"വാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
== വാവർ ശ്രീഭൂതനാഥോപാഖ്യാനത്തിൽ ==
അയ്യപ്പനെക്കുറിച്ച് പരാമർശമുള്ള കിളിപ്പാട്ടു രീതിയിൽ രചിക്കപ്പെട്ട ഒരു പുരാതന കാവ്യമാണ് ശ്രീഭൂതനാഥോപാഖ്യാനം. കല്ലറയ്ക്കൽ കൃഷ്ണൻ കർത്താവാണ് ഈ ഗ്രന്ഥം രചിച്ചത്. എന്നാൽ ഇത് അയ്യപ്പകഥയുടെ മൂലകൃതിയല്ലെന്നും അത് സംസ്കൃതത്തിലാണെന്നും ഒരു വാദമുണ്ട്. ഇതിൽ വാപരൻ എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായാണ് വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മഹിഷീനിഗ്രഹം കഴിഞ്ഞ് പന്തളത്തേക്കു തിരിച്ചു പോവുകയായിരുന്ന അയ്യപ്പൻ തന്റെ സംഘാംഗമായ വാപരനെ വിളിച്ച് ആ വഴി കടന്നു പോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കാൻ നിർദ്ദേശിച്ചു. തന്റെ അവതാരോദ്ദേശ്യം നിറവേറ്റിയ അയ്യപ്പന് ക്ഷേത്രം നിർമ്മിച്ചുനൽകിയ പന്തളത്തു രാജാവ് വാപരന് [[എരുമേലിയുടെ ചരിത്രം|എരുമേലിയിൽ]] ഒരു ക്ഷേത്രം നിർമ്മിച്ചുകൊടുത്തതായി ശ്രീ ഭൂതനാഥോപാഖ്യാനത്തിൽ പരാമർശമുണ്ട്. കൂടാതെ ശബരിമലയിൽ അയ്യപ്പക്ഷേത്രത്തിനു സമീപവും ഒരു വാവർ ക്ഷേത്രം പണി കഴിപ്പിച്ചു.
== ചരിത്രത്തിലെ വാവർ ==
വാവരെക്കുറിച്ച് എഴുതപ്പെട്ട ചില ചരിത്ര രേഖകൾ ലഭ്യമാണ്. കൈവാക്കി വിദുറ്റിയ എന്ന അറബി ഗ്രന്ഥം വാവർ പൂജയുടെ വിശുദ്ധഗ്രന്ഥമാണ്. എന്നാൽ ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൽ ലഭ്യമല്ല.ബാവരു മാഹത്മ്യം എന്ന ഗ്രന്ഥത്തിൽ മക്കം പുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മായുടെ മകനാണ് വാവർ എന്നു പറയുന്നുണ്ട്.[''[[വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]''] വാവർ തകൃതിത്താൻ തോട്ടത്തിലാണ് ജനിച്ചതെന്നും അദ്ദേഹത്തിനു ബാദുദ്ദീൻ, സിന്താർസോ, മദ്ദാർസോ, ബോബർ, ഹാലിയാർ എന്നിങ്ങനെ മറ്റു പേരുകൾ ഉണ്ടായിരുന്നതായും പറയുന്നു.തകൃതിത്താൻ എന്നത് തുർക്കിസ്താന്റെ തത് സമമാണെന്നും വാവർ എന്നത് മുഗൾ ചക്രവർത്തിയായിരുന്ന ബാബർ ആണെന്നും ചിലർ സംശയിക്കുന്നുണ്ട്.[''[[വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]''] പക്ഷേ കാല ഗണന പരിശോധിക്കുമ്പോൾ ഇതു തെറ്റാണെന്നു കരുതേണ്ടി വരുമെന്നു ചിലർ പറയുന്നു. കാരണം,മുഗൾ ചക്രവർത്തിയായിരുന്ന ബാബർ 1483-1530 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ അയ്യപ്പ കഥകൾക്കു ഇതിലും അല്പം കൂടി പഴക്കം അവകാശപ്പെടാനുണ്ട്.
49,604

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2868435" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി