staatsblad 1906:126) | ||||||
Government | |||||||
• Mayor | Harnojoyo | ||||||
• Vice Mayor | Fitrianti Agustinda | ||||||
വിസ്തീർണ്ണം | |||||||
• ആകെ | 369.22 കി.മീ.2(142.56 ച മൈ) | ||||||
ഉയരം | 8 മീ(26 അടി) | ||||||
ജനസംഖ്യ (2016) | |||||||
• ആകെ | 16,02,071 | ||||||
• ജനസാന്ദ്രത | 4,300/കി.മീ.2(11,000/ച മൈ) | ||||||
Demonym(s) | Palembangnese | ||||||
Demographics | |||||||
• Ethnic groups[1] | Malays Chinese Lampung Batak Sundanese Acehnese | ||||||
• Religion[2] | Islam 92.53% Buddhism 3.67% Protestant 2.23% Catholic 1.49% Hinduism 0.06% Confucianism 0.02%.[3] | ||||||
സമയമേഖല | UTC+7 (Indonesia Western Time) | ||||||
Postal code | 301xx, 302xx | ||||||
Area code | (+62) 711 | ||||||
വെബ്സൈറ്റ് | www |
പാലെമ്പാങ് ഇന്തോനേഷ്യയിലെ തെക്കൻ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ നഗരമാണ്. തെക്കൻ സുമാത്രയിലെ നിമ്ന്ന താഴ്‍വരയുടെ കിഴക്ക്, ലോവർ മൂസി നദിയുടെ ഇരുവശങ്ങളിലായി 369.22 ചതുരശ്ര കിലോമീറ്റർ (142.56 ചതുരശ്ര മൈൽ) വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ നഗരത്തിൽ 2014 ലെ കണക്കുകൾ പ്രകാരമുള്ള ജനസംഖ്യ 1,708,413 ആയിരുന്നു.[4] മേഡൻ കഴിഞ്ഞാൽ സുമാത്രായിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ഇത് ഇൻഡോനേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള 9 ആമത്തെ നഗരവും തെക്കുകിഴക്കൻ ഏഷ്യയിൽ ജനസംഖ്യയിൽ പത്തൊമ്പതാം സ്ഥാനത്തുമുള്ള നഗരമാണ്. ബാന്യൂവാസിൻ, ഓഗൻ ഇലിർ, ഓഗൻ കോമെരിങ് ഇലിർ തുടങ്ങിയ റീജൻസികളുടെ ഭാഗങ്ങളുംകൂടി ഉൾപ്പെട്ട ഗ്രേറ്റർ പാലെമ്പാങ് മെട്രോപോളിറ്റൻ പ്രദേശത്തെ മൊത്തം ജനസംഖ്യ 2015 ലെ കണക്കുകൾ പ്രകാരം 3.5 ദശലക്ഷം ആയിരുന്നു.[5]
പാലെമ്പാങ് നഗരം ഇന്തോനേഷ്യയിലെ ഏറ്റവും പഴക്കമുള്ള നഗരമാണെന്നതുപോലതന്നെ മലയൻ ദ്വീപസമൂഹങ്ങളിലെയും തെക്കുകിഴക്കൻ ഏഷ്യയിലേയും ഏറ്റവും പഴക്കമുള്ള നഗരങ്ങളിലൊന്നുമാണ്. പലാമുാംഗെ ഒരുകാലത്ത് വടക്കൻ ദ്വീപ സമൂഹങ്ങളുടെ പല ഭാഗങ്ങളും പ്രത്യേകിച്ച് മലാക്ക് കടലിടുക്കുപോലെയുള്ള നിരവധി സമുദ്ര വ്യാപാര മാർഗ്ഗങ്ങളും നിയന്ത്രിച്ചിരുന്ന ശക്തമായ ഒരു മലയ രാജവംശമായ ശ്രീവിജയയുടെ തലസ്ഥാന നഗരിയായിരുന്നു.[6] നഗരത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത്, ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ചൈനീസ് സന്യാസിയായിരുന്ന യിജിങ് 671 കാലഘട്ടത്തിൽ ശ്രീവിജയ സന്ദർശിച്ചിരുന്നതിനേക്കുറിച്ചുള്ള ചിലെ കുറിപ്പുകളിൽനിന്നാണ്. ശ്രീവിജയയെക്കുറിച്ചു പരാമർശിക്കപ്പെട്ട ആദ്യത്തെ ലിഖിതം ഏഴാം നൂറ്റാണ്ടിൽ നഗരത്തിൽനിന്നു കണ്ടെടുത്ത കെഡുകാൻ ലിഖിതത്തിൽനിന്നാണ്.[7] പാലെമ്പാങ് സുൽത്താനേറ്റിന്റെ അസ്തമയത്തിനുശേഷം 1825 ൽ പലെമ്പാങ്, ഡച്ച് ഈസ്റ്റ് ഇൻഡീസിലേയ്ക്കു സംയോജിപ്പിക്കപ്പെട്ടു.[8] 1906 ഏപ്രിൽ 1 ന് ഒരു നഗരമായി പാലെമ്പാങ് ചാർട്ടർ ചെയ്യപ്പെട്ടു.[9]
നിരവധി പ്രാധാന്യമുള്ള അതിരടയാളങ്ങളും സമൃദ്ധമായ സാംസ്കാരവും ആഹാര വിഭവങ്ങളും പാലെമ്പാങ് നഗരത്തെ ഏറെ പ്രാധാന്യമുള്ളതാക്കുന്നുവെങ്കിലും ഇവിടത്തെ പ്രധാന അതിരടയാളമായി അനേകം ഇന്തോനേഷ്യൻ പൌരന്മാർ വാഴ്ത്തുന്നത് ആംപെറാ പാലവും നഗരത്തിന്റെ ആധികാരിക വിഭവമായ പെമ്പെക്കുമാണ്. ജക്കാർത്തയോടൊപ്പം 2011 ലെ തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസ്, 2018 ലെ ഏഷ്യൻ ഗെയിംസ് എന്നിവയുടേയും ആതിഥേയ നഗരമായിരുന്നു ഇത്.[10][11][12] ഇന്തോനേഷ്യയിലെ ആദ്യത്തെ ലൈറ്റ് റെയിൽ സിസ്റ്റം 2018 ജൂലായിൽ പാലെമ്പാങിൽ പ്രവർത്തനം നടത്തി.[13] ഇങ്ങനെയൊക്കെയാണെങ്കിലും പാലെമ്പാങ്ങ് ഇനിയും ഇവിടത്തെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നല്ല.[14]
പദോത്‌പത്തി[തിരുത്തുക]
നഗരത്തിന്റെ പേരു സൂചിപ്പിക്കുന്ന പദം ഇപ്പോഴും തർക്കവിഷയമാണ്. ലിംബാങ്ങ് എന്ന മലയ പദത്തിൽ നിന്നാണ് ഈ പേര് ആവിർഭവിച്ചത് എന്നു ചിലർ വിശ്വസിക്കുന്നു.
ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]
ഈ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 2°59′10″S 104°45′20″E / 2.98611°S 104.75556°E ആണ്. തെക്കൻ സുമാത്രയിലെ ബുകിറ്റ് ബാരിസാൻ പർവതനിരകൾക്ക് കിഴക്കായി സമുദ്രനിരപ്പിൽനിന്ന് 8 മീറ്റർ (26 അടി) ഉയരത്തിൽ[15] 400.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വിശാലമായ നിമ്ന്നപ്രദേശത്ത്, ബാങ്ക കടലിടുക്കിനു സമീപത്തുള്ള തീരത്തു നിന്നും ഏകദേശം 105 കിലോമീറ്റർ (65 മൈൽ) അകലെയാണിതിന്റെ സ്ഥാനം. സുമാത്രയിലെ വലിയ നദികളിലൊന്നായ മൂസി നദി നഗരത്തിലൂടെ കടന്നുപോകുകയും നഗരപ്രദേശത്തെ വടക്കുവശത്ത് സെബറാങ് ഇലിർ, തെക്ക് സെബറാങ് ഉലു എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്യുന്നു. മൂസി നദിയുടെ രണ്ടു പ്രധാന പോഷകനദികളായ ഓഗൻ നദി, കൊമെരിങ് നദികളുടെ സംഗമസ്ഥാനത്താണ് പലെമ്പാങ് സ്ഥിതി ചെയ്യുന്നത്.
അവലംബം[തിരുത്തുക]
- ↑ Indonesia's Population: Ethnicity and Religion in a Changing Political Landscape. Institute of Southeast Asian Studies. 2003.
- ↑ Data Sensus Penduduk 2010 - Badan Pusat Statistik Republik Indonesia <http://sp2010.bps.go.id/index.php/site/tabel?tid=321&wid=1600000000&lang=id>
- ↑ "Population by Religion in Palembang" (PDF). BPS. 2017.
- ↑ "Indonesia: Administrative Division of Sumatra (Regencies, Cities and Districts) - Population Statistics in Maps and Charts". citypopulation.de.
- ↑ "Kementerian PUPR Siapkan Pengembangan Metropolitan Baru Palembang Raya | Detak-Palembang.Com". Detak-Palembang.Com (ഭാഷ: ഇന്തോനേഷ്യൻ). മൂലതാളിൽ നിന്നും 2018-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-05-06.
- ↑ Munoz. Early Kingdoms. പുറം. 117.
- ↑ Peter Bellwood, James J. Fox, Darrell Tryon (1995). "The Austronesians: Historical and Comparative Perspectives".
{{cite web}}
: CS1 maint: multiple names: authors list (link) - ↑ Panji, Kemas A. R.; Suriana, Sri (2014). "SEJARAH KERESIDENAN PALEMBANG". Tamaddun (ഭാഷ: ഇന്തോനേഷ്യൻ). 14 (2): 129–146. ISSN 1412-9027.
- ↑ Fernanda, Tyas (3 July 2015). "Tyas Fernanda Blog: Sistem Pemerintahan Kolonial Belanda di Keresidenan Palembang (1825-1942) Bagian II". Tyas Fernanda Blog. ശേഖരിച്ചത് 2018-06-27.
- ↑ antaranews.com. "Kota Palembang Menjadi Tuan Rumah SEA Games 2011 - ANTARA News". Antara News (ഭാഷ: ഇന്തോനേഷ്യൻ). ശേഖരിച്ചത് 2018-05-06.
- ↑ "Jakarta dan Palembang Resmi Menjadi Tuan Rumah Asian Games 2018". beritasatu.com (ഭാഷ: ഇന്തോനേഷ്യൻ). 2014-09-21. ശേഖരിച്ചത് 2018-05-06.
- ↑ Media, Kompas Cyber (2009-10-21). "Palembang Siap Gelar Pembukaan SEA Games 2011 - Kompas.com". KOMPAS.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-05-06.
- ↑ "Palembang ready to Operate 6 LRT Stations in July" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-06-27.
- ↑ Media, Kompas Cyber (2017-04-15). "10 Destinasi Terbaik di Indonesia Tahun 2017 - Kompas.com". KOMPAS.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-06-27.
- ↑ "Keadaaan Geografis – Pemerintah Kota Palembang". palembang.go.id. ശേഖരിച്ചത് 10 January 2016.